Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AFG: ടീം ഇന്ത്യയില്‍ ഇവരുടെ റോളെന്ത്? വന്‍ ഫ്‌ളോപ്പുകള്‍!! കൂട്ടത്തില്‍ സൂപ്പര്‍ ബാറ്ററും

ചെന്നൈ: ഇന്ത്യയുടെ സമ്പൂര്‍ണ ആധിപത്യത്തോടെ അഫ്ഗാനിസ്താനുമായുള്ള ഏകദിന പരമ്പര അവസാനിച്ചിരിക്കുകയാണ്. ഒമ്പതു വിക്കറ്റിന്റെ ഏകപക്ഷീയ ജയവുമായി മൂന്നാമങ്കം ജയിച്ച ശുഭ്മന്‍ ഗില്ലും സംഘവും പരമ്പര 3-0ന് തൂത്തുവാരുകയും ചെയ്തു. ബാറ്റിങിലും ബൗളിങിലും ഒരുപോലെ മികച്ചുനിന്ന ഇന്ത്യക്കു ഒരു ഘട്ടത്തിലും വെല്ലുവിളിയുയര്‍ത്താതെയാണ് മൂന്നു മാച്ചിലും അഫ്ഗാന്‍ കീഴടങ്ങിയത്.

അടുത്ത വര്‍ഷത്തെ ഐസിസി ഏകദിന ലോകകപ്പിനു മുന്നോടിയായുള്ള ആദ്യത്തെ തയ്യാറെടുപ്പ് ഗംഭീരമായി തന്നെ അവസാനിപ്പിക്കാനും ഇന്ത്യക്കു സാധിച്ചിരിക്കുകയാണ്. ചില പോസിറ്റീവുകള്‍ ഈ പരമ്പരയില്‍ ഇന്ത്യക്കുണ്ടെങ്കില്‍ നെഗറ്റീവുകളും ഉണ്ടെന്നു തന്നെ പറയാം.

SHREYAS IYER

മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാനാവാതെ നിരാശപ്പെടുത്തിയതാണ് നെഗറ്റീവുകളായി നമുക്കു ചൂണ്ടിക്കാണിക്കാന്‍ സാധിക്കുക. ഈ തരത്തില്‍ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ കഴിയാതെ നിറം മങ്ങിയ ഈ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

ഇവര്‍ നിരാശപ്പെടുത്തി

ഇന്ത്യന്‍ ബാറ്റര്‍മാരിലേക്കു വന്നാല്‍ ബാറ്റിങില്‍ ഏറ്റവും വലിയ ഫ്‌ളോാപ്പായി മാറിയത് വൈസ് ക്യാപ്റ്റന്‍ കൂടിയായ സ്റ്റാര്‍ ബാറ്റര്‍ ശ്രേയസ് അയ്യരാണ്. ഏകദിന പരമ്പരയിലെ മൂന്നു മല്‍സരങ്ങളിലും അദ്ദേഹത്തിനു ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചെങ്കിലും യതൊരു ഇംപാക്ടുമുണ്ടാക്കാനായില്ല. എടുത്തു പറയാവുന്ന ഒരിന്നിങ്‌സ് പോലും ശ്രേയസ് കളിച്ചിട്ടില്ലെന്നാണ് പ്രധാനപ്പെട്ട കാര്യം.

മൂന്നിന്നിങ്‌സുകളിലായി അദ്ദേഹം നേരിട്ടത് 58 ബോളുകളാണ്. നേടിയകാവട്ടെ ഇത്ര തന്നെ റണ്‍സ് മാത്രം. ഇയര്‍ന്ന സ്‌കോര്‍ വെറും 26 റണ്‍സാണ്. ഇങ്ങനെയൊരു ഫ്‌ളോപ്പ് ഷോയല്ല ശ്രേയസില്‍ ടീം ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്തത്. കാരണം ടീമിലെ ഏറ്റവും അനുഭവ സമ്പത്തുള്ള ബാറ്റര്‍മാരില്‍ ഒരാളാളാണ് താരം.

പക്ഷെ മൂന്നു കളിയിലും തപ്പിത്തടയുന്ന, റണ്‍സ് കണ്ടെത്താന്‍ പാടുപെടുന്ന ശ്രേയസിനെയാണ് കണ്ടത്. ഒട്ടും ഒഴുക്കോടെയുള്ള ബാറ്റിങ് കാഴ്ചവയ്ക്കാന്‍ താരത്തിനായില്ല. ഇന്ത്യയെ സംബന്ധിച്ച് ഇതു തീര്‍ച്ചയായും വളരെയധികം ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. കാരണം ഏകദിനത്തില്‍ ഇന്ത്യന്‍ ബാറ്റിങിലെ നിര്‍ണായക താരങ്ങളിലൊരാളാണ് ശ്രേയസ്.

കൂടാതെ അടുത്തിടെ ടി20 ടീമിന്റെ പുതിയ ക്യാപ്റ്റനായും അദ്ദേഹം നിയമിക്കപ്പെട്ടിരുന്നു. അടുത്തയാഴ്ച അയര്‍ലാന്‍ഡില്‍ തുടങ്ങാനിരിക്കുന്ന ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്നതും ശ്രേയസാണ്. എത്രയും പെട്ടെന്നു ബാറ്റിങിലെ പഴയ ഫോമിലേക്കു അദ്ദേഹം മടങ്ങിയെത്തിയില്ലെങ്കില്‍ ഏകദിനത്തിലും ടി20യിലും ഇന്ത്യക്കു ഒരുപോലെ പണിയാവുമെന്ന കാര്യത്തില്‍ സംശയമില്ല.

ശ്രേയസ് കഴിഞ്ഞാല്‍ ഏകദിന പരമ്പരയിലെ ഇന്ത്യയുടെ അടുത്ത വന്‍ ഫ്‌ളോപ്പ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറാണ്. ടീമിലെ ദുരന്തമെന്നു തന്നെ അദ്ദേഹത്തെ വിളിച്ചാലും തെറ്റില്ല. കാരണം ബൗളിങില്‍ യാതൊരു മൂര്‍ച്ചയുമില്ലാതെ എതിര്‍ ബൗളര്‍മാര്‍ യാതൊരു കൂസലുമില്ലാതെയാണ് വാഷിയെ പരമ്പരയിലുടനീളം നേരിട്ടത്.

ബാറ്റ് ചെയ്ത ഒരിന്നിങ്‌സിലാവട്ടെ പ്രത്യേകിച്ചൊന്നും ചെയ്തതുമില്ല. മൂന്നു കളിയിലായി വാഷി ബൗള്‍ ചെയ്തത് 16 ഓവറുകളാണ്. 4.12 ഇക്കാണമി റേറ്റില്‍ ലഭിച്ചത് ഒരേയൊരു വിക്കറ്റ് മാത്രം. ബാറ്റിങിലാവട്ടെ അവസരം കിട്ടിയ ഏക ഇ്ന്നിങ്‌സില്‍ 19 റണ്‍സിനും പുറത്തായി.

WASHINGTON SUNDAR

അക്ഷര്‍ പട്ടേലെന്ന ഒരു ലോകോത്തര സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറെ തഴഞ്ഞാണ് ഒന്നിന്നും കൊള്ളാത്ത വാഷിങ്ടണിന് വീണ്ടും വീണ്ടും ഇന്ത്യ അവസരം നല്‍കുന്നത്. അടുത്ത പരമ്പരയില്‍ വാഷിയെ പുറത്താക്കി അക്ഷറിനെ തിരിച്ചുവിൡച്ചേ തീരൂ. ഇന്ത്യയുടെ ലോകകപ്പ് ടീമിലും വേണ്ടത് അദ്ദേഹമാണ്.

ഏകദിന പരമ്പരയിലെ മൂന്നാമത്തെ വന്‍ ഫ്‌ളോപ്പായി തീര്‍ന്ന മൂന്നാമത്തെയാള്‍ പുതുമുഖ ഓള്‍റൗണ്ടര്‍ ഹര്‍ഷ് ദുബെയാണ്. രണ്ടു മല്‍സങ്ങളിലാണ് യുവതാരത്തെ ഇന്ത്യ പരീക്ഷിച്ചത്. 12 ഓവറുകള്‍ എറിഞ്ഞ് 85 റണ്‍സ് വഴങ്ങി നാലു വിക്കറ്റുകള്‍ ഹര്‍ഷ് നേടിയെങ്കിലും പ്രതീക്ഷിച്ചതു പോലെയൊരു പ്രകടനം താരം നടത്തിയില്ല.

വളരെ ഡിഫന്‍സീവായ ബൗളിങായിരുന്നു ഹര്‍ഷിന്റേത്. കൂടാതെ ബൗളിങില്‍ വലിയ മൂര്‍ച്ചയോ, വൈവിധ്യമോയൊന്നും കണ്ടതുമില്ല. 7.08 ഇക്കോണമി റേറ്റില്‍ റണ്‍സുംവാരിക്കോരി നല്‍കിയത് അത്ര നല്ല കാര്യവുമല്ല. ബൗളിങില്‍ ചില അഡ്ജസ്റ്റുമെന്റുകള്‍ നടത്തിയില്ലെങ്കില്‍ ഹര്‍ഷിനു ടീമില്‍ അധികം തുടരാന്‍ കഴിയില്ലെന്ന കാര്യമുറപ്പാണ്.

Story first published: Sunday, June 21, 2026, 13:52 [IST]
Other articles published on Jun 21, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+