Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയെ രക്ഷിച്ചത് മഴ, ഇല്ലേല്‍ കളി മാറുമായിരുന്നു... കോലിപ്പടയെ കളിയാക്കി പവെല്‍

ഇന്ത്യയെ രക്ഷിച്ചത് മഴ, ഇല്ലേല്‍ കളി മാറുമായിരുന്നു | Oneindia Malayalam

ഫ്‌ളോറിഡ: ഇന്ത്യക്കെതിരായ രണ്ടാം ടി20 മല്‍സരത്തില്‍ മഴയാണ് വിജയം തങ്ങളില്‍ നിന്നും തട്ടിയെടുത്തതെന്ന് വെസ്റ്റ് ഇന്‍ഡീസ് താരം റോമന്‍ പവെല്‍ ചൂണ്ടിക്കാട്ടി. മഴനിയമപ്രകാരം 22 റണ്‍സിനാണ് ഇന്ത്യ ജയിച്ചു കയറിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റിന് 167 റണ്‍സാണ് നേടിയത്. മറുപടിയില്‍ വിന്‍ഡീസ് 15.3 ഓവറില്‍ നാലിന് 98 റണ്‍സെന്ന നിലയിലുള്ളപ്പോള്‍ മഴയെത്തുകയായിരുന്നു. മല്‍സരം പിന്നീട് പുനരാരംഭിക്കാന്‍ സാധിക്കാതിരുന്നതോടെയാണ് മഴനിയമത്തിന്റെ ആനുകൂല്യത്തില്‍ ഇന്ത്യയെ വിജയികളായി പ്രഖ്യാപിച്ചത്.

POWELL

മല്‍സരം 20 ഓവറും നടന്നിരുന്നെങ്കില്‍ തീര്‍ച്ചയായും തങ്ങള്‍ ജയിക്കുമായിരുന്നു. കാരണം ജയിക്കാനാവശ്യമായ വിക്കറ്റുകള്‍ വിന്‍ഡീസിന്റെ പക്കലുണ്ടായിരുന്നതായും പവെല്‍ പറഞ്ഞു. മികച്ച വിക്കറ്റായിരുന്നു മല്‍സരത്തിലേത്. ആദ്യ മല്‍സരത്തിലേതു പോലെ വേഗം കുറഞ്ഞ പിച്ചായിരുന്നില്ല ഇത്. മാത്രമല്ല സ്പിന്നര്‍മാര്‍ക്കും കാര്യമായ പിന്തുണ ലഭിച്ചില്ല. മഴയെത്തുമ്പോള്‍ തങ്ങള്‍ ഒരോവര്‍ പിന്നിലായിരുന്നു. മുഴുവന്‍ ഓവറും കളിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ വിന്‍ഡീസ് ജയിക്കുകയോ, ലക്ഷ്യത്തിന് തൊട്ടരികിലെത്തുകയോ ചെയ്യുമായിരുന്നുവെന്നും പവെല്‍ വിശദമാക്കി.

മഴയെ തുടര്‍ന്ന് കളി നിര്‍ത്തുമ്പോള്‍ കിരോണ്‍ പൊള്ളാര്‍ഡും ഷിംറോണ്‍ ഹെറ്റ്‌മെയറും ക്രീസിലുണ്ടായിരുന്നു. കാര്‍ലോസ് ബ്രാത്വെയ്റ്റ്, കീമോ പോള്‍ എന്നിവര്‍ ഇറങ്ങാനുമുണ്ടായിരുന്നു. ഇവരെല്ലാം ടീമിനെ വിജയിപ്പിക്കാന്‍ ശേഷിയുള്ളവരാണെന്നും പവെല്‍ കൂട്ടിച്ചേര്‍ത്തു. മല്‍സരത്തില്‍ വിന്‍ഡീസിന്റെ ടോപ്‌സ്‌കോറര്‍ കൂടിയായിരുന്നു അദ്ദേഹം. 34 പന്തില്‍ ആറു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 54 റണ്‍സാണ് പവെല്‍ നേടിയത്.

Story first published: Monday, August 5, 2019, 15:52 [IST]
Other articles published on Aug 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+