Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: അശ്വിന്‍ 'ഔട്ട് ഓഫ് സിലബസ്', സ്മിത്ത് വീണ്ടും വീണു- വമ്പന്‍ റെക്കോഡ്

1

ന്യൂഡല്‍ഹി: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് ഡല്‍ഹിയില്‍ ആവേശകരമായി പുരോഗമിക്കുകയാണ്. മൂന്നാം ദിനം ഒരു വിക്കറ്റിന് 61 റണ്‍സെന്ന നിലയില്‍ ആരംഭിച്ച ഓസീസ് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ കറങ്ങി വീണിരിക്കുകയാണ്.

ഓസീസിന്റെ സൂപ്പര്‍ താരങ്ങളെല്ലാം ഇതിനോടകം കൂടാരം കയറിക്കഴിഞ്ഞു. ഇതില്‍ എടുത്തു പറയേണ്ടത് സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റാണ്. ഇന്ത്യയില്‍ കളിച്ച് വലിയ അനുഭവസമ്പത്തുള്ള സ്മിത്തിനെ ആര്‍ അശ്വിന്‍ രണ്ടാം ഇന്നിങ്‌സിലും പുറത്താക്കിയിരിക്കുകയാണ്. 19 പന്തില്‍ 9 റണ്‍സെടുത്ത സ്മിത്തിനെ അശ്വിന്‍ എല്‍ബിയില്‍ കുടുക്കുകയായിരുന്നു.

ആദ്യ ഇന്നിങ്‌സില്‍ അശ്വിന്‍ സ്മിത്തിനെ ഡെക്കിനാണ് മടക്കിയത്. അശ്വിന്റെ ബൗളിങ് നേരിടാന്‍ താരത്തിന്റെ അതേ ബൗളിങ് ആക്ഷനുള്ള അപരനെ വെച്ച് പരിശീലനം നടത്തിയാണ് ഓസ്‌ട്രേലിയ ഇറങ്ങിയത്. എന്നിട്ടും അശ്വിന്റെ ബൗളിങ്ങിന് മുന്നില്‍ സ്മിത്തിന് ഉത്തരമില്ലാതെ പോയി.

ഡല്‍ഹിയില്‍ രണ്ട് ഇന്നിങ്‌സിലും അശ്വിന് മുന്നില്‍ സ്മിത്ത് പുറത്തായതോടെ ട്രോളുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ ആരാധകര്‍. കോപ്പിയല്ല ഒര്‍ജിനലെന്നും അശ്വിന്റെ ക്രിക്കറ്റ് ബുദ്ധി കാട്ടാന്‍ അപരന് സാധിക്കുമെന്ന് കരുതിയ ഓസീസ് താരങ്ങള്‍ മണ്ടന്മാരാണെന്നുമാണ് ആരാധകര്‍ പറയുന്നത്.

അശ്വിന്റെ ബുദ്ധി വിലക്ക് കിട്ടില്ല

അശ്വിന്റെ ബുദ്ധി വിലക്ക് കിട്ടില്ല

കണ്ടംക്രിക്കറ്റില്‍ പോലും കളിക്കാത്ത ബൗളറെ നേരിട്ട് പഠിച്ച് അശ്വിനെതിരേ ആധിപത്യം കാട്ടാമെന്ന് കരുതിയ ഓസീസ് ടീമിനെയാണ് ആരാധകര്‍ പരിഹസിക്കുന്നത്. അശ്വിന്റെ ബുദ്ധി വാങ്ങാന്‍ ലഭിക്കുന്നതല്ലെന്നും ഓസീസ് ടീം ഇനിയെങ്കിലും അത് മനസിലാക്കണമെന്നും ആരാധകര്‍ പറയുന്നു.

അശ്വിനെ വെല്ലുവിളിക്കാന്‍ ഇനിയെങ്കിലും നില്‍ക്കരുതെന്നും അതിന് നിങ്ങള്‍ക്ക് സാധിക്കില്ലെന്നും ആരാധകര്‍ ഓസ്‌ട്രേലിയയെ ഓര്‍മ്മിപ്പിക്കുന്നു. ദൈവം എപ്പോഴും പോരാട്ടം ജയിക്കുമെന്നും അശ്വിന്‍ തന്റെ നിലവാരം കാട്ടിയെന്നും ആരാധകര്‍ പറയുന്നു.

സ്മിത്തിനെ പുറത്താക്കുക അശ്വിന് ഇപ്പോള്‍ വലിയ ജോലിയല്ലെന്നും വാലറ്റക്കാരനെ പുറത്താക്കുന്നതുപോലെയാണ് ഇപ്പോള്‍ സ്മിത്തിനെ അശ്വിന്‍ കാണുന്നതെന്നുമെല്ലാമാണ് ആരാധകരുടെ പരിഹാസം. ഓസീസ് പരിശീലിച്ചത് മോഡല്‍ ടെസ്റ്റാണെന്നും ശരിയായ ടെസ്റ്റാണ് ഇപ്പോള്‍ കണ്ടതെന്നുമാണ് ആരാധക പരിഹാസം.

Also Read: IND vs AUS: രണ്ട് തവണ ഡെക്ക്! 100ാം ടെസ്റ്റില്‍ നാണംകെട്ട് പുജാര- ട്രോളുമായി ആരാധകര്‍

അശ്വിന് വമ്പന്‍ റെക്കോഡ്

അശ്വിന് വമ്പന്‍ റെക്കോഡ്

സ്മിത്തിനെ ഏറ്റവും കൂടുതല്‍ തവണ ടെസ്റ്റില്‍ പുറത്താക്കിയ സ്പിന്‍ ബൗളറെന്ന നേട്ടത്തിലേക്ക് അശ്വിന്‍ എത്തിയിരിക്കുകയാണ്. എട്ട് തവണയാണ് അശ്വിന്‍ സ്മിത്തിനെ പുറത്താക്കിയിരിക്കുന്നത്. നേരത്തെ പാകിസ്താന്റെ യാസിര്‍ ഷായാണ് ഈ റെക്കോഡില്‍ തലപ്പത്തുള്ളത്.

ഇന്ത്യയുടെ രവീന്ദ്ര ജഡേജയും മുന്‍ ശ്രീലങ്കന്‍ സ്പിന്നര്‍ രങ്കണ ഹരാത്തും അഞ്ച് തവണ വീതവും സ്മിത്തിനെ പുറത്താക്കിയിട്ടുണ്ട്. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ഓസീസ് താരങ്ങള്‍ ഒന്നുമല്ലെന്നും ഇനിയെങ്കിലും അത് മനസിലാക്കണമെന്നും ആരാധകര്‍ ഓര്‍മിപ്പിക്കുന്നു.

Also Read: IND vs AUS: ഇനിയെങ്കിലും പുറത്താക്കൂ! ഫ്‌ളോപ്പ് ഷോ തുടര്‍ന്ന് രാഹുല്‍- രൂക്ഷ വിമര്‍ശനം

സ്മിത്തിന് അശ്വിനെ പേടി

സ്മിത്തിന് അശ്വിനെ പേടി

ഓസീസ് താരങ്ങള്‍ വീമ്പ് പറയുമ്പോഴും ഇന്ത്യന്‍ സ്പിന്നര്‍മാരെ അവര്‍ക്ക് പേടിയാണെന്നും ആരാധകര്‍ പരിഹസിക്കുന്നു. 2013-19 കാലയളവില്‍ സ്മിത്ത് അശ്വിനെതിരേ ആധിപത്യം കാട്ടിയിരുന്നു. 61.1 ശരാശരിയാണ് സ്മിത്തിന് അന്ന് അശ്വിനെതിരേ ഉണ്ടായിരുന്നത്. മൂന്ന് തവണ മാത്രമാണ് സ്മിത്ത് അശ്വിന് മുന്നില്‍ കീഴടങ്ങിയത്.

എന്നാല്‍ 2020-23 വരെയുള്ള കണക്കില്‍ സ്മിത്തിന്റെ അശ്വിനെതിരായ ശരാശരി 14.6 മാത്രം. അഞ്ച് തവണ അശ്വിന്‍ സ്മിത്തിനെ പുറത്താക്കി. നേരത്തെ സ്മിത്ത് കാട്ടി ആധിപത്യത്തിന് പലിശ സഹിതം പകരം വീട്ടുകയാണ് അശ്വിനിപ്പോള്‍.

ഓസ്‌ട്രേലിയക്കെതിരേ ഗംഭീര ബൗളിങ് റെക്കോഡാണ് അശ്വിനുള്ളത്. ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്താന്‍ അശ്വിന് സാധിച്ചിരുന്നു. തട്ടകത്തില്‍ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ബൗളറെന്ന വിശേഷണം അശ്വിന് അവകാശപ്പെട്ടതാണെന്ന് നിസംശയം പറയാം. സ്മിത്തിനെ രണ്ട് തവണ ഡെക്കില്‍ പുറത്താക്കിയ ഏക താരവും അശ്വിനാണ്.

Story first published: Sunday, February 19, 2023, 11:34 [IST]
Other articles published on Feb 19, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+