IND vs AUS: വമ്പന്‍ റെക്കോഡിടാന്‍ അശ്വിന്‍, കുംബ്ലെയെ പിന്നിലാക്കാം-പക്ഷെ കടുപ്പം

നാഗ്പൂര്‍: ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് 9ന് തുടക്കമാവുകയാണ്. നാല് മത്സര ടെസ്റ്റ് പരമ്പര രണ്ട് ടീമിനെ സംബന്ധിച്ചും അഭിമാന പ്രശ്‌നമാണ്. അവസാന രണ്ട് തവണയും ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പര ഓസ്‌ട്രേലിയയില്‍ ജയിക്കാന്‍ ഇന്ത്യക്കായിരുന്നു.
ഇപ്പോള്‍ സ്വന്തം തട്ടകത്തിലേക്കെത്തുമ്പോള്‍ ഈ ആത്മവിശ്വാസം ഇന്ത്യക്ക് ഇരട്ടി കരുത്ത് നല്‍കും. ഇന്ത്യക്ക് മികച്ച ബാറ്റിങ്, ബൗളിങ് കരുത്തുണ്ടെങ്കിലും പലരുടേയും ഫോമാണ് തലവേദന സൃഷ്ടിക്കുന്നത്. കെ എല്‍ രാഹുല്‍, വിരാട് കോലി, രോഹിത് ശര്‍മ എന്നിവരെല്ലാം ഫോമിലേക്കെത്തേണ്ടതായുണ്ട്.
ഇന്ത്യയുടെ തട്ടകത്തിലിറങ്ങുമ്പോള്‍ ബൗളര്‍മാരുടെ പ്രകടനമാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇതില്‍ എടുത്തു പറയേണ്ടത് ആര്‍ അശ്വിന്റെ സ്പിന്‍ മികവാണ്. ടേണുള്ള പിച്ചില്‍ അശ്വിന്റെ വട്ടം കറക്കുന്ന പന്തുകള്‍ ബാറ്റ്‌സ്മാനെ വിറപ്പിക്കുമെന്നുറപ്പ്.
ഇന്ത്യന്‍ ബൗളര്‍മാരില്‍ ആര്‍ അശ്വിനെയാണ് ഓസ്‌ട്രേലിയ ഏറ്റവും ഭയക്കുന്നത്. അശ്വിന്റെ ബൗളിങ്ങിന് സാമ്യമുള്ളയാളുമായി പരിശീലനം നടത്തിയാണ് ഓസ്‌ട്രേലിയ മുന്നൊരുക്കം നടത്തുന്നത്. ഓസ്‌ട്രേലിയക്കെതിരേ അശ്വിന്റെ റെക്കോഡും വളരെ മികച്ചതാണ്.
ഇത്തവണത്തെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലൂടെ വമ്പനൊരു റെക്കോഡാണ് അശ്വിനെ കാത്തിരിക്കുന്നത്. മുന്‍ ഇതിഹാസങ്ങളായ ഹര്‍ഭജന്‍ സിങ്ങിന്റെയും അനില്‍ കുംബ്ലെയുടെയും റെക്കോഡുകള്‍ തകര്‍ക്കാനുള്ള അവസരമാണ് ഹര്‍ഭജന് മുന്നിലുള്ളത്. അത് എങ്ങനെയാണെന്ന് പരിശോധിക്കാം.

ഓസ്‌ട്രേലിയക്കെതിരേ കൂടുതല്‍ ടെസ്റ്റ് വിക്കറ്റ്
ഓസ്‌ട്രേലിയക്കെതിരേ കൂടുതല്‍ ടെസ്റ്റ് വിക്കറ്റെന്ന നേട്ടത്തിലാണ് അശ്വിന് മുന്നിലെത്താനുള്ള അവസരം. നിലവില്‍ ഓസ്‌ട്രേലിയക്കെതിരേ കൂടുതല്‍ ടെസ്റ്റ് വിക്കറ്റെന്ന റെക്കോഡ് അനില്‍ കുംബ്ലെയുടെ പേരിലാണ്. 20 മത്സരത്തില്‍ നിന്ന് 111 വിക്കറ്റാണ് മുന്‍ ഇതിഹാസത്തിന്റെ പേരിലുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഹര്‍ഭജന്‍ സിങ് 18 മത്സരത്തില്‍ നിന്ന് 95 വിക്കറ്റാണ് നേടിയത്.
നിലവില്‍ ആര്‍ അശ്വിന്‍ മൂന്നാം സ്ഥാനത്താണ്. 18 മത്സരത്തില്‍ നിന്ന് 89 വിക്കറ്റാണ് അശ്വിന്റെ പേരിലുള്ളത്. നാല് മത്സര പരമ്പരയില്‍ മികച്ചൊരു പ്രകടനം കാഴ്ചവെച്ചാല്‍ അശ്വിന് കുംബ്ലെയേയും ഹര്‍ഭജനേയുമെല്ലാം കടത്തിവെട്ടാം.
കപില്‍ ദേവ് 20 മത്സരത്തില്‍ നിന്ന് 79 വിക്കറ്റ് നേടിയപ്പോള്‍ മറ്റൊരു സ്പിന്‍ ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജ 12 മത്സരത്തില്‍ നിന്ന് 63 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. ജഡേജക്ക് കപില്‍ ദേവിനെ മറികടക്കാനുള്ള അവസരവും മുന്നിലുണ്ട്.

സ്പിന്‍ പിച്ചൊരുക്കി ഇന്ത്യ
ആദ്യ മത്സരത്തില്‍ ഇന്ത്യ സ്പിന്‍ പിച്ചാണ് ഒരുക്കിയിരിക്കുന്നതെന്നാണ് വിവരം. ഇത് നേരത്തെ പ്രതീക്ഷിക്കപ്പെട്ടതുമാണ്. മികച്ച ടേണ്‍ ലഭിക്കുന്ന തരത്തിലാണ് പിച്ച് തയ്യാറാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് തുടങ്ങിയവരില്‍ ആര് കളിച്ചാലും മികവ് കാട്ടാന്‍ സാധിക്കും.
അശ്വിനെത്തന്നെ വജ്രായുധമാക്കിയാണ് ഇന്ത്യയുടെ പദ്ധതികള്‍. ഇന്ത്യയില്‍ കളിച്ച് അനുഭവസമ്പത്തുള്ളവരുടെ നിരയാണ് ഓസീസ്. എന്നാല്‍ ഇവര്‍ക്കെല്ലാമെതിരേ പന്തെറിഞ്ഞ് മികച്ച അനുഭവസമ്പത്തും അശ്വിനുണ്ട്. താരത്തിന്റെ ക്യാരം ബോളടക്കം വ്യത്യസ്തമായ പന്തുകള്‍ ഓസീസിനെ വട്ടം കറക്കുമെന്നുറപ്പ്.
Also Read: ഞാന്‍ കളിച്ചത് ധോണിക്കായി, പിന്നീടാണ് രാജ്യം-ഇങ്ങനെയും ആരാധനയോ? പ്രതികരണങ്ങള്‍

ഓസീസ് നിസാരരല്ല
ഇത്തവണ ഓസ്‌ട്രേലിയ നിസാരക്കാരുടെ നിരയല്ല. ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തിന് തിരിച്ചടി നല്‍കാന്‍ നാല് സ്പിന്നര്‍മാരെത്തന്നെ ഓസീസും ഒപ്പം കൂട്ടിയിട്ടുണ്ട്. ഇതില്‍ ആഷ്ടണ്‍ അഗര്‍, നതാന്‍ ലിയോണ്‍ എന്നിവരെയാണ് ഇന്ത്യ കൂടുതല്‍ കരുതിയിരിക്കേണ്ടത്.
ഏഷ്യന്‍ പിച്ചുകളില്‍ ആതിഥേയ സ്പിന്നര്‍മാര്‍ തിളങ്ങുന്നതുപോലെ തന്നെ മികവ് കാട്ടാന്‍ കഴിവുള്ളവനാണ് ഈ ഓസീസ് സ്പിന്നര്‍മാരും. ഓസീസ് പേസര്‍മാര്‍ക്കും ഏഷ്യന്‍ പിച്ചുകളില്‍ അസാധ്യ മികവാണുള്ളത്. അതുകൊണ്ട് തന്നെ ജയം നേടുക എളുപ്പമായിരിക്കില്ലെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications