IND vs AUS:ഞെട്ടിക്കാന്‍ ഇന്ത്യ, നാല് സ്പിന്നര്‍മാരും പ്ലേയിങ് 11? മാസ്റ്റര്‍ പ്ലാന്‍ ഇങ്ങനെ

നാഗ്പൂര്‍: ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് 9ന് തുടക്കമാവുകയാണ്. നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇരുകൂട്ടര്‍ക്കും അഭിമാന പ്രശ്‌നമാണ്. ഇന്ത്യയില്‍ പരമ്പര നേടുന്നത് ആഷസ് ടെസ്റ്റ് ജയിക്കുന്നതിനെക്കാള്‍ വലിയ നേട്ടമാണെന്നാണ് ഓസീസ് സൂപ്പര്‍ താരം സ്റ്റീവ് സ്മിത്ത് പറഞ്ഞത്.
വിരാട് കോലിയും അജിന്‍ക്യ രഹാനെയുമെല്ലാം ഇന്ത്യക്ക് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കിരീടം നേടിക്കൊടുത്തിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യയെ പരമ്പരനേട്ടത്തിലേക്കെത്തിക്കേണ്ടത് നായകന്‍ രോഹിത് ശര്‍മയെ സംബന്ധിച്ചും അഭിമാന പ്രശ്‌നമാണ്.
രണ്ട് ടീമും ശക്തമായ മുന്നൊരുക്കം നടത്തി മത്സരത്തിനായുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ്. ജയിക്കാന്‍ മാസ്റ്റര്‍ പ്ലാനുമായാവും ഇരു കൂട്ടരും എത്തുക. ഇന്ത്യയില്‍ അടുത്തൊന്നും മറ്റൊരു ടീമിനും ടെസ്റ്റ് പരമ്പര നേടാനായിട്ടില്ല. അതുകൊണ്ട് തന്നെ ഓസ്‌ട്രേലിയക്ക് പരമ്പര നേടാന്‍ ഏറ്റവും മികച്ച പ്രകടനം തന്നെ കാഴ്ചവെക്കേണ്ടതായുണ്ട്.
ഇപ്പോഴിതാ ഓസ്‌ട്രേലിയയെ ഞെട്ടിക്കാന്‍ ഇന്ത്യ നിര്‍ണ്ണായക നീക്കത്തിന് തയ്യാറെടുക്കുകയാണെന്നാണ് വിവരം. നാല് സ്പിന്നര്‍മാരെയും പ്ലേയിങ് 11 ഉള്‍പ്പെടുത്താനാണ് ഇന്ത്യ പദ്ധതിയിടുന്നതെന്നാണ് ബിസിസി ഐ വൃത്തത്തെ ഉദ്ധരിച്ച് ബിസിസി ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നാല് സ്പിന്നര്‍മാരും പ്ലേയിങ് 11ല്‍?
നാഗ്പൂരിലെ പിച്ചിന്റെ സാഹചര്യം സ്പിന്നിന് അനുകൂലമാണെന്നുറപ്പ്. പിച്ചിലെ പുല്ല് പൂര്‍ണ്ണമായും നീക്കം ചെയ്ത് മികച്ച ടേണ്‍ ലഭിക്കുന്ന നിലയിലാണ് പിച്ച് തയ്യാറാക്കിയിരിക്കുന്നതെന്നും ആര്‍ അശ്വിന്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ സ്പിന്നര്‍മാര്‍ക്ക് മുന്‍തൂക്കം ലഭിക്കാനുമാണ് ഈ നീക്കമെന്നുമാണ് ബിസിസി ഐ വൃത്തം പറയുന്നത്.
'ടേണുള്ള പിച്ചൊരുക്കി ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ മുന്‍തൂക്കം നല്‍കേണ്ടതായുണ്ട്. സ്പിന്നര്‍മാരാണ് നമ്മുടെ പ്രധാന ശക്തി. അതുകൊണ്ട് തന്നെ അവര്‍ക്ക് വിക്കറ്റ് നേടാന്‍ സാധിക്കുന്ന പിച്ച് തന്നെ ഒരുക്കി നല്‍കേണ്ടതായുണ്ട്.
മത്സരത്തിന് മുമ്പായിട്ടാവും ഇന്ത്യ പ്ലേയിങ് 11 തിരഞ്ഞെടുക്കുകയെന്നതില്‍ സംശയമില്ല. രാവിലെ പിച്ചിന്റെ സാഹചര്യം വിലയിരുത്തിയാവും ഇന്ത്യ ഇത് തീരുമാനിക്കുക. എന്നാല്‍ നാല് സ്പിന്നര്‍മാരെ കളിപ്പിക്കുന്നതും ഇന്ത്യയുടെ പദ്ധതികളുണ്ട്. നാല് പേരും മികച്ച പ്രതിഭയുള്ളവരാണ്'-ബിസിസി ഐ വൃത്തം പറഞ്ഞു.

ഇന്ത്യ കാട്ടുന്നത് സാഹസം
ഇന്ത്യ നാല് സ്പിന്നര്‍മാരെ കളിപ്പിച്ചാല്‍ അത് സാഹസികമായിരിക്കുമെന്നുറപ്പ്. ഇന്ത്യയുടെ ബാറ്റിങ് കരുത്തിനെ അത് കാര്യമായി ബാധിക്കും. ഇന്ത്യയുടെ നാല് സ്പിന്നര്‍മാരില്‍ മൂന്ന് പേരും ഓള്‍റൗണ്ടര്‍മാരാണ്. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ നന്നായി ബാറ്റ് ചെയ്യാന്‍ കഴിവുള്ളവരാണ്.
എന്നാല്‍ ശക്തമായ ബൗളിങ് നിരയുള്ള ഓസ്‌ട്രേലിയക്കെതിരേ ഇവരെ ഇന്ത്യ പ്ലേയിങ് 11ലേക്ക് പരിഗണിച്ചാല്‍ ബാറ്റിങ്ങില്‍ എത്രത്തോളം തിളങ്ങുമെന്നത് സംശയിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട് തന്നെ ഇന്ത്യ ഒരു പേസറെയും നാല് സ്പിന്നര്‍മാരെയും പരിഗണിച്ചേക്കില്ല. ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെയും രണ്ട് പേസര്‍മാരെയും പരിഗണിക്കാനാണ് സാധ്യത.
Also Read: ഞാന്‍ കളിച്ചത് ധോണിക്കായി, പിന്നീടാണ് രാജ്യം-ഇങ്ങനെയും ആരാധനയോ? പ്രതികരണങ്ങള്‍

പരിക്ക് ഇന്ത്യക്ക് തലവേദന
സൂപ്പര്‍ പോരാട്ടത്തിന് മുമ്പ് ഇന്ത്യയെ തളര്‍ത്തുന്നത് പ്രധാനമായും പരിക്കാണ്. റിഷഭ് പന്തിന്റെ അഭാവം ഇന്ത്യക്ക് നികത്താനാവാത്ത വിടവാണ്. അവസാന രണ്ട് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും ഇന്ത്യ വിജയത്തിലേക്കെത്തിയത് റിഷഭിന്റെ ബാറ്റിങ് മികവിലായിരുന്നു.
ഇത്തവണ താരത്തിന്റെ അഭാവം ഇന്ത്യന്‍ ടീമിലുണ്ടാക്കിയിരിക്കുന്നത് വലിയ വിടവാണ്. റിഷഭിന് പകരം ഇഷാന്‍ കിഷനോ കെ എസ് ഭരത്തോ പ്ലേയിങ് 11 എത്തിയേക്കും. അഞ്ചാം നമ്പറില്‍ നന്നായി കളിക്കുന്ന ശ്രേയസ് അയ്യരും പരിക്കിനെത്തുടര്‍ന്ന് ഇത്തവണ കളിക്കുന്നില്ല.
താരത്തിന്റെ അഭാവം നികത്താനും ഇന്ത്യ പാടുപെടുമെന്നുറപ്പ്. വിരാട് കോലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നിവരുടെ ഫോമും കണ്ടറിയണം. ഇന്ത്യക്ക് വലിയ വെല്ലുവിളിയാണ് നേരിടാനുള്ളതെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications