Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs IRE: സഞ്ജുവിനെ 'ചതിച്ച' സോണി സിക്‌സ് മുട്ടുമടക്കി!! ആരാധകരോഷത്തിനോട് മറുപടി വൈറല്‍

ടീം ഇന്ത്യയുടെ ഈ വര്‍ഷത്തെ ആദ്യത്തെ വിദേശ പരമ്പര അടുത്തയാഴ്ച ആരംഭിക്കാനിരിക്കുകയാണ്. അഫ്ഗാനിസ്താനുമായുള്ള ഏകദിന പരമ്പരയ്ക്കു പിന്നാലെ മെന്‍ ഇന്‍ ബ്ലൂസ് പറക്കുക നേരെ യുകെയിലേക്കാണ്. അവിടെ അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് ടീമുകളുമായാണ് വൈറ്റ് ബോള്‍ പരമ്പരകളില്‍ ഇന്ത്യ ഏറ്റുമുട്ടുക.

26 മുതലാണ് ഇന്ത്യയും അയര്‍ലാന്‍ഡും തമ്മിലുള്ള രണ്ടു ടി20കളുടെ പരമ്പര. തുടര്‍ന്ന് ഇംഗ്ലണ്ടിലേക്കു തിരിക്കുന്ന ടീം അവിടെ അഞ്ചു ടി20കളിലും മൂന്നു ഏകദിനങ്ങളിലും മാറ്റുരയ്ക്കും. സോണി സിക്‌സ്, സോണി ലിവ് എന്നിവയാണ് ഇന്ത്യയടുടെ ഐറിഷ് പര്യടനത്തിന്റെ സംപ്രേക്ഷണാവകാശം നേടിയെടുത്തിരിക്കുന്നത്.

SANJU SAMSON SONY SIX

Sony Six/Sony Liv (Old & New Poster)

ഈ പരമ്പരയ്ക്കു മുന്നോടിയായി അവര്‍ ആദ്യം പുറത്തുവിട്ട പ്രൊമോഷന്‍ പോസ്റ്റര്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ ആരാധകരെ ക്ഷുഭിതരാക്കുകയും സോഷ്യല്‍ മീഡിയയില്‍ അവര്‍ ഇതു പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സഞ്ജുുവിന്റെ ഫാന്‍ പവറിനു അവര്‍ മുട്ടുമടക്കുകയും ചെയ്തിരിക്കുകയാണ്. സംഭവമറിയാം.

സഞ്ജുവിനെ ക്യാപ്റ്റനാക്കൂ, സച്ചിനും ഗംഭീറും പറഞ്ഞു!! എന്നിട്ടും നടക്കാത്തതിന്റെ കാരണം പറഞ്ഞ് അച്ഛന്‍

സഞ്ജുവിനെ ക്യാപ്റ്റനാക്കൂ, സച്ചിനും ഗംഭീറും പറഞ്ഞു!! എന്നിട്ടും നടക്കാത്തതിന്റെ കാരണം പറഞ്ഞ് അച്ഛന്‍

ആരാധകരെ ചൊടിപ്പിച്ചതെന്ത്?

അയര്‍ലാന്‍ഡ് പരമ്പരയ്ക്കു മുന്നോയായി ഇന്ത്യന്‍ ആരാധകരെ ആവേശം കൊള്ളിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു സോണി സിക്‌സ് ഒരു പ്പൊമോഷന്‍ പോസ്റ്റര്‍ ഇറക്കിയത്. പക്ഷെ സഞ്ജു സാംസണിന്റെ ലോകമെമ്പാടുമുള്ള ഫാന്‍സിന് ഇതു ഒട്ടും രസിച്ചില്ല.

കാരണം കഴിഞ്ഞ ഐസിസി ടി20 ലോകകപ്പിലെ ഇന്ത്യന്‍ ഹീറോയും പ്ലെയര് ഓഫ് ദി ടൂര്‍ണമെന്റുമായ സഞ്ജു ഈ പോസ്റ്ററില്‍ അപ്രത്യക്ഷനായിരുന്നു. നമ്മള്‍ കാതിരിക്കുന്ന ഓപ്പണിങ് ജോടിയെന്ന തലക്കെട്ടോടെ അഭിഷേക് ശര്‍മ, പുതുമുഖവും കൗമാര സെന്‍സഷനുമായ വൈഭവ് സൂര്യവംശി എന്നിവരുടെ ചിത്രങ്ങളാണ് പോസ്റ്ററിലുണ്ടായിരുന്നത്. കൂടാതെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും ഇതിലുള്‍പ്പെട്ടിരുന്നു.

ടി20 ലോകകപ്പോടെ ഇന്ത്യയുടെ ഫസ്ഫ്റ്റ്് ചോയ്‌സ് ഓപ്പണറും വിക്കറ്റ് കീപ്പറുമായി സഞ്ജു മാറിയിരുന്നു. വൈഭവ് ടീമിലുണ്ടെങ്കിലും അയര്‍ലാന്‍ഡിലും സഞ്ജു- അഭിഷേക് ജോടി തന്നെ ഓാപ്പണിങില്‍ കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നിട്ടും അഭിഷേക്- െൈവഭവ് ജോടിയാവും ഓപ്പണ് ചെയ്യുകയെന്ന തരത്തിലുള്ള സോണി സിക്‌സിന്റെ പോസ്റ്റര്‍ ആരാധകരെ ഞെട്ടിക്കുന്നതിനൊപ്പം നിരാശരുമാക്കിയിരുന്നു.

IND vs ENG: കോലിയടക്കം 3 സൂപ്പര്‍ താരങ്ങള്‍ റിട്ടേണ്‍സ്, സഞ്ജുവില്ല!! ഏകദിനത്തിലെ മാറ്റങ്ങളിങ്ങനെ

IND vs ENG: കോലിയടക്കം 3 സൂപ്പര്‍ താരങ്ങള്‍ റിട്ടേണ്‍സ്, സഞ്ജുവില്ല!! ഏകദിനത്തിലെ മാറ്റങ്ങളിങ്ങനെ

ഇനിയും സഞ്ജു എന്താണ് ളെിയിക്കേണ്ടതന്നും ലോകകപ്പിലെ മാജിക്കല്‍ പ്രകടനത്തിനു ശേഷവും ഈ തരത്തില്‍ അവഗണിച്ചത് ഒട്ടും ശരിയായില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടിരുന്നു. സഞ്ജുവിനെ ഒഴിവാക്കിയതിന്റെ പേരില്‍ എയറിലായതോടെയാണ് ഇപ്പോള്‍ ആരാധകരുടെ രോഷം കുറയ്ക്കാനും അവരെ സന്തോഷിപ്പിക്കാനുമായി പുതിയ പോസ്റ്ററുമായി രംഗത്തു വന്നിരിക്കുന്നത്.

സോണി 'കീഴടങ്ങി'

സഞ്ജു സാംസണ്‍ ഫാന്‍സിന്റെ കടുത്തി വിമര്‍ശനങ്ങള്‍ക്കു ഇരയായതോടെയാണ് പുതിയ പോസ്റ്റര്‍ പുറത്തിറക്കി അവര്‍ ആദ്യത്തെ തെറ്റിന് പ്രായശ്ചിത്തം ചെയ്തത്. മലയാളി താരത്തിനു വേണ്ടി പുതിയൊരു സ്‌പെഷ്യല്‍ പോസ്റ്റര്‍ തന്നെ അവര്‍ പുറത്തു വിട്ടിരിക്കുകയാണ്.

SANJU SAMSON

ലോക ചാംപ്യന്‍ ഇപ്പോള്‍ സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കില്‍. സഞ്ജു സാംസണ്‍- എന്ന വലിയ വിശേഷണത്തോടെയാണ് മലയാളി താരത്തെ വാനോളം പുകഴ്ത്തിയുള്ള അവരുടെ കളര്‍ഫുള്‍ പോസ്റ്റ്. ഇതു കണ്ടതോടെ അവരും വലിയ സന്തോഷത്തിലാണ്. സഞ്ജുവിന്റെ ഫാന്‍സ് പവറിനു പിന്നില്‍ ചാനല്‍ കീഴടങ്ങിയെന്ന തരത്തിലായിരുന്നു സോഷ്യല്‍ മീഡിയയിലെ ചില പോസ്റ്റുകള്‍.

' ഒടുവില്‍, സഞ്ജു സാംസണിനായി ഒരു വേള്‍ഡ് ചാമ്പ്യന്‍ പോസ്റ്റര്‍ തന്നെ സോണി പുറത്തിറക്കി. സഞ്ജു സാംസണിന്റെ ആരാധകരുടെ നിരന്തരമായ വിമര്‍ശനങ്ങളും സമ്മര്‍ദ്ദങ്ങളും ഒടുവില്‍ ഫലം കണ്ടതായി തോന്നുന്നു. അജണ്ടയ്ക്കെതിരെ നിലകൊള്ളുകയും അദ്ദേഹത്തിന് അര്‍ഹമായ അംഗീകാരം ആവശ്യപ്പെടുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി'.

World Cup 2027: റുതു- അഭി ഓപ്പണിങ്, സഞ്ജു നയിക്കും!! ടീം ഇന്ത്യ തഴയാനിടയുള്ളവരുടെ 11

World Cup 2027: റുതു- അഭി ഓപ്പണിങ്, സഞ്ജു നയിക്കും!! ടീം ഇന്ത്യ തഴയാനിടയുള്ളവരുടെ 11

'അവസാനം നാശനഷ്ടം നിയന്ത്രിച്ചിരിക്കുകയാണ്. ആഹ്? പക്ഷേ നന്ദി വേണ്ട. ആരാധകരുടെ പ്രിയപ്പെട്ട സഞ്ജു സാംസണിന് തീര്‍ച്ചയായും പ്രചാരകരില്‍ നിന്ന് ഒരു സ്ഥിരീകരണവും ആവശ്യമില്ല'.

സഞ്ജു സാംസണിനു മുന്നില്‍ സോണി അവസാനം മുട്ടുമടക്കിയിരിക്കുകയാണ്. ഇതാണ് സഞ്ജുവിന്റെയും സൈന്യത്തിന്റെയും ശക്തി'- എന്നിങ്ങനെയായിരുന്നു ഈ പോസ്റ്റ് പങ്കുവച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയയിലെ ആരാധക പ്രതികരണങ്ങള്‍.

Story first published: Saturday, June 20, 2026, 16:24 [IST]
Other articles published on Jun 20, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+