Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: മടങ്ങിവരവില്‍ ഞെട്ടിച്ച് ജഡ്ഡു, കംഗാരുക്കളെ കറക്കി വീഴ്ത്തി! അഞ്ച് വിക്കറ്റ് നേട്ടം

1

നാഗ്പൂര്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ഒന്നാം ടെസ്റ്റില്‍ ഓസീസിനെ വിറപ്പിക്കുന്ന ബൗളിങ് പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചിരിക്കുന്നത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ തീരുമാനം തെറ്റായിപ്പോയെന്ന് തോന്നിപ്പിക്കുന്നതായിരുന്നു ബാറ്റിങ് പ്രകടനം.

ഓസീസ് ഭയന്നതുപോലെ തന്നെ ഇന്ത്യയുടെ സ്പിന്‍ നിരക്ക് മുന്നിലാണ് കംഗാരുക്കള്‍ വട്ടം കറങ്ങിയത്. അഞ്ച് വിക്കറ്റുമായി രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റുമായി ആര്‍ അശ്വിനും കസറിയതോടെ 63.5 ഓവറില്‍ 177 റണ്‍സില്‍ ഓസീസ് ഓള്‍ഔട്ടാവുകയായിരുന്നു. ഇതില്‍ എടുത്തു പറയേണ്ടത് ജഡേജയുടെ സ്പിന്‍ മാജിക് തന്നെയാണ്.

22 ഓവറില്‍ 8 മെയ്ഡനടക്കം 47 റണ്‍സ് വിട്ടുകൊടുത്താണ് ജഡേജയുടെ അഞ്ച് വിക്കറ്റ് പ്രകടനം. അഞ്ച് മാസത്തിലേറെയായി പരിക്കേറ്റ് പുറത്തിരുന്ന ശേഷമുള്ള മടങ്ങിവരവിലാണ് ജഡേജയുടെ മിന്നല്‍ പ്രകടനം. ഓസീസിനെതിരേ മികച്ച റെക്കോഡുള്ള ജഡേജ ഈ മികവ് ഇടവേളക്ക് ശേഷവും ആവര്‍ത്തിക്കുന്നു.

പ്രമുഖരെയെല്ലാം മടക്കി

പ്രമുഖരെയെല്ലാം മടക്കി

ഓസീസിന്റെ സൂപ്പര്‍ബാറ്റ്‌സ്മാന്‍മാരെ കൂടാരം കയറ്റാന്‍ രവീന്ദ്ര ജഡേജക്കായി. മാര്‍നസ് ലബ്യുഷെയ്‌നെ (49) ജഡേജയുടെ പന്തില്‍ കെ എസ് ഭരത് സ്റ്റംപ് ചെയ്തപ്പോള്‍ സ്റ്റീവ് സ്മിത്തിനെ (37) ജഡേജ ക്ലീന്‍ബൗള്‍ഡ് ചെയ്തു.

തൊട്ടടുത്ത പന്തില്‍ മാറ്റ് റിന്‍ഷോയെ എല്‍ബിയില്‍ കുടുക്കിയ ജഡേജ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപ്, ടോഡ് മുര്‍ഫിയേയും വിക്കറ്റിന് മുന്നില്‍ കുരുക്കിയാണ് അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കിയത്. യുഎഇയില്‍ നടന്ന ഏഷ്യാ കപ്പിനിടെ പരിക്കേറ്റ് പുറത്തായ ജഡേജ ഇക്കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ സൗരാഷ്ട്രക്കായി കളിച്ചാണ് തിരിച്ചുവരവ് നടത്തിയത്.

സൗരാഷ്ട്രക്കായി ഏഴ് വിക്കറ്റ് പ്രകടനം നടത്തി ഞെട്ടിച്ച ജഡേജ നാഗ്പൂരിലേക്കെത്തുമ്പോഴും ഇതേ ബൗളിങ് മികവാണ് കാഴ്ചവെച്ചത്. ടെസ്റ്റിലെ ജഡേജയുടെ 11ാം അഞ്ച് വിക്കറ്റ് നേട്ടമാണിത്. ബാറ്റുകൊണ്ടും ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നു.

Also Read: ഇന്ത്യക്ക് തോല്‍വി ഭയം, പാകിസ്താനില്‍ കളിക്കാന്‍ ധൈര്യമില്ല-ജാവേദിന് പൊങ്കാല

ഓസ്‌ട്രേലിയക്കെതിരേ വമ്പന്‍ റെക്കോഡ്

ഓസ്‌ട്രേലിയക്കെതിരേ വമ്പന്‍ റെക്കോഡ്

ഓസ്‌ട്രേലിയക്കെതിരേ വമ്പന്‍ റെക്കോഡാണ് ജഡേജക്കുള്ളത്. ഓസീസിനെതിരേ എല്ലാ ഫോര്‍മാറ്റിലുമായി 100ലധികം വിക്കറ്റ് നേടുന്ന താരമാവാന്‍ ജഡേജക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ജഡേജ ഓസീസിന് വലിയ തലവേദനയാണ് ഇതിന് മുമ്പും സൃഷ്ടിച്ചിട്ടുള്ളത്. നാഗ്പൂരിലേത് ഓസീസിനെതിരേ ജഡേജ കളിക്കുന്ന ഒമ്പതാം ടെസ്റ്റാണ്.

9 ടെസ്റ്റില്‍ നിന്ന് 54 വിക്കറ്റുകള്‍ ജഡേജ ഇതിനോടകം നേടി. ഇതില്‍ നാല് തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്താനായി എന്നതും എടുത്തു പറയേണ്ടതാണ്. നാട്ടില്‍ ഏറ്റവും മികച്ച ടെസ്റ്റ് ബൗളിങ് ശരാശരിയുള്ള താരങ്ങളിലൊരാളാണ് ജഡേജ. 24.49 ആണ് അദ്ദേഹത്തിന്റെ ശരാശരി.

ഒന്നാം നമ്പര്‍ ടെസ്റ്റ് ഓള്‍റൗണ്ടര്‍ താരമെന്ന നേട്ടം താന്‍ എന്തുകൊണ്ട് സ്വന്തമാക്കിയെന്ന് പ്രകടനത്തിലൂടെ തെളിയിക്കുകയാണ് ജഡേജ. സൂപ്പര്‍ താരത്തിന്റെ ഗംഭീര തിരിച്ചുവരവില്‍ ആരാധകരും ഹാപ്പിയാണ്. നീളന്‍ മുടിയുമായി പുതിയ ഹെയര്‍സ്റ്റൈലിലാണ് ജഡേജയെത്തിയത്. ഈ ചിത്രങ്ങളും വൈറലാണ്.

Also Read: കോലിയോട് അതൃപ്തിയോ? യുവരാജ് ഒപ്പം പരിശീലിച്ചില്ല-സംഭവം വെളിപ്പെടുത്തി മുന്‍ കോച്ച്

വട്ടം കറക്കുന്ന ജഡേജ മാജിക്

വട്ടം കറക്കുന്ന ജഡേജ മാജിക്

അശ്വിന്‍ പന്തിന്റെ വേരിയേഷനിലൂടെ വിക്കറ്റ് നേടുന്ന താരമാണെങ്കില്‍ രവീന്ദ്ര ജഡേജ പന്തിന്റെ വേഗതയിലൂടെ വിക്കറ്റ് നേടുന്ന താരമാണ്. നല്ല ടേണ്‍ ലഭിച്ചാല്‍ ജഡേജ അശ്വിനെക്കാളും അപകടകാരിയാണ്. 2016-17ലെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ നാല് മത്സരത്തില്‍ നിന്ന് 25 വിക്കറ്റാണ് ജഡേജ വീഴ്ത്തിയത്.

ഇത്തവണയും ഇന്ത്യയൊരുക്കിയ സ്പിന്‍ കെണിയില്‍ ഓസീസ് വീഴുകയായിരുന്നു. ഇന്ത്യയില്‍ കളിച്ച് അനുഭവസമ്പത്തുള്ള ബാറ്റ്‌സ്മാന്‍മാര്‍ ഓസീസിനൊപ്പമുണ്ടെങ്കിലും ഇത്തവണയും സ്പിന്നര്‍മാരുടെ മുന്നില്‍ ഇവരെല്ലാം കറങ്ങിവീണു.

Story first published: Thursday, February 9, 2023, 15:57 [IST]
Other articles published on Feb 9, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+