IND vs AUS: രാഹുലിന്റെ ചീട്ടുകീറി, ആരാവും ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍? മൂന്ന് പേരിലൊരാള്‍

മുംബൈ: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യ തകര്‍പ്പന്‍ ജയമാണ് നേടിയെടുത്തത്. മൂന്ന് ദിവസത്തിനുള്ളില്‍ രണ്ട് ടെസ്റ്റും ജയിച്ച ഇന്ത്യ പരമ്പര നിലനിര്‍ത്തുകയും ചെയ്തു. ഇന്ത്യയെ സംബന്ധിച്ച് അഭിമാന നേട്ടം തന്നെയാണിത്.
ഇന്ത്യയുടെ ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമാണ് ടീമിന് ഗംഭീര ജയമൊരുക്കിയത്. എന്നാല്‍ ഇന്ത്യയുടെ ബാറ്റിങ് നിരയുടെ പ്രകടനം ശരാശരിയില്‍ താഴെയായിരുന്നു. വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലാണ് ഏറ്റവും നിരാശപ്പെടുത്തിയത്.
ഏറെ നാളുകളായി മോശം ഫോമിലുള്ള രാഹുലിനെ ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമില്‍ ഇന്ത്യ നിലനിര്‍ത്തിയെങ്കിലും വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയിരിക്കുകയാണ്. അടുത്ത രണ്ട് മത്സരത്തിലും രാഹുല്‍ പ്ലേയിങ് 11ന് പുറത്തിരിക്കാനാണ് സാധ്യത.
മികച്ച ഫോമിലുള്ള ശുബ്മാന്‍ ഗില്‍ രാഹുലിനെ പകരക്കാരനായി എത്തിയേക്കും. രാഹുലിനെ ഇന്ത്യ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയതോടെ ടെസ്റ്റില്‍ ആര് ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാവുമെന്നതാണ് പ്രധാന ചോദ്യം.
നിലവിലെ താരങ്ങളില്‍ നിന്ന് ക്യാപ്റ്റന്‍സിക്ക് ശേഷിയുള്ളവരെ പരിഗണിച്ച് രോഹിത് ശര്‍മയുടെ അഭാവം നികത്തുക ആരാണെന്നത് കടുപ്പമേറിയ ചോദ്യം. ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന മൂന്ന് പേര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ആര്‍ അശ്വിന്‍
നിലവിലെ ടീമില്‍ ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന ഏറ്റവും ബെസ്റ്റ് താരം ആര്‍ അശ്വിനാണ്. വലിയ ക്രിക്കറ്റ് ബുദ്ധി അവകാശപ്പെടാന്‍ സാധിക്കുന്ന അശ്വിന് വലിയ അനുഭവസമ്പത്തുമുണ്ട്. വൈസ് ക്യാപ്റ്റന്‍ സ്ഥാനം ലഭിച്ചാലും അത് താരത്തിന്റെ പ്രകടനത്തെ ബാധിക്കാന്‍ സാധ്യതയില്ല.
കൂടാതെ ക്യാപ്റ്റനെന്ന നിലയിലടക്കം പ്രവര്‍ത്തിച്ച് അനുഭവസമ്പത്തും അശ്വിനുണ്ട്. ഇന്ത്യയുടെ വിശ്വസ്തനായ സ്പിന്‍ ഓള്‍റൗണ്ടറെന്ന് വിശേഷിപ്പിക്കപ്പെടുന്ന അശ്വിനെ ഇന്ത്യ ഇതുവരെ നായകസ്ഥാനത്തേക്ക് വളര്‍ത്താന്‍ ശ്രമിച്ചില്ലെന്നത് കൗതുകരമായ കാര്യമാണ്.
അടുത്ത രണ്ട് മത്സരത്തിലും ഇന്ത്യക്ക് വൈസ് ക്യാപ്റ്റനായി അശ്വിനെ പരിഗണിക്കാം. പരമ്പരയില്‍ ഉജ്ജ്വല ഫോമിലാണ് അദ്ദേഹം. വൈസ് ക്യാപ്റ്റന്‍ സ്ഥാനം ലഭിക്കുന്നത് അശ്വിന്റെ ആത്മവിശ്വാസം ഉയര്‍ത്താനാണ് സാധ്യത. അതുകൊണ്ട് തന്നെ അദ്ദേഹത്തെ ഇന്ത്യക്ക് പരിഗണിക്കാവുന്നതാണ്.
Also Read: IND vs AUS: ടെസ്റ്റ് ടീമില്‍ മാറ്റമില്ല, രാഹുല്‍ തുടരും! ഏകദിനത്തില്‍ സഞ്ജുവിന് സീറ്റില്ല

ചേതേശ്വര്‍ പുജാര
ഇന്ത്യ ഇതിനോടകം ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയിട്ടുള്ള താരമാണ് ചേതേശ്വര്‍ പുജാര. രാഹുല്‍ ദ്രാവിഡിന്റെ വിടവ് നികത്തി ഇന്ത്യയുടെ ജൂനിയര്‍ വന്മതിലാവാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം മത്സരത്തിലൂടെ 100 ടെസ്റ്റുകളെന്ന നാഴികക്കല്ലും അദ്ദേഹം പിന്നിട്ടു.
അനുഭവസമ്പന്നനായ പുജാരക്ക് ക്യാപ്റ്റനെന്ന നിലയില്‍ വലിയ അനുഭവസമ്പത്തില്ലെങ്കിലും കളിക്കാരനെന്ന നിലയില്‍ അദ്ദേഹത്തിന് വലിയ പരിചയസമ്പത്തുണ്ട്. ഇന്ത്യക്കിത് മുതലാക്കാവുന്നതാണ്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഉള്‍പ്പെടെ പല തവണ ഇന്ത്യയെ മുന്നില്‍ നിന്ന് നയിക്കാന്‍ പുജാരക്ക് സാധിച്ചിട്ടുണ്ട്.
നിലവില്‍ യുവതാരങ്ങള്‍ക്ക് വൈസ് ക്യാപ്റ്റന്‍ സ്ഥാനം നല്‍കി വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നതിലും നല്ലത് പുജാരയെ വൈസ് ക്യാപ്റ്റനാക്കി മുന്നോട്ട് പോകുന്നതാണ്. രോഹിത്തിന്റെ അഭാവമുണ്ടായാല്‍ ടീമിന് മുന്നോട്ട് കൊണ്ടുപോകാന്‍ പുജാരക്ക് കരുത്തുണ്ട്.
Also Read: IND vs AUS: കിങ് കോലി, സച്ചിന്റെ ലോക റെക്കോഡ് പഴങ്കഥയാക്കി! എന്താണെന്നറിയാം

ജസ്പ്രീത് ബുംറ
നിലവില്‍ പരിക്കേറ്റ് വിശ്രമത്തിലുള്ള സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയേയും ഇന്ത്യക്ക് വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കാം. നേരത്തെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കാന്‍ ബുംറക്ക് അവസരം ലഭിച്ചിരുന്നു.
ഏറെ നാളുകളായി വിശ്രമത്തിലുള്ള ബുംറ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിന്റെ സമയത്ത് ടീമിലേക്ക് തിരിച്ചെത്താവുന്നതാണ്. ഇന്ത്യ നിലവില്‍ ഫൈനലിനോട് തൊട്ടടുത്താണുള്ളത്. ഇന്ത്യ ഭാവിയില്‍ ടെസ്റ്റ് നായകസ്ഥാനത്തേക്ക് പരിഗണിക്കുന്ന താരമാണ് ബുംറ. അതുകൊണ്ട് തന്നെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഇപ്പോള്‍ പരിഗണിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications