Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: കുംബ്ലെ ഇനി പിന്നില്‍! വമ്പന്‍ നേട്ടവുമായി അശ്വിന്‍, മുന്നില്‍ മുരളീധരന്‍ മാത്രം

1

നാഗ്പൂര്‍: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ഒന്നാം മത്സരം നാഗ്പൂരില്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ഓസ്‌ട്രേലിയക്ക് ബാറ്റിങ് തകര്‍ച്ച നേരിടുകയാണ്. ഇന്ത്യയുടെ ബൗളിങ് നിര പ്രതീക്ഷക്കൊത്ത പ്രകടനമാണ് കാഴ്ചവെക്കുന്നത്.

ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നറായ ആര്‍ അശ്വിന്‍ വമ്പന്‍ മത്സരത്തിലൂടെ വമ്പന്‍ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ്. ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയെ ക്ലീന്‍ബൗള്‍ഡാക്കിയതോടെയാണ് അശ്വിനെ തേടി വമ്പന്‍ നേട്ടമെത്തിയത്.

വേഗത്തില്‍ 450 ടെസ്റ്റ് വിക്കറ്റ് നേടുന്നവരില്‍ അനില്‍ കുംബ്ലയേയും മറികടന്ന് രണ്ടാം സ്ഥാനത്തേക്കാണ് അശ്വിനെത്തിയിരിക്കുന്നത്. മുന്‍ ശ്രീലങ്കന്‍ താരവും ഇതിഹാസ സ്പിന്നറുമായ മുത്തയ്യ മുരളീധരന്‍ മാത്രമാണ് ഈ റെക്കോഡില്‍ അശ്വിന് മുന്നിലുള്ളത്.

അശ്വിന്റെ നേട്ടം 89 മത്സരത്തില്‍ നിന്ന്

അശ്വിന്റെ നേട്ടം 89 മത്സരത്തില്‍ നിന്ന്

ആര്‍ അശ്വിന്‍ 450 ടെസ്റ്റ് വിക്കറ്റുകളെന്ന നേട്ടത്തിലേക്കെത്തിയത് 89 മത്സരത്തില്‍ നിന്നാണ്. മുന്‍ ഇന്ത്യന്‍ ഇതിഹാസ സ്പിന്നറായ അനില്‍ കുംബ്ലെ 93 മത്സരത്തില്‍ നിന്നാണ് ഈ നേട്ടത്തിലേക്കെത്തിയത്. 100 മത്സരത്തില്‍ നിന്ന് ഈ നേട്ടം സ്വന്തമാക്കിയ ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മഗ്രാത്താണ് നാലാം സ്ഥാനത്ത്.

80 മത്സരങ്ങളില്‍ നിന്ന് 450 ടെസ്റ്റ് വിക്കറ്റ് നേടിയ മുത്തയ്യ മുരളീധരന്‍ ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. നാഗ്പൂരില്‍ ആദ്യ സെക്ഷനില്‍ കാര്യമായ ഇംപാക്ട് സൃഷ്ടിക്കാന്‍ അശ്വിനായില്ലെങ്കിലും രണ്ടാം സെക്ഷനില്‍ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. അലക്‌സ് ക്യാരിയേയും പാറ്റ് കമ്മിന്‍സിനേയും സ്‌കോട്ട് ബോളണ്ടിനേയുമാണ് അശ്വിന്‍ പുറത്താക്കിയത്.

Also Read: ഇന്ത്യക്ക് തോല്‍വി ഭയം, പാകിസ്താനില്‍ കളിക്കാന്‍ ധൈര്യമില്ല-ജാവേദിന് പൊങ്കാല

ഇനിയും റെക്കോഡ് കാത്തിരിക്കുന്നു

ഇനിയും റെക്കോഡ് കാത്തിരിക്കുന്നു

അശ്വിനെ കാത്ത് ഇനിയും റെക്കോഡുകളേറെയാണ്. നിലവില്‍ ഓസ്‌ട്രേലിയക്കെതിരേ കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് നേടുന്ന താരമെന്ന നേട്ടത്തിലേക്കെത്താനുള്ള അവസരവും അശ്വിനുണ്ട്. 20 മത്സരത്തില്‍ നിന്ന് 111 വിക്കറ്റാണ് കുംബ്ലെയുടെ പേരിലുള്ളത്.

രണ്ടാം സ്ഥാനത്തുള്ള ഹര്‍ഭജന്‍ സിങ് 18 മത്സരത്തില്‍ നിന്ന് 95 വിക്കറ്റാണ് സ്വന്തമാക്കിയത്. നിലവില്‍ ആര്‍ അശ്വിന്‍ മൂന്നാം സ്ഥാനത്താണ്. 18 മത്സരത്തില്‍ നിന്ന് 89 വിക്കറ്റാണ് അശ്വിന്റെ പേരിലുള്ളത് (നാഗ്പൂര്‍ മത്സരം പരിഗണിക്കാതെ).

ഓസ്‌ട്രേലിയക്കെതിരേ കൂടുതല്‍ വിക്കറ്റുള്ള ഇന്ത്യക്കാരില്‍ അശ്വിന്‍ നാലാം സ്ഥാനത്താണ്. നാഗ്പൂരിലെ പ്രകടനം ഉള്‍പ്പെടെ 118 വിക്കറ്റാണ് അശ്വിന്റെ പേരിലുള്ളത്. 124 വിക്കറ്റുമായി കപില്‍ ദേവ് മൂന്നാം സ്ഥാനത്തും 129 വിക്കറ്റുമായി ഹര്‍ഭജന്‍ സിങ് രണ്ടാം സ്ഥാനത്തും നില്‍ക്കുമ്പോള്‍ 142 വിക്കറ്റുമായി കുംബ്ലെ ഈ റെക്കോഡില്‍ തലപ്പത്താണ്.

Also Read: കോലിയോട് അതൃപ്തിയോ? യുവരാജ് ഒപ്പം പരിശീലിച്ചില്ല-സംഭവം വെളിപ്പെടുത്തി മുന്‍ കോച്ച്

ഓസീസ് 177ന് പുറത്ത്

ഓസീസ് 177ന് പുറത്ത്

നാഗ്പൂര്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയ 63.5 ഓവറില്‍ 177 റണ്‍സില്‍ ഓള്‍ഔട്ടായിരിക്കുകയാണ്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആര്‍ അശ്വിനുമാണ് ഓസീസിനെ തകര്‍ത്തത്. മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജ് ഓരോ വിക്കറ്റ് പങ്കിട്ടപ്പോള്‍ അക്ഷര്‍ പട്ടേലിന് വിക്കറ്റ് നേടാനായില്ല.

ഓസീസ് നിരയില്‍ മാര്‍നസ് ലബ്യുഷെയ്‌നാണ് (49) ടോപ് സ്‌കോറര്‍. സ്റ്റീവ് സ്മിത്ത് (37), അലക്‌സ് ക്യാരി (36), പീറ്റര്‍ ഹാന്റ്‌സ്‌കോംപ് (31) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. പരിക്കിന്റെ ഇടവേളക്ക് ശേഷം മടങ്ങിയെത്തിയ ജഡേജയാണ് ഓസീസിന്റെ നടുവൊടിച്ചത്.

ഇന്ത്യയുടെ സ്പിന്‍ കെണിയെ നേരിടാന്‍ വീഡിയോ കണ്ട് പഠിക്കുകയും അശ്വിന്റെ ബൗളിങ് ആക്ഷനോട് സാമ്യതയുള്ള താരത്തെ ഉപയോഗിച്ച് പരിശീലനം നടത്തിയതുമൊന്നും ഓസീസിനെ തുണച്ചില്ല. പേരുകേട്ട താരനിര വീണ്ടും ഇന്ത്യന്‍ സ്പിന്‍ നിരക്ക് മുന്നില്‍ മുട്ടുകുത്തിയിരിക്കുകയാണ്.

Story first published: Thursday, February 9, 2023, 15:05 [IST]
Other articles published on Feb 9, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+