
വിന്‍ഡീസിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യക്കായി ഗംഭീര പ്രകടനമാണ് സൂര്യ കാഴ്ചവെച്ചത്. 44 പന്തില്‍ 8 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 76 റണ്‍സുമായി ഇന്ത്യയുടെ വിജയ ശില്‍പ്പിയാവാന്‍ സൂര്യക്ക് സാധിച്ചിരുന്നു. ഇതേ മികവ് തുടര്‍ന്നാല്‍ സൂര്യകുമാര്‍ യാദവിന് ടി20 റാങ്കിങ്ങില്‍ ബാബറിന്റെ സിംഹാസനം തകര്‍ത്ത് ഒന്നാം സ്ഥാനത്തേക്കെത്താനാവുമെന്ന് തന്നെ പ്രതീക്ഷിക്കാം.
14ാം സ്ഥാനത്തുള്ള ഇഷാന്‍ കിഷനാണ് ഇന്ത്യന്‍ താരങ്ങളില്‍ സൂര്യക്ക് താഴെ മികച്ച റാങ്കിങ് ഉള്ള താരം. കെ എല്‍ രാഹുല്‍ 20ാം സ്ഥാനത്താണ്. രോഹിത് ശര്‍മ 16ാം സ്ഥാനത്ത് തുടരുമ്പോള്‍ വിരാട് കോലി ഒരു സ്ഥാനം പിന്നോട്ടിറങ്ങി 28ാം സ്ഥാനത്താണ്. ശ്രേയസ് അയ്യരും ഒരു സ്ഥാനം മെച്ചപ്പെടുത്തി 25ാം സ്ഥാനത്തേക്കെത്തി.
IND vs WI: രോഹിത്തും ധവാനും ഉടക്കിലോ?, ഹിറ്റ്മാന്‍ ലക്ഷ്യമിടുന്നതെന്ത്?, സെലക്ടര്‍ പറയുന്നു

ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ആദ്യ 10ല്‍ മാറ്റങ്ങളൊന്നുമില്ല. ഓസീസ് താരം ജോഷ് ഹെയ്‌സല്‍വുഡ് തലപ്പത്ത് നില്‍ക്കുമ്പോള്‍ തബ്രൈസ് ഷംസി, റാഷിദ് ഖാന്‍, ആദില്‍ റഷീദ്, ആദം സാംബ എന്നിവരാണ് ടോപ് ഫൈവില്‍. എട്ടാം സ്ഥാനത്തുള്ള ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യന്‍ താരങ്ങളില്‍ മുന്നില്‍. ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ടോപ് 10ല്‍ ഒറ്റ ഇന്ത്യക്കാരനില്ല. മുഹമ്മദ് നബി, ഷക്കീബ് അല്‍ ഹസന്‍, മോയിന്‍ അലി, ഗ്ലെന്‍ മാക്‌സ് വെല്‍, റോഹന്‍ മുസ്തഫ എന്നിവരാണ് ടോപ് ഫൈവില്‍.
'ഡിന്‍ഡ വന്ന് സച്ചിനെ രൂക്ഷമായി നോക്കി', പിന്നെ സംഭവിച്ചത്!, ഓര്‍മ പങ്കുവെച്ച് ദാസ്ഗുപ്ത

ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ പാകിസ്താന്റെ ബാബര്‍ അസം തലപ്പത്ത് തുടരുന്നു. ഇമാം ഉല്‍ ഹഖ്, റാസി വാന്‍ ഡെര്‍ ഡൂസന്‍, ക്വിന്റന്‍ ഡീകോക്ക്, വിരാട് കോലി, രോഹിത് ശര്‍മ എന്നിവരാണ് ടോപ് സിക്‌സില്‍. ബൗളര്‍മാരില്‍ ന്യൂസീലന്‍ഡിന്റെ ട്രന്റ് ബോള്‍ട്ടാണ് തലപ്പത്ത്. ഇന്ത്യയുടെ ജസ്പ്രീത് ബുംറ, പാകിസ്താന്റെ ഷഹീന്‍ അഫ്രീദി, ജോഷ് ഹെയ്‌സല്‍വുഡ്, അഫ്ഗാനിസ്ഥാന്റെ മുജീബുര്‍ റഹ്‌മാന്‍ എന്നിവരാണ് ടോപ് ഫൈവില്‍. ഓള്‍റൗണ്ടര്‍മാരില്‍ ഷക്കീബ് അല്‍ ഹസനാണ് തലപ്പത്ത്.

ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരില്‍ ഇംഗ്ലണ്ടിന്റെ ജോ റൂട്ട് തലപ്പത്ത് നില്‍ക്കുമ്പോള്‍ മാര്‍നസ് ലബ്യുഷെയ്ന്‍, ബാബര്‍ അസം, സ്റ്റീവ് സ്മിത്ത്, റിഷഭ് പന്ത് എന്നിവരാണ് ടോപ് ഫൈവില്‍. പാറ്റ് കമ്മിന്‍സ്, ആര്‍ അശ്വിന്‍, ഷഹീന്‍ അഫ്രീദി, ജസ്പ്രീത് ബുംറ, കഗിസോ റബാഡ എന്നിവരാണ് ടോപ് ഫൈവിലുള്ളത്. ഓള്‍റൗണ്ടര്‍മാരില്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജയാണ് തലപ്പത്ത്. ആര്‍ അശ്വിന്‍ രണ്ടാം സ്ഥാനത്താണ്.


Click it and Unblock the Notifications
