Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: അശ്വിന്റെ അപരനെ ഇറക്കി പരിശീലിച്ചു, പക്ഷെ പണി പാളി- ഓസീസിന് പരിഹാസം

1

നാഗ്പൂര്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരിക്കുകയാണ്. ഇന്നിങ്‌സിനും 132 റണ്‍സിനുമാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 177 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 400 റണ്‍സടിച്ചു.

ഒന്നാം ഇന്നിങ്‌സില്‍ 223 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഓസ്‌ട്രേലിയയെ 91 റണ്‍സിന് ഇന്ത്യ കൂടാരം കയറ്റുകയായിരുന്നു. ഇന്ത്യയുടെ സ്പിന്‍ മികവിന് മുന്നില്‍ ഓസീസ് വട്ടം കറങ്ങി വീഴുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റുമായി രവീന്ദ്ര ജഡേജയാണ് ഓസീസിനെ തകര്‍ത്തതെങ്കില്‍ രണ്ടാം ഇന്നിങ്‌സില്‍ അശ്വിനാണ് കംഗാരുക്കളുടെ അന്തകനായത്.

12 ഓവര്‍ എറിഞ്ഞ് 3 മെയ്ഡനടക്കം 37 റണ്‍സ് വിട്ടുകൊടുത്താണ് അശ്വിന്റെ അഞ്ച് വിക്കറ്റ് പ്രകടനം. ആദ്യ ഇന്നിങ്‌സില്‍ അശ്വിന്‍ മൂന്ന് വിക്കറ്റും നേടിയിരുന്നു. ജഡേജ രണ്ട് ഇന്നിങ്‌സില്‍ നിന്ന് ഏഴ് വിക്കറ്റുമാണ് നേടിയത്.

മത്സരത്തിന് മുമ്പ് അശ്വിന്റെ ബൗളിങ് ആക്ഷനുമായി സാമ്യതയുള്ള മഹേഷ് പിതിയയെ ഉപയോഗിച്ചാണ് ഓസീസ് ടീം പരിശീലനം നടത്തിയത്. അശ്വിന്റെ ബൗളിങ് ശൈലിയോട് വലിയ സാമ്യതയുള്ള സ്പിന്നറാണ് മഹേഷ്. ഇപ്പോഴിതാ അശ്വിന് മുന്നില്‍ ഓസീസ് ബാറ്റിങ് നിര തകര്‍ന്നടിഞ്ഞതോടെ ഓസീസ് ടീമിനെതിരേ ട്രോളുകള്‍ ഉയരുകയാണ്.

ഡൂപ്ലിക്കേറ്റല്ല, ഇത് ഒര്‍ജിനലിന്റെ പവര്‍

ഡൂപ്ലിക്കേറ്റല്ല, ഇത് ഒര്‍ജിനലിന്റെ പവര്‍

മത്സരത്തിന് മുമ്പ് ഓസീസ് ഏറ്റവും ഭയപ്പെട്ട ഇന്ത്യന്‍ ബൗളര്‍ ആര്‍ അശ്വിനായിരുന്നു. താരത്തിന്റെ ബൗളിങ് കണക്കുകള്‍ അത്രത്തോളം മികച്ചതായിരുന്നുവെന്ന് പറയാം. ഇന്ത്യന്‍ പിച്ചുകളില്‍ ഗംഭീര റെക്കോഡുള്ള അശ്വിന്റെ മുന്നില്‍ ഓസീസിന്റെ തന്ത്രങ്ങളെല്ലാം വീണ്ടും പാളിയിരിക്കുകയാണ്.

അശ്വിന്റെ ഡൂപ്ലിക്കേറ്റിനെ ഉപയോഗിച്ച് പരിശീലിക്കുന്നതുപോലെയല്ല ഇത് ഒര്‍ജിനലിന്റെ പവര്‍ ആണെന്നാണ് ആരാധകര്‍ പറയുന്നത്. ബാറ്റ്‌സ്മാന്റെ ദൗര്‍ബല്യവും പിച്ചിന്റെ സാഹചര്യവും മനസിലാക്കി പന്തെറിയുന്ന അശ്വിനോട് മുട്ടാന്‍ ഈ തന്ത്രങ്ങളൊന്നും പോരെന്നാണ് ആരാധകര്‍ പറയുന്നത്.

Also Read: IND vs AUS: സൂര്യ ഫ്‌ളോപ്പ്, സര്‍ഫറാസിന്റെ ശാപം! ഗില്ലിനെ വിളിക്കൂ- ആരാധക പ്രതികരണം

ഇനിയും ഇത്തരം മണ്ടത്തരങ്ങള്‍ പ്രതീക്ഷിക്കുന്നു

ഇനിയും ഇത്തരം മണ്ടത്തരങ്ങള്‍ പ്രതീക്ഷിക്കുന്നു

അശ്വിന്റെ അപരനെ ഉപയോഗിച്ചതും രവീന്ദ്ര ജഡേജയുടെയും അക്ഷര്‍ പട്ടേലിന്റെയും വീഡിയോ കണ്ട് പഠിച്ചതുമെല്ലാം വെറുതെയായിപ്പോയെന്നാണ് ഇന്ത്യന്‍ ഫാന്‍സ് പരിഹസിക്കുന്നത്. ഇന്ത്യയോട് മുട്ടാന്‍ നിലവിലെ കരുത്ത് ഓസീസിന് പോരെന്നും ആരാധകര്‍ പറയുന്നു.

അപരനെവെച്ച് പരിശീലിക്കുന്നതുപോലെ പുതിയ മണ്ടത്തരങ്ങള്‍ കാട്ടി ആത്മവിശ്വാസത്തോടെ രണ്ടാം ടെസ്റ്റിലേക്ക് തിരിച്ചെത്തണമെന്നാണ് ഇന്ത്യന്‍ ഫാന്‍സ് പറയുന്നത്. ഓസീസ് ടീമിനെ കളിയാക്കുന്ന നിരവധി ട്രോളുകളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

പവനായി ശവമായിയടക്കം പല പ്രശസ്ത ഡയലോഗുകളും ഓസീസിനെതിരേ ഉയരുന്നു. നേരത്തെ പിച്ചിനെ കുറ്റം പറഞ്ഞ ഓസീസ് ടീം ഇന്ത്യയുടെ വാലറ്റക്കാര്‍ ബാറ്റ് ചെയ്തത് കണ്ട് പഠിക്കുകയാണ് വേണ്ടതെന്നാണ് ഇന്ത്യന്‍ ആരാധകര്‍ പറയുന്നത്.

Also Read: IND vs AUS: ടെസ്റ്റില്‍ കോലി കിതക്കുന്നു! വീണ്ടും ഫ്‌ളോപ്പ്- 2022മുതലുള്ള കണക്കുകളിതാ

വാര്‍ണറെ വിറപ്പിച്ച് അശ്വിന്‍

വാര്‍ണറെ വിറപ്പിച്ച് അശ്വിന്‍

ഡേവിഡ് വാര്‍ണര്‍ക്കെതിരേ മികച്ച ബൗളിങ് റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് ആര്‍ അശ്വിന്‍. ഇത്തവണയും വാര്‍ണറെ അശ്വിന്‍ പുറത്താക്കി. ഒരവസരം കോലി സ്ലിപ്പില്‍ നഷ്ടപ്പെടുത്തിയെങ്കിലും രണ്ടാം തവണ പിഴവില്ലാതെ അശ്വിന്‍ എല്‍ബിയില്‍ കുടുക്കുകയായിരുന്നു. 11 തവണയാണ് വാര്‍ണറെ അശ്വിന്‍ ടെസ്റ്റില്‍ പുറത്താക്കുന്നത്.

ഇന്ത്യയില്‍ ടെസ്റ്റില്‍ കൂടുതല്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ബൗളറെന്ന നേട്ടവും അശ്വിന്‍ സ്വന്തം പേരിലാക്കി. ഇത് 25ാം തവണയാണ് അശ്വിന്‍ ഇന്ത്യയില്‍ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്നത്. അനില്‍ കുംബ്ലെയും 25 ഇന്നിങ്‌സില്‍ നിന്ന് ഈ നേട്ടത്തിലെത്തിയിട്ടുണ്ട്. എന്നാല്‍ കുംബ്ലെ 63 ടെസ്റ്റില്‍ നിന്നും അശ്വിന്‍ 52 ടെസ്റ്റില്‍ നിന്നുമാണ് ഈ നേട്ടത്തിലേക്കെത്തിയത്.

Story first published: Saturday, February 11, 2023, 15:25 [IST]
Other articles published on Feb 11, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+