IND vs AUS: രാഹുല്‍ ദുരന്തം! അശ്വിന്റെ ബാറ്റിങ് കണ്ട് പഠിക്കൂ- വിമര്‍ശനവുമായി ആരാധകര്‍

നാഗ്പൂര്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ഒന്നാം മത്സരത്തില്‍ ഇന്ത്യ ഓസീസിനെതിരേ ആദ്യ ദിനം തന്നെ ആധിപത്യം നേടിയിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയെ 177 റണ്‍സില്‍ ഇന്ത്യ കൂടാരം കയറ്റി. മറുപടിക്കിറങ്ങി മികച്ച സ്‌കോറിലേക്ക് ഇന്ത്യ നീങ്ങുകയാണ്.
ഇന്ത്യക്ക് ആദ്യ ദിനം കെ എല്‍ രാഹുലിന്റെ വിക്കറ്റാണ് നഷ്ടമായത്. 71 പന്തുകള്‍ നേരിട്ട് ഒരു ബൗണ്ടറി ഉള്‍പ്പെടെ 20 റണ്‍സ് നേടിയാണ് രാഹുല്‍ പുറത്തായത്. മിന്നും ഫോമിലുള്ള ശുബ്മാന്‍ ഗില്ലിനെ പുറത്തിരുത്തിയാണ് വൈസ് ക്യാപ്റ്റനായ കെ എല്‍ രാഹുലിനെ ഇന്ത്യ പ്ലേയിങ് 11 ഉള്‍പ്പെടുത്തിയത്.
ആദ്യ ദിനം അവസാനിക്കുന്നതിന് തൊട്ടുമുമ്പായാണ് രാഹുല്‍ പുറത്തായത്. പിന്നാലെ നൈറ്റ് വാച്ച്മാനായി ആര്‍ അശ്വിനും ക്രീസിലെത്തി. നായകന്‍ രോഹിത് ശര്‍മക്ക് മികച്ച പിന്തുണ നല്‍കി അശ്വിന്‍ ബാറ്റിങ് തുടരുകയാണ്. ഇപ്പോഴിതാ രാഹുലിനെക്കാള്‍ നന്നായി അശ്വിന്‍ ബാറ്റ് ചെയ്യുന്നുണ്ടെന്നും പ്രതികരിക്കുകയാണ് ആരാധകര്‍.

രാഹുലിനെ പുറത്താക്കൂ
ആര്‍ അശ്വിന്റെ ബാറ്റിങ് കണ്ട് കെ എല്‍ രാഹുല്‍ പഠിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. നൈറ്റ് വാച്ച്മാനായി ഇറങ്ങിയ അശ്വിന്‍ 62 പന്തില്‍ 23 റണ്‍സാണ് നേടിയത്. ഇതില്‍ ഒരു ബൗണ്ടറിയും സിക്‌സും ഉള്‍പ്പെടും. ശുബ്മാന്‍ ഗില്ലിനെപ്പോലൊരു സൂപ്പര്‍ താരത്തെ പുറത്തിരുത്തി ഇന്ത്യ രാഹുലിനെ കളിപ്പിച്ചിട്ടും അദ്ദേഹം നിരാശപ്പെടുത്തുന്നു.
സീനിയര്‍ താരമെന്ന നിലയിലും വൈസ് ക്യാപ്റ്റനെന്ന നിലയിലും രാഹുലിന് മുന്‍തൂക്കം ലഭിക്കുമ്പോഴും താരത്തിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മോശമാണ്. രാഹുലിനെ ഇന്ത്യ പുറത്താക്കണമെന്നും ബാറ്റിങ്ങില്‍ അശ്വിന്റെ നിലവാരം പോലുമില്ലെന്നും ആരാധകര്‍ പറയുന്നു.
Also Read: IND vs AUS: ലബ്യുഷെയ്‌നെയും സ്മിത്തിനെയും എങ്ങനെ കുടുക്കി? തന്ത്രം വെളിപ്പെടുത്ത് ജഡേജ

രാഹുലിന്റെ ബാറ്റിങ് കണക്കുകള്‍
മൂന്ന് ഫോര്‍മാറ്റിലും മികച്ച ബാറ്റിങ് റെക്കോഡാണ് കെ എല്‍ രാഹുലിന്റെ പേരിലുള്ളത്. എന്നാല്‍ സമീപകാലത്തായി ഫിറ്റ്‌നസ് പ്രശ്‌നവും മോശം ഫോമും രാഹുലിനെ വേട്ടയാടുന്നു. നിലവില്‍ ഇന്ത്യന്‍ നിരയില്‍ ഏറ്റവും മോശം ഫോമിലുള്ളത് കെ എല്‍ രാഹുലാണെന്ന് പറയാം.
23, 50, 8, 12, 10, 22, 23, 10, 2, 20 എന്നിങ്ങനെയാണ് അവസാന 10 ഇന്നിങ്‌സിലെ രാഹുലിന്റെ സ്‌കോര്‍. ഇതില്‍ ഒരു തവണ മാത്രമാണ് അശ്വിന് അര്‍ധ സെഞ്ച്വറി പ്രകടനം നടത്താനായത്. 25ലധികം റണ്‍സ് നേടിയത് ഒരു തവണ മാത്രമാണ്.
ഇത്രയും മോശം ഫോമില്‍ കളിക്കുമ്പോഴും ഫോമിലുള്ള ഗില്ലിനെ പുറത്തിരുത്തി രാഹുലിനെ പരിഗണിച്ചതിനെയാണ് ആരാധകര്‍ ചോദ്യം ചെയ്യുന്നത്. താരപദവി നോക്കാതെ ഫോം പരിഗണിക്കണമെന്നാണ് ആരാധകര്‍ ആവിശ്യപ്പെടുന്നത്.
Also Read: IND vs AUS: ആദ്യ ദിനം റെക്കോഡുകളുടെ പെരുമഴ! അഞ്ച് വമ്പന്‍ നേട്ടങ്ങള്‍- അറിയാം

ഓള്‍റൗണ്ട് ഷോയുമായി അശ്വിന്‍
അശ്വിന്‍ നാഗ്പൂരില്‍ ഓള്‍റൗണ്ട് മികവാണ് കാട്ടിയിരിക്കുന്നത്. ഒന്നാം ഇന്നിങ്‌സില്‍ ഓസീസിന്റെ മൂന്ന് വിക്കറ്റുകള്‍ അശ്വിന്‍ വീഴ്ത്തി. വേഗത്തില്‍ 450 ടെസ്റ്റ് വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടത്തിലേക്കും ഇന്ത്യക്കാരിലെ ഒന്നാമനെന്ന നേട്ടത്തിലേക്കുമെത്താന്‍ അശ്വിന് സാധിച്ചു.
450 ലധികം ടെസ്റ്റ് വിക്കറ്റും ടെസ്റ്റില്‍ സെഞ്ച്വറിയും നേടിയിട്ടുള്ള താരങ്ങളിലൊരാളാണ് അശ്വിന്‍. വിദേശ മൈതാനങ്ങളില്‍ അശ്വിന്റെ ബൗളിങ് പലപ്പോഴും വലിയ ഇംപാക്ട് സൃഷ്ടിക്കാറില്ല. എന്നാല്‍ ഇന്ത്യന്‍ പിച്ചുകളില്‍ അശ്വിന്റെ മികവിന് പകരം വെക്കാനാളില്ലെന്ന് പറയാം.
89 ടെസ്റ്റില്‍ നിന്ന് 27.38 ശരാശരിയില്‍ 3066 റണ്‍സാണ് അശ്വിന്റെ പേരിലുള്ളത്. ഇതില്‍ അഞ്ച് സെഞ്ച്വഖിയും 13 ഫിഫ്റ്റിയും ഉള്‍പ്പെടും. ടെസ്റ്റില്‍ 30 തവണയാണ് അശ്വിന്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയത്. 7 തവണ 10 വിക്കറ്റ് പ്രകടനം നടത്താനും അശ്വിന് സാധിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications