Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അടിയോടടി, കണ്ണുതള്ളി യൂസുഫ്! ഭാഗ്യം 'സ്റ്റുവര്‍ട്ട് ബ്രോഡായില്ല', വീഡിയോ വൈറല്‍

yusufpathan

ദുബായ്: ഇന്റര്‍നാഷല്‍ ലീഗ് ടി20 (ILT20) ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ബാറ്ററും ഓള്‍റൗണ്ടറുമായ യൂസുഫ് പഠാനെ തല്ലിച്ചതച്ച് വെസ്റ്റ് ഇന്‍ഡീസ് താരം. ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡില്‍ നിന്നായിരുന്നു യൂസൂഫിനു പ്രഹരമേറ്റത്. അദ്ദേഹത്തിന്റെ ഒരോവറില്‍ തുടര്‍ച്ചയായി അഞ്ചു സിക്‌സറുകളാണ് റൂതര്‍ഫോര്‍ഡ് പറത്തിയത്. ഭാഗ്യത്തിന് യുവരാജ് സിങില്‍ നിന്നും ആറു സിക്‌സറുകള്‍ വഴങ്ങിയ ഇംഗ്ലീഷ് പേസര്‍ സ്റ്റുര്‍ട്ട് ബ്രോഡിന്റെ ഗതി യൂസുഫിനുണ്ടായില്ല.

ഡിസേര്‍ട്ട് വൈപ്പേഴ്‌സും ദുബായ് ക്യാപ്പിറ്റല്‍സും തമ്മിലുള്ള മല്‍സരത്തിനിടെയാിരുന്നു സംഭവം. ക്യാപ്പിറ്റല്‍സിന്റെ താരമായിരുന്നു യൂസുഫ്. ആറാം നമ്പറില്‍ ഇറങ്ങിയാണ് വിന്‍ഡീസ് യുവതാരം കൂടിയായ റൂതര്‍ഫോര്‍ഡ് അദ്ദേഹത്തെ കടന്നാക്രമിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി തീരുകയും ചെയ്തിരിക്കുകയാണ്.

16ം ഓവറില്‍

16ം ഓവറില്‍

ഡിസേര്‍ട്ട് വൈപ്പേഴ്‌സിനെതിരേ 16ാം ഓവറില്‍ ബൗള്‍ ചെയ്യാനെത്തിയപ്പോഴാണ് യൂസുഫ് പഠാന്‍ തല്ലുവാങ്ങിയത്. മൂന്നോവറില്‍ 17 റണ്‍സിന് ഒരു വിക്കറ്റ് വീഴത്തിയ ശേഷമായിരുന്നു അദ്ദേഹം തന്റെ അവസാനത്തെ ഓവര്‍ എറിയാനെത്തിയത്.

വൈപ്പേഴ്‌സ് അപ്പോല്‍ നാലിന് 112 റണ്‍സെന്ന നിലയിലായിരുന്നു. യൂസുഫിന്റെ ഓവറിലെ ആദ്യ ബോള്‍ നേരിട്ടത് സാം ബില്ലിങ്‌സാണ്. താരം സിംഗിളെടുത്തു. പിന്നീടങ്ങോട്ട് പന്ത് തലങ്ങും വിലങ്ങും നിലം തൊടാതെ ഗാലറിയിലേക്കു പറക്കുന്നതാണ് കണ്ടത്.

Also Read:സഞ്ജുവിന്റെ വര്‍ക്കൗട്ട്, ഭക്ഷണക്രമം എങ്ങനെ? എല്ലാമറിയാം

സിക്‌സര്‍ മഴ

സിക്‌സര്‍ മഴ

16ാം ഓവറിലെ രണ്ടാമത്തെ ബോളിനു വേഗം കുറവായിരുന്നു. ഇടംകൈയനായ ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡിന്റെ ബാറ്റില്‍ നിന്നും പറന്നത് 90 മീറ്റര്‍ ദൈര്‍ഘ്യമുള്ള സിക്‌സര്‍. യൂസുഫ് പഠാനൊന്ന് ഞെട്ടി. ദേ അടുത്തതും സിക്‌സര്‍. ഇത്തവണ കുറേക്കൂടി ദൈര്‍ഘ്യമേറിയ ഷോട്ടായിരുന്നു. 93 മീറ്റര്‍ ദൈര്‍ഘ്യമുള്ള സിക്‌സര്‍ ലോങ് ഓണിനു മുകളിലൂടെ ഗ്രൗണ്ടിനു പുറത്തേക്ക്.

അടുത്ത ബോളിനെയും റൂതര്‍ഫോര്‍ഡ് വിട്ടില്ല. ഇത്തവണ ടൈമിങ് അത്ര മികച്ചതായിരുന്നില്ലെങ്കിലും താരം ആഗ്രഹിച്ചതു പോലെ സിക്‌സറില്‍ കലാശിച്ചു. സിക്‌സറില്‍ ഹാട്രിക്ക് പൂര്‍ത്തിയാക്കിയിട്ടും റൂതര്‍ഫോര്‍ഡിന് യൂസുഫിനോടു കലിപ്പ് തീര്‍ന്നില്ല.

യൂസുഫ് പഠനെതിരേ ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ് അഞ്ചു സിക്‌സറടിക്കുന്ന വീഡിയോ കാണാം

അഞ്ചാമത്തെ ബോള്‍ ലെഗ് സൈഡിലൂടെ സിക്‌സറിലേക്കു കുതിച്ചു. ഓവറിലെ അവസാന ബോളിലും വിന്‍ഡീസ് താരം സിക്‌സറില്‍ കുറഞ്ഞതൊന്നും ലക്ഷ്യമിട്ടിരുന്നില്ല. ഇത്തവണ സ്വീപ്പ് ചെയ്തപ്പോള്‍ ടോപ് എഡ്ജായ ബോള്‍ നേരെ സിക്‌സറില്‍ ചെന്നു വീണു. ഈ ഓവറല്‍ ടീമിന് ലഭിച്ചത് 31 റണ്‍സ്!

Also Read: രണ്ടു 'ഫൈനലില്‍' മിന്നിച്ചു, സ്‌ട്രൈക്ക് റേറ്റ് 200! ത്രിപാഠി അടുത്ത സൂര്യയാവുമോ?

ജയം വൈപ്പേഴ്‌സിന്

ജയം വൈപ്പേഴ്‌സിന്

യൂസൂഫ് പഠാനെതിരായ ഈ ഒരൊറ്റ ഓവറിലെ വെടിക്കെട്ട് കൊണ്ട് ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ് മല്‍സരഗതി തന്നെ മാറ്റുകയായിരുന്നു. 22 റണ്‍സിനാണ് ദബായ് ക്യാപ്പിറ്റല്‍സിനെ ഡിസേര്‍ട്ട് വൈപ്പേഴ്‌സ് തോല്‍പ്പിച്ചത്.

കോളിന്‍ മണ്‍റോ നയിച്ച വൈപ്പേഴ്‌സ് ടീം ആദ്യം ബാറ്റ് ചെയ്ത ശേഷം ഏഴു വിക്കറ്റിനു 182 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. സാം ബില്ലിങ്‌സും (54) റൂതര്‍ഫോര്‍ഡും (50) ടീമിനായി ഫിഫ്റ്റികള്‍ നേടി. വെറും 23 ബോളിലാണ് ആറു സിക്‌സറുകളോടെ റൂതര്‍ഫോര്‍ഡ് 50 റണ്‍സിലെത്തിയത്.

റണ്‍ചേസില്‍ ക്യാപ്പിറ്റല്‍സിന് ഏഴു വിക്കറ്റിന് 160 റണ്‍സെടുക്കാന കഴിഞ്ഞുള്ളൂ. സിക്കന്തര്‍ റസ്സ (41), ക്യാപ്റ്റന്‍ റോമന്‍ പവെല്‍ (33), റോബിന്‍ ഉത്തപ്പ (30) എന്നിവരാണ് പ്രധാന സ്‌കോറര്‍മാര്‍. യൂസുഫ് പഠാന് ബാറ്റിങിലും തിളങ്ങാനായില്ല. അദ്ദേഹം അഞ്ചു റണ്‍സിന് പുറത്താവുകയായിരുന്നു. റൂതര്‍ഫോര്‍ഡാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

Story first published: Friday, February 3, 2023, 12:59 [IST]
Other articles published on Feb 3, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+