Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐസിസി റാങ്കിങ്: സ്‌റ്റോക്‌സിനെയും പിന്തള്ളി അശ്വിന്‍, ഇനി ലോക രണ്ടാംനമ്പര്‍ ഓള്‍റൗണ്ടര്‍!

1

ഐസിസിയുടെ ടെസ്റ്റ് റാങ്കിങില്‍ ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഓള്‍റൗണ്ടറായി മാറിയിരിക്കുകയ്ണ് ഇന്ത്യയുടെ സ്റ്റാര്‍ ഓഫ്‌സ്പിന്നര്‍ കൂടിയായ ആര്‍ അശ്വിന്‍. പുതിയ റാങ്കിങിലാണ് അദ്ദേഹം നേട്ടമുണ്ടാക്കിയിരിക്കുന്നത്. നേരത്തേ റാങ്കിങില്‍ മൂന്നാമനായിരുന്ന അശ്വിന്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാംസ്ഥാനത്തേക്കു കയറുകയായിരുന്നു. നേരത്തേ രണ്ടാം റാങ്കിലുണ്ടായിരുന്ന ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരം ബെന്‍ സറ്റോക്‌സിനെ അദ്ദേഹം പിന്തള്ളുകയായിരുന്നു. 360 റേറ്റിങ് പോയിന്റുമായാണ് അശ്വിന്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത്. തൊട്ടു പിന്നിലുള്ള സ്റ്റോക്‌സിന്റെ റേറ്റിങ് പോയിന്റ് 348 ആണ്. ന്യൂസിലാന്‍ഡിനെതിരായ കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ 70 റണ്‍സും 14 വിക്കറ്റുകളും അശ്വിന്‍ നേടിയിരുന്നു. പ്ലെയര്‍ ഒാഫ് ദി സീരീസായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

അശ്വിനു മുന്നില്‍ റാങ്കിങില്‍ തലപ്പത്തുള്ളത് വെസ്റ്റ് ഇന്‍ഡീസ് താരം ജാസണ്‍ ഹോള്‍ഡറാണ് (382 റേറ്റിങ് പോയിന്റ്) എന്നാല്‍ ഇന്ത്യയുടെ മിന്നും താരമായ രവീന്ദ്ര ജഡേജയ്ക്കു റാങ്കിങില്‍ തിരിച്ചടി നേരിട്ടു. രണ്ടു സ്ഥാനങ്ങള്‍ നഷ്ടമായ അദ്ദേഹം നാലാമനായിരിക്കുകയാണ്. ആദ്യ 10 പേരുടെ റാങ്കിങെടുത്താല്‍ മറ്റുള്ളവരുടെ സ്ഥാനങ്ങള്‍ക്കൊന്നും മാറ്റം സംഭവിച്ചിട്ടില്ല. ബംഗ്ലാദേശിന്റെ ഷാക്വിബുല്‍ ഹസന്‍, ന്യൂസിലാന്‍ഡിന്റെ കൈല്‍ ജാമിസണ്‍, ഓസ്‌ട്രേലിയന്‍ ജോടികളായ മിച്ചെല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ഇംഗ്ലണ്ടിന്റെ ക്രിസ് വോക്‌സ്, ന്യൂസിലാന്‍ഡിന്റെ കോളിന്‍ ഡി ഗ്രാന്‍ഡോം എന്നിവരാണ് അഞ്ചു മുതല്‍ പത്ത് വരെ റാങ്കുകളിലുള്ളത്.

മുന്നേറ്റം നടത്തി മായങ്ക്

ബാറ്റര്‍മാരുടെ റാങ്കിങില്‍ ഇന്ത്യന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. 30 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ അദ്ദേഹം 11ാം റാങ്കിലെത്തി. മായങ്കിന്റെ കരിയര്‍ ബെസ്റ്റ് റാങ്ക് പത്താണ്. 2019 നവംബറിലായിരുന്നു താരം ഈ നേട്ടം കൈവരിച്ചത്. ഒരിക്കല്‍ക്കൂടി ഈ റാങ്കിനു തൊട്ടരികിലെത്തിയിരിക്കുകയാണ് മായങ്ക്.

2

ന്യൂസിലാന്‍ഡിനെതിരായ കഴിഞ്ഞ ടെസ്റ്റ് പരമ്പരയിവെ മികച്ച പ്രകടനമാണ് അദ്ദേഹത്തിനു തുണയായത്. 242 റണ്‍സോടെ പരമ്പരയിലെ ടോപ്‌സ്‌കോററായിരുന്നു മായങ്ക്. മുംബൈയിലെ രണ്ടാം ടെസ്റ്റില്‍ സെഞ്ച്വറിയും ഫിഫ്റ്റിയും അദ്ദേഹം രണ്ടിന്നിങ്‌സുകളിലായി നേടിയിരുന്നു. പരമ്പരയില്‍ മായങ്കിന്റെ ഓപ്പണിങ് പങ്കാളിയായ ശുഭ്മാന്‍ ഗില്ലും റാങ്കിങ് മെച്ചപ്പെടുത്തി. 21 സ്ഥാനങ്ങള്‍ കയറിയ അദ്ദേഹം 45ാം റാങ്കിലെത്തി.

ബൗളിങില്‍ ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ അജാസ് പട്ടേല്‍ വലിയ കുതിപ്പാണ് നടത്തിയത്. 23 സ്ഥാനങ്ങള്‍ കയറിയ അദ്ദേഹം 38ാം റാങ്കിനു അവകാശിയായി. നേരത്തേ 53 ആയിരുന്നു അജാസിന്റെ ഏറ്റവും മികച്ച റാങ്ക്. ഇതാണ് താരം തിരുത്തിയിരിക്കുന്നത്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കെത്തുമ്പോള്‍ 62ാം സ്ഥാനത്തായിരുന്നു അദ്ദേഹം. എന്നാല്‍ മുംബൈ ടെസ്റ്റിലെ മാജിക്കല്‍ പ്രകടനം അജാസിന്റെ കരിയര്‍ തന്നെ മാറ്റിമറിച്ചു. ആദ്യ ഇന്നിങ്‌സില്‍ 10 വിക്കറ്റുകള്‍ കൊയ്ത് ചരിത്രനേട്ടതിതിനൊപ്പമെത്തിയ അദ്ദേഹം രണ്ടാമിന്നിങ്‌സില്‍ നാലും വിക്കറ്റുകളെടുത്തിരുന്നു. ഇംഗ്ലണ്ടിന്റെ ജിം ലേക്കര്‍, ഇന്ത്യയുടെ അനില്‍ കുംബ്ലെ എന്നിവര്‍ക്കു ശേഷം ഒരിന്നിങ്‌സില്‍ 10 വിക്കറ്റുകളെടുത്ത ടെസ്റ്റ് ചരിത്രത്തിലെ മൂന്നാമത്തെ മാത്രം താരം കൂടിയാണ് അജാസ്.

3

ബൗളര്‍മാരുടെ റാങ്കിങില്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും സ്റ്റാര്‍ പേസറുമായ പാറ്റ് കമ്മിന്‍സ് തന്നെയാണ് തലപ്പത്ത്. 908 റേറ്റിങ് പോയിന്റാണ് അദ്ദേഹത്തിനുള്ളത്. രണ്ടാംസ്ഥാനം അശ്വിനാണ്. 883 റേറ്റിങ് അദ്ദേഹത്തിനുണ്ട്. ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലെ മിന്നുന്ന പ്രകടനം റേറ്റിങ് മെച്ചപ്പെടുത്താന്‍ അശ്വിനെ സഹായിച്ചിട്ടുണ്ട്. ആദ്യ പത്തിലുള്ള ഇന്ത്യയുടെ മറ്റൊരു താരം ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയാണ്. പത്താം റാങ്കിലാണ് അദ്ദേഹം. നേരത്തേ ഒമ്പതാമനായിരുന്ന അദ്ദേഹത്തിനു പുതിയ റാങ്കിങില്‍ ഒരു സ്ഥാനം നഷ്ടമായി.

Story first published: Wednesday, December 8, 2021, 16:01 [IST]
Other articles published on Dec 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+