Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: ടീമില്‍ എന്നുവരെ മാറ്റം വരുത്താം?, തീയ്യതി പുറത്ത്, ഇന്ത്യക്ക് ആശ്വാസം

1

ഓസ്‌ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പിനായുള്ള ടീമുകളെ ഇതിനോടകം പ്രഖ്യാപിച്ച് കഴിഞ്ഞു. ടീമുകളെല്ലാം ഇപ്പോള്‍ അവസാന ഘട്ട പടയൊരുക്കത്തിലാണ്. ഒക്ടോബര്‍ 16നാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് നടക്കുന്ന ടൂര്‍ണമെന്റിലെ ഫേവറേറ്റുകള്‍ നിലവിലെ ജേതാക്കളും ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ പോകുന്നവരുമായ ഓസ്‌ട്രേലിയയാണ്. ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, പാകിസ്താന്‍ എന്നിവരെല്ലാം ഓസ്‌ട്രേലിയക്ക് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ളവരാണ്.

ടീമുകളെ നേരത്തെ തന്നെ പ്രഖ്യാപിച്ചെങ്കിലും പല ടീമുകളിലും മാറ്റങ്ങള്‍ വന്നേക്കും. ഇന്ത്യന്‍ ടീമിലടക്കം മാറ്റങ്ങള്‍ക്ക് സാധ്യത കാണുന്നുണ്ട്. എന്നാല്‍ എന്നാണ് മാറ്റങ്ങള്‍ വരുത്തി ലോകകപ്പിനുള്ള ടീം പ്രഖ്യാപിക്കാനുള്ള അവസാന തീയ്യതി?. അത് ഒക്ടോബര്‍ 9 ആണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഐസിസി. ഈ ദിവസത്തിനുള്ളില്‍ അന്തിമ ടീമിനെ പ്രഖ്യാപിച്ചിരിക്കണം.

1

പല ടീമുകളും നേരത്തെ പ്രഖ്യാപിച്ച ടീമില്‍ മാറ്റം വരുത്താന്‍ സാധ്യതയുണ്ട്. ഇന്ത്യന്‍ ടീമിലേക്ക് വന്നാല്‍ ബൗളിങ് നിരയില്‍ മാറ്റത്തിന് സാധ്യത കാണുന്നു. ഹര്‍ഷല്‍ പട്ടേലിനെ ബാക്കപ്പ് താരമാക്കി മുഹമ്മദ് ഷമിയെ ഇന്ത്യ 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയേക്കും. ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് ശേഷമാവും ഇന്ത്യ നിര്‍ണ്ണായക തീരുമാനം എടുക്കുക.

ഇന്ത്യക്ക് ആവിശ്യത്തിന് സമയം ലഭിക്കുന്നുണ്ടെന്നതാണ് എടുത്തു പറയേണ്ടത്. ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് ശേഷം ഇന്ത്യ സന്നാഹ മത്സരവും ഓസ്‌ട്രേലിയയില്‍ കളിക്കുന്നുണ്ട്. നിലവിലെ ഇന്ത്യന്‍ ടീമില്‍ നിന്ന് ചെറിയ ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കപ്പെടുന്നു. വെസ്റ്റ് ഇന്‍ഡീസ് ടീം ആന്‍ഡ്രേ റസലിനെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കും. മോശം ഫോമിലാണെന്ന പേരില്‍ വിന്‍ഡീസ് റസലിനെ തഴഞ്ഞിരുന്നു.

T20 World Cup: രാഹുല്‍-വിരാട്, ആരാവണം രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി?, ശാസ്ത്രി പറയുന്നു

2

പല ടീമുകള്‍ക്കും ലോകകപ്പിന് മുമ്പ് പരമ്പരകളുണ്ട്. ഇതിലെ പ്രകടനം വിലയിരുത്തിയാവും അവസാന ഘട്ട മാറ്റം തീരുമാനിക്കപ്പെടുക. പല മാറ്റങ്ങളും ടീമുകളില്‍ പ്രതീക്ഷിക്കപ്പെടുന്നു. ഇപ്പോള്‍ റിസര്‍വ് താരമായി പരിഗണിച്ചിരിക്കുന്ന പല താരങ്ങളും 15 അംഗ ടീമിലേക്കെത്താനാണ് സാധ്യത. ഇന്ത്യക്കെതിരേ മികച്ച പ്രകടനമാണ് ഓസീസ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ നടത്തിയത്. നിലവില്‍ ഇന്ത്യയുടെ ലോകകപ്പ് ടീം പദ്ധതികളില്‍ ഗ്രീനില്ല. എന്നാല്‍ നിലവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രീന്‍ ഓസീസ് ടീമിലേക്കെത്തിയേക്കും.

T20 World Cup: 'അവന്‍ പ്ലേയിങ് 11 വേണം', ഡികെ-റിഷഭ് എന്നിവരിലെ ബെസ്റ്റ് ആരെന്ന് ഗില്‍ക്രിസ്റ്റ്

3

ഇംഗ്ലണ്ട് ടീമില്‍ വലിയ മാറ്റങ്ങളൊന്നും ഇനി ഉണ്ടായേക്കില്ല. പാകിസ്താന്‍ ടീമില്‍ ഫഖര്‍ സമാന്‍ റിസര്‍വ് താരമാണ്. അദ്ദേഹം 15 അംഗ ടീമിലേക്കെത്തിയേക്കും. ഇന്ത്യക്കെതിരായ ടി20 പരമ്പരക്ക് ശേഷം ദക്ഷിണാഫ്രിക്കന്‍ ടീമിലും മാറ്റം ഉണ്ടാവാനാണ് സാധ്യത. എന്തായാലും ടീമുകളിലെ മാറ്റങ്ങള്‍ ഒക്ടോബര്‍ 9ാം തീയ്യതിക്കുള്ളില്‍ത്തന്നെ പ്രഖ്യാപിക്കേണ്ടതായുണ്ട്.

Story first published: Monday, September 26, 2022, 16:35 [IST]
Other articles published on Sep 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+