Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആ പരമ്പരയ്ക്കു പിറകെ രോഹിത് വിരമിച്ചേനെ!! പകരം ജയ്‌സ്വാള്‍, പിന്നെ വന്‍ ട്വിസ്റ്റ്

ഐസിസി ഏകദിന ലോകകപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കവെ ഇന്ത്യന്‍ ടീമില്‍ ഇപ്പോഴും സ്ഥാനമുറപ്പില്ലാത്തവരില്‍ ഒരാളാണ് മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മ. അദ്ദേഹത്തിന്റെ ഫോമിന്റെ കാര്യത്തില്‍ ബിസിസിഐക്കോ, സെലക്ഷന്‍ കമ്മിറ്റിക്കോ ആശങ്കകളില്ല. പക്ഷെ ഫിറ്റ്‌നസിന്റെ കാര്യത്തിലാണ് ചോദ്യങ്ങളുയരുന്നത്.

അതിനിടെ അഫ്ഗാനിസ്താനെതിരേ അവസാനമായി കളിച്ച മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കു പിന്നാലെ ഹിറ്റ്മാന്‍ വിരമിക്കേണ്ടിയിരുന്നതാണെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് വരുന്നത്. ഹിറ്റ്മാന് പകരം ഇംഗ്ലണ്ട് പര്യടനത്തില്‍ ടീമില്‍ എത്തേണ്ടിയിരുന്നത് യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളുമായിരുന്നു.

ROHIT SHARMA

എന്നാല്‍ ഇതു സംഭവിച്ചില്ലെന്നു മാത്രമല്ല ഇംഗ്ലീഷ് പര്യടനത്തിനുള്ള ഇന്ത്യയുടെ 15 അംഗ ഏകദിന സ്‌ക്വാഡില്‍ നിന്നും ജയ്‌സ്വാള്‍ തഴയപ്പെടുകയുമായിരുന്നു. ഇതേ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുകയാണ് പ്രമുഖ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റായ അഭിഷേക് ത്രിപാഠി.

അവസാനം ട്വിസ്റ്റ്

അഫ്ഗാനിസ്തിനെതിരേ സമാപിച്ച ഏകദിന പരമ്പരയ്ക്കു ശേഷം രോഹിത് ശര്‍മ ഇന്ത്യന്‍ ടീമില്‍ നിന്നും വിട്ടുനില്‍ക്കുകയോ, അല്ലെങ്കില്‍ വിരമിക്കല്‍ പ്രഖ്യാപിക്കുയോ ചെയ്യുമെന്നായിരുന്നു ടീം മാനേജ്‌മെന്റ് പ്രതീക്ഷിച്ചതെന്നു അഭിഷേക് ത്രിപാഠി പറയുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പരയില്‍ പുതിയ ഓപ്പണറായി യശസ്വി ജയ്‌സ്വാളിനെ കൊണ്ടു വരാനുമുള്ള പ്ലാനിലുമായിരുന്നു അവര്‍.

രോഹിത്തിന്റെ പേര് എടുത്തു പറയാതെയാണ് ത്രിപാഠി പറഞ്ഞിരിക്കുന്നതെങ്കിലും അദ്ദേഹം ഉദ്ദേശിച്ചത് രോഹിത്തിനെ കുറിച്ചാണെന്നതു വളരെ വ്യക്തമാണ്. ' ഒരു കാര്യം ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു. അഫ്ഗാനിസ്താനുമായുള്ള പരമ്പരയ്ക്കു ശേഷം ഒരു താരം പുറത്തു പോവാനുളള എല്ലാ സാധ്യതകളുമുണ്ടായിരുന്നു.

ആ താരം ടീം വിട്ടിരുന്നെങ്കില്‍ യശസ്വി ജയ്‌സ്വാള്‍ പകരം ഇടം പിടിക്കേണ്ടതുമായിരുന്നു. പക്ഷെ പെട്ടെന്നു എന്തോയൊന്ന് സംഭവിച്ചു, ആ താരം ടീം വിട്ടതുമില്ല. അതിന്റെ ഫലമായിട്ടാണ് യശസ്വിക്കു ഇപ്പോള്‍ കാത്തിരിക്കേണ്ടിയും വന്നത്'- ഇങ്ങനെയായിരുന്നു ത്രിപാഠിയുടെ വാക്കുകള്‍.

രോഹിത് തന്നെയല്ലേ?

അഭിഷേക് ത്രിപാഠി പരാമര്‍ശിച്ചിട്ടുള്ള ഇന്ത്യന്‍ താരം രോഹിത് ശര്‍മയാണെന്നതു വളരെ വ്യക്തമാണ്. കാരണം യശസ്വി ജയ്‌സ്വാള്‍ ഏകദിന ടീമിലേക്കു വരേണ്ടിയിരുന്നതാണെങ്കില്‍ സ്വാഭാവികമായും അതൊരു ഓപ്പണിങ് ബാറ്റര്‍ തന്നെയായിരിക്കും.

രോഹിത്തും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലുമാണ് ഏകദിനത്തില്‍ ഇപ്പോഴത്തെ ഫസ്റ്റ് ചോയ്‌സ് ഓപ്പണിങ് ജോടികള്‍. അഫ്ഗാനിസ്താനെതിരേ ഗില്‍ മൂന്നിലേക്കു ഇറങ്ങി ഓപ്പണില്‍ രോഹിത്-ജയ്‌സ്വാള്‍ ജോയിയെയും രണ്ടു മല്‍സരങ്ങളില്‍ ഇന്ത്യ പരീക്ഷിച്ചിരുന്നു.

ഫിറ്റ്‌നസുമായി ബന്ധപ്പെട്ട് രോഹിത്തിന്റെ ഭാവിയെ കുറിച്ചുള്ള അനിശ്ചിതത്വങ്ങള്‍ ഇപ്പോഴും തുടരുകയാണ്. അഫ്ഗാനുമായുള്ള പരമ്പരയ്ക്കു തൊട്ടുമുമ്പാണ് ഫിറ്റ്‌നസ് ടെസ്റ്റില്‍ വിജയിച്ച ശേഷം അദ്ദേഹം ഇലവനിലേക്കു വന്നത്.

ROHIT GAMBHIR

സൗത്താഫ്രിക്കയടക്കം മൂന്നു രാജ്യങ്ങളിലായി നടക്കുന്ന അടുത്ത ഏകദിന ലോകകപ്പ് വരെയും ഹിറ്റ്മാന് പൂര്‍ണ ഫിറ്റായി തുടരുവാന്‍ സാധിക്കുമോയെന്ന കാര്യത്തിലും സംശയങ്ങളുണ്ട്. അഫ്ഗാനെതിരേ ബാറ്റിങില്‍ കസറാന്‍ രോഹിത്തിനായിരുന്നു. അവസാന രണ്ടു മല്‍സരങ്ങളില്‍ 48, 79 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സ്‌കോറുകള്‍.

അടുത്ത മാസം പകുതിയോടെ ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിുന പരമ്പര രോഹിത്തിന് ശരിക്കുമൊരു അഗ്നിപരീക്ഷ തന്നെയായിരിക്കും. അദ്ദേഹത്തിന്റെ ഏകദിന ഭാവി തീരുമാനിക്കുന്നതില്‍ ഈ പരമ്പര ഏറെ നിര്‍ണായകമായിരിക്കുമെന്നാണ് വിവരം.

സ്ഥിരതയാര്‍ന്ന, അതോടൊപ്പം വലിയ ഇന്നിങ്‌സുകളും കളിക്കാനായാല്‍ മാത്രമേ 2027ലെ ലോകകപ്പ് ടീമില്‍ രോഹിത് അവസരം പ്രതീക്ഷിക്കേണ്ടതുള്ളൂ. ഇംഗ്ലണ്ടിനെതിരേ ഏകദിനത്തില്‍ ഗംഭീര റെക്കോര്‍ഡാണ് അദ്ദേഹത്തിനുള്ളത്.

27 മല്‍സരങ്ങളില്‍ നിന്നും 64.90 എന്ന കിടിലന്‍ ശരാശരിയില്‍ അടിച്ചെടുത്തത് 1428 റണ്‍സാണ്. ഏഴു വീതം സെഞ്ച്വറികളും ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു.

Story first published: Wednesday, June 24, 2026, 12:26 [IST]
Other articles published on Jun 24, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+