Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ഹാര്‍ദിക്കിനു പകരം ജഡേജ മുംബൈയിലേക്ക്! ഇതു സൂചന തന്നെ, ഉറപ്പിച്ച് ഫാന്‍സ്

വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിന പരമ്പരയിലെ ആദ്യത്തെ രണ്ടു മല്‍സരങ്ങളും പരിക്ക് കാരണം ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കു നഷ്ടമായിരിക്കുകയാണ്. മൂന്നാം ഏകദിനത്തില്‍ അദ്ദേഹം ടീമിലേക്കു മടങ്ങിയെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരമ്പരയില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും കൂടിയായിരുന്നു ജഡ്ഡു. എന്നാല്‍ പുറത്തിരിക്കേണ്ടി വന്നതോടെ പകരക്കാരനായി ശ്രേയസ് അയ്യരെ പുതിയ വൈസ് ക്യാപ്റ്റനാക്കിയിരിക്കുകയാണ് ഇന്ത്യ.

1

അതിനിടെ ജഡേജയുടെ ഒരു ട്വീറ്റ് വൈറലായി മാറുകയാണ്. ഇന്ത്യന്‍ ജഴ്‌സിയിലുള്ള രണ്ടു വ്യത്യസ്ത പോസുകളിലുള്ള ഫോട്ടോസാണ് അദ്ദേഹം ആരാധകരുമായി പങ്കുവച്ചത്. നീലയോടു ആസക്തിയാണെന്നായിരുന്നു ഇന്ത്യന്‍ പതാകയുടെ ഇമോജിയോടൊപ്പം ജഡ്ഡു ഫോട്ടോയ്ക്കു തലക്കെട്ട് നല്‍കിയത്. ഇതാണ് മുംബൈ ഇന്ത്യന്‍സിന്റെ ഫാന്‍സ് ഏറ്റെടുത്ത് വൈറലാക്കി മാറ്റിയത്.

2

ഐപിഎല്ലില്‍ ഏറെക്കാലമായി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമാണ് രവീന്ദ്ര ജഡേജ. കഴിഞ്ഞ സീസണില്‍ അദ്ദേഹം ടീമിന്റെ നായകനാവുകയും ചെയ്തിരുന്നു. സീസണിനു ദിവസങ്ങള്‍ മാത്രം മുമ്പായിരുന്നു എംഎസ് ധോണി നായകസ്ഥാനമൊഴിഞ്ഞ് പകരം ജഡ്ഡുവിനെ ചുമതലയേല്‍പ്പിച്ചത്. പക്ഷെ ക്യാപ്റ്റനെന്ന നിലയില്‍ താരം തികഞ്ഞ പരാജയമായി മാറി. ഇതേ തുടര്‍ന്ന് സീസണിന്റെ പകുതിയില്‍ വച്ച് ജഡേജ സ്ഥാനൊഴിയുകയും തിരികെ ധോണിയെ തന്നെ ക്യാപ്റ്റന്‍സി തിരികെ ഏല്‍പ്പിക്കുകയും ചെയ്തു.

3

അതിനു ശേഷം സിഎസ്‌കെയും ജജഡ്ഡുവും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതായാണ് അണിയറയിലെ സംസാരം. പരിക്കു കാരണം അവസാന മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം പിന്‍മാറുകയും ചെയ്തിരുന്നു. എന്നാല്‍ ജഡ്ഡുവിന്റെ പിന്‍മാറ്റത്തിനു പിന്നില്‍ പരിക്കല്ലെന്നു അഭ്യൂഹങ്ങളും പരന്നു.

IND vs ZIM: നായകനായി രാഹുല്‍, ടീമില്‍ കോലിയും? സഞ്ജുവിനും നറുക്കുവീഴും

4

സീസണിനു ശേഷം സോഷ്യല്‍ മീഡിയകളില്‍ സിഎസ്‌കെയെ ജഡേജ അണ്‍ഫോളോ ചെയ്തതോടെ സംശയങ്ങള്‍ക്കു ആക്കംകൂടി. അതിനു ശേഷം തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്നും സിഎസ്‌കെയുടെ ജഴ്‌സിയിലുള്ള ചിത്രങ്ങളും വീഡിയോസും ജഡേജ നീക്കം ചെയ്തതോടെ സംശയം ബലപ്പെടുകയും ചെയ്തു.

5

ചെന്നൈയുമായി ഇങ്ങനെയൊരു വേര്‍പിരിയലിന്റെ വക്കില്‍ നില്‍ക്കെ രവീന്ദ്ര ജഡേജ തനിക്ക് നീലയോടു ആസക്തിയാണെന്നു കുറിച്ചതോടെയാണ് അതു മുംബൈ ഇന്ത്യന്‍സിന്റെ ആരാധകര്‍ക്കു ആഹ്ലാദിക്കാന്‍ വക നല്‍കിയത്. അടുത്ത ഐപിഎല്‍ സീസണില്‍ മുംബൈയിലേക്കു ജഡ്ഡുവിനെ പലരും സ്വാഗതം ചെയ്തിട്ടുമുണ്ട്.

6

ഹലോ, രവീന്ദ്ര ജഡേജ ഫാന്‍സ്. പുതിയ ജഴ്‌സിയില്‍ അദ്ദേഹം വളരെ കൂളായരിക്കുന്നുവെന്നായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ കൃത്രിമ ജഴ്‌സിയണിഞ്ഞ ഫോട്ടോയ്‌ക്കൊപ്പം ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
സിഎസ്‌കെ നിങ്ങളെ നിലനിര്‍ത്തിയില്ലെങ്കില്‍ ലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് തീര്‍ച്ചയായും നിങ്ങള്‍ക്കു വേണ്ടി രംഗത്തിറങ്ങും. ഹാര്‍ദിക് പാണ്ഡ്യയുടെ പകരക്കാരനായിട്ടാവും ഇതെന്നും ഒരു യൂസര്‍ കുറിച്ചു.

ഇടംകൈയന്‍ പേസര്‍മാര്‍ക്കു മുന്നില്‍ മുട്ട് ഇടിക്കുന്ന ഇന്ത്യ!

7

നിങ്ങള്‍ക്കു നീലയോടു ആസക്തിയുണ്ടെങ്കില്‍ അടുത്ത വര്‍ഷം മുംബൈ ഇന്ത്യന്‍സിനൊപ്പം ചേരൂയെന്നായിരുന്നു ഒരു ട്വീറ്റ്.
രവീന്ദ്ര ജഡേജ മുംബൈ ഇന്ത്യന്‍സിലേക്ക് ആയിരിക്കുമെന്ന് ഉറപ്പായി. മുംബൈയിലേക്കു സ്വാഗതമെന്നായിരുന്നു മറ്റൊരു പ്രതികരണം. മുംബൈ ഇന്ത്യന്‍സിലേക്കു വരൂയെന്നു ഒരു യൂസര്‍ ജഡ്ഡുവിനെ സ്വാഗതം ചെയ്തു. അപ്പോള്‍ മുംബൈ ഇന്ത്യന്‍സിലേക്കു വരികയാണെന്ന് ഉറപ്പായെന്നായിരുന്നു ഒരു യൂസറുടെ പ്രതികരണം.
സിഎസ്‌കെയുടെ മഞ്ഞ ജഴ്‌സിയില്‍ രവീന്ദ്ര ജഡേജയുണ്ടാവില്ലെന്നു വ്യക്തമായിരിക്കുകയാണെന്നായിരുന്നു താരത്തിന്റെ ട്വീറ്റിനു താഴെയുള്ള ഒരു പ്രതികരണം.

Story first published: Sunday, July 24, 2022, 18:06 [IST]
Other articles published on Jul 24, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+