Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ICC T20 Ranking: മുന്നോട്ട് കുതിച്ച് സൂര്യകുമാര്‍ യാദവ്, ബാബറിന് സ്ഥാനമിടിവ്, കോലിക്കും നേട്ടം

1

ദുബായ്: ഏറ്റവും പുതിയ ഐസിസി ടി20 റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യയുടെ സൂര്യകുമാര്‍ യാദവും രോഹിത് ശര്‍മയും. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി20യില്‍ തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവെച്ചതോടെ സൂര്യകുമാര്‍ രണ്ട് സ്ഥാനം മുന്നോട്ട് കയറി ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തേക്ക് തിരിച്ചെത്തി. 801 റേറ്റിങ്ങോടെയാണ് സൂര്യകുമാര്‍ യാദവ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. പാകിസ്താന്‍ മുഹമ്മദ് റിസ്വാന്‍ 861 പോയിന്റോടെ തലപ്പത്ത് നില്‍ക്കുന്നു.

ഇംഗ്ലണ്ട് പരമ്പരയിലെ മികച്ച പ്രകടനമാണ് റിസ്വാന്റെ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. രണ്ട് തവണ 88 റണ്‍സ് നേടാന്‍ റിസ്വാനായി. ടി20യില്‍ സ്ഥിരതയോടെ കളിക്കുന്ന താരമാണ് റിസ്വാന്‍. റേറ്റിങ് പോയിന്റിങ്ങില്‍ മറ്റുള്ളവരേക്കാള്‍ മുന്നിലുള്ള റിസ്വാനെ പെട്ടെന്ന് മറികടക്കുക എളുപ്പമായിരിക്കില്ല. അതേ സമയം പാകിസ്താന്‍ നായകനും മുന്‍ ഒന്നാം നമ്പറുമായ ബാബര്‍ അസം മൂന്നാം സ്ഥാനത്തേക്കെത്തി. ഇംഗ്ലണ്ടിനെതിരേ ടി20 സെഞ്ച്വറി നേടിയെങ്കിലും ബാബറിന്റെ റാങ്കിങ്ങില്‍ അത് വലിയ നേട്ടമായി മാറിയില്ല.

1

എയ്ഡന്‍ മാര്‍ക്രത്തിനും സ്ഥാന നഷ്ടം ഉണ്ടായി. ഒരു സ്ഥാനം പിന്നോട്ടിറങ്ങി മാര്‍ക്രം നാലാം സ്ഥാനത്താണ്. ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് അഞ്ചാം സ്ഥാനത്താണ്. ആദ്യ 10നുള്ളിലുള്ള ഏക ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവാണ്. രോഹിത് ശര്‍മ 13ാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ വിരാട് കോലി ഒരു സ്ഥാനം മുന്നോട്ട് കയറി 15ാം സ്ഥാനത്തേക്കെത്തി. ഓസ്‌ട്രേലിയക്കെതിരേ ഫിഫ്റ്റി നേടാന്‍ കോലിക്ക് സാധിച്ചിരുന്നു. അതേ സമയം മോശം ഫോമിലുള്ള കെ എല്‍ രാഹുല്‍ 22ാം സ്ഥാനത്താണ്.

ബൗളര്‍മാരിലും ഇന്ത്യക്ക് നേട്ടമുണ്ടാക്കാനായി. അക്ഷര്‍ പട്ടേല്‍ 18ാം സ്ഥാനത്തേക്കുയര്‍ന്നപ്പോള്‍ യുസ് വേന്ദ്ര ചഹാല്‍ 26ാം സ്ഥാനത്തേക്കും ഹര്‍ഷല്‍ പട്ടേല്‍ 37ാം സ്ഥാനത്തേക്കുമെത്തി. പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ഒരു സ്ഥാനം പിന്നോട്ടിറങ്ങി 10ാം സ്ഥാനത്തേക്കെത്തി. ടി20 ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ജോഷ് ഹെയ്‌സല്‍വുഡാണ് തലപ്പത്ത്. 737 റേറ്റിങ്T20 World Cup 2022: ടീമില്‍ എന്നുവരെ മാറ്റം വരുത്താം?, തീയ്യതി പുറത്ത്, ഇന്ത്യക്ക് ആശ്വാസം

ഓസീസ് താരത്തിനുള്ളത്. ദക്ഷിണാഫ്രിക്കയുടെ തബ്രൈസ് ഷംസിയാണ് രണ്ടാം സ്ഥാനത്ത്.

2

ടീം റാങ്കിങ്ങില്‍ ഇന്ത്യയാണ് തലപ്പത്ത്. 268 റേറ്റിങ് പോയിന്റാണ് ഇന്ത്യക്കുള്ളത്. 261 പോയിന്റോടെ ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തും 258 പോയിന്റോടെ ദക്ഷിണാഫ്രിക്ക മൂന്നാം സ്ഥാനത്തുമാണ്. ഓസ്‌ട്രേലിയക്കെതിരായ മൂന്ന് മത്സര ടി20 പരമ്പര സ്വന്തമാക്കിയ ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര കൂടി നേടിയാല്‍ ടി20 റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരായാവും ടി20 ലോകകപ്പിന് പോവുക. എന്നാല്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കുക ഇന്ത്യക്ക് എളുപ്പമാവില്ലെന്നുറപ്പ്.

3

ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ പാകിസ്താന്റെ ബാബര്‍ അസമാണ് തലപ്പത്ത്. 890 റേറ്റിങ് പോയിന്റാണ് ബാബറിനുള്ളത്. റാസി വാന്‍ ഡെര്‍ ഡൂസനാണ് തലപ്പത്ത്. വിരാട് കോലി അഞ്ചാം സ്ഥാനത്തും രോഹിത് ശര്‍മ ആറാം സ്ഥാനത്തുമാണുള്ളത്. ബൗളര്‍മാരുടെ റാങ്കിങ്ങില്‍ നാലാം സ്ഥാനത്തുള്ള ജസ്പ്രീത് ബുംറയാണ് ഇന്ത്യക്കാരില്‍ മുന്നില്‍. ആദ്യ 10ല്‍ മറ്റൊരു ഇന്ത്യന്‍ താരവുമില്ല. ഓള്‍റൗണ്ടര്‍മാരില്‍ ആദ്യ 10ല്‍ ഇന്ത്യയുടെ ഒരാള്‍ പോലുമില്ല.

T20 World Cup 2022: ബെസ്റ്റ് വിക്കറ്റ് കീപ്പര്‍ ഏത് ടീമിന്?, ടോപ് ഫൈവ് ഇതാ, വിശ്വസ്തന്‍ അവന്‍!

4


ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ് തലപ്പത്ത്. മാര്‍നസ് ലബ്യൂഷെയ്ന്‍ രണ്ടാം സ്ഥാനത്താണ്. അഞ്ചാം സ്ഥാനത്തുള്ള റിഷഭ് പന്താണ് ഇന്ത്യക്കാരില്‍ മുന്നില്‍. രോഹിത് ശര്‍മ ഒമ്പതാം സ്ഥാനത്താണുള്ളത്. ബൗളര്‍മാരില്‍ ആര്‍ അശ്വിന്‍ രണ്ടാം സ്ഥാനത്തും ജസ്പ്രീത് ബുംറ നാലാം സ്ഥാനത്തുമാണുള്ളത്. ഓള്‍റൗണ്ടര്‍മാരില്‍ രവീന്ദ്ര ജഡേജ തലപ്പത്തും അശ്വിന്‍ മൂന്നാം സ്ഥാനത്തുമാണ്.

Story first published: Wednesday, September 28, 2022, 16:57 [IST]
Other articles published on Sep 28, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+