'നിരവധി വര്‍ഷങ്ങള്‍ നന്നായി ഉറങ്ങാന്‍ പോലും സാധിച്ചില്ല', നേരിട്ട പ്രയാസം വെളിപ്പെടുത്തി സച്ചിന്‍
മുംബൈ: ലോക ക്രിക്കറ്റ് ഇതിഹാസമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ സെഞ്ച്വറി, റണ്‍സ് എന്നീ റെക്കോഡുകളെല്ലാം സച്ചിന്റെ പേരിലാണ്. 100 അന്താരാഷ്ട്ര സെഞ്ച്വറികളെന്ന സച്ചിന്റെ റെക്കോഡിനെ മറികടക്കാന്‍ ഇനിയൊരു താരോദയം ഉണ്ടാകേണ്ടിയിരിക്കുന്നു. പിന്നിട്ട വഴികളിലെല്ലാം ചരിത്ര നേട്ടങ്ങള്‍ അടയാളപ്പെടുത്തിയ സച്ചിന്‍ ലോകോത്തര ബൗളര്‍മാരെ നേരിട്ടാണ് ഇത്രയും വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയതെന്നതാണ് ഏറ്റവും അത്ഭുതപ്പെടുത്ത കാര്യം.

ഇപ്പോഴിതാ കരിയറിന്റെ തുടക്കത്തില്‍ നേരിട്ട പ്രയാസങ്ങളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് സച്ചിന്‍. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സച്ചിന്റെ തുറന്ന് പറച്ചില്‍. കരിയറിന്റെ ആദ്യ കാലങ്ങളില്‍ ഉറങ്ങാന്‍ പോലും സാധിക്കാതിരുന്ന ഓര്‍മകള്‍ അദ്ദേഹം ഇപ്പോള്‍ പങ്കുവെച്ചിരിക്കുകയാണ്.
Also Read : 'സെഞ്ച്വറികളുടെ രാജകുമാരന്‍', ഏകദിനത്തിലെ വിരാട് കോലിയുടെ മികച്ച അഞ്ച് സെഞ്ച്വറികളിതാ

'ഒരു കാര്യത്തിലേക്ക് മാത്രം നമ്മള്‍ എല്ലാ ശ്രദ്ധയും നല്‍കിയാല്‍ അതിനെക്കുറിച്ച് മാത്രമാവും എപ്പോഴും ചിന്തിക്കുക. എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം നടത്തണമെന്നാണ് ആഗ്രഹിച്ചിരുന്നത്. ബൗളര്‍മാരെ എങ്ങനെ നേരിടുമെന്ന് തുടര്‍ച്ചയായി ചിന്തിച്ചുകൊണ്ടേയിരുന്നു. എവിടെയായിരിക്കും ബൗളര്‍ പന്തെറിയുക?എങ്ങനെ നേരിടും? ഇതൊക്കെ ചിന്തിച്ചു. ഇങ്ങനെ നിരന്തരം ചിന്തിച്ചതോടെ ഉറക്കം നഷ്ടപ്പെട്ടു. ഒരുപാട് വര്‍ഷങ്ങള്‍ ഇങ്ങനെയായിരുന്നു. പിന്നീട് ഇതിനെ അതിജീവിച്ച് പൊരുത്തപ്പെടാനായി. അധവാ രാത്രിയില്‍ എണീറ്റാലും ടിവി കാണുകയോ പാട്ട് കേള്‍ക്കുകയോ ചെയ്യും. ഇങ്ങനെ ഉറക്കം നഷ്ടപ്പെടുന്നത് മത്സരത്തിനുവേണ്ടിയുള്ള തയ്യാറെടുപ്പ് മാത്രമാണെന്ന് ചിന്തിച്ചു' - സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞു.
Also Read : 'ദാദ'യെ മയക്കിയ താര സുന്ദരി, സൗരവ് ഗാംഗുലി - നഗ്മ പ്രണയത്തില്‍ സംഭവിച്ചതെന്ത്?

ഈ ഉറക്കമില്ലായ്മ കരിയറിലുടെനീളം ഉണ്ടായിരുന്നതായും സച്ചിന്‍ പറഞ്ഞു. വിക്കറ്റുകള്‍ നഷ്ടമായ സമയത്ത് ഈ ഉറക്കമില്ലായ്മ കൂടുതലായിരുന്നു. ആ സമയത്ത് സഹോദരനോട് ഇക്കാര്യം ചര്‍ച്ച ചെയ്തു. എന്നാല്‍ ഈ പ്രശ്‌നം അവസാന ടെസ്റ്റ് വരെ ഉണ്ടായിരുന്നു. അന്നത്തെ ചില ശീലങ്ങള്‍ മാത്രം ഇന്നും തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Also Read : IPL 2021: ബെന്‍ സ്റ്റോക്‌സിന് പകരക്കാരനെ വേണം, ഈ അഞ്ച് പേരെ രാജസ്ഥാന് പരിഗണിക്കാം

Also Read : IND vs ENG: ലോര്‍ഡ്‌സില്‍ രണ്ട് സ്പിന്നറും മൂന്ന് പേസറുമാണ് ഇന്ത്യക്ക് ഗുണം ചെയ്യുക - സല്‍മാന്‍ ബട്ട്
ഇംഗ്ലണ്ടില്‍ ക്രീസില്‍ നിന്ന് അല്‍പ്പം കയറി നിന്ന് കളിക്കുന്നത് ബാറ്റിങ്ങിനെ സഹായിക്കുമെന്നും സച്ചിന്‍ അഭിപ്രായപ്പെട്ടു. 'ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ ക്രീസില്‍ നിന്ന് അല്‍പ്പം കയറി നിന്ന് കളിക്കുന്നത് സ്വിങ് ബൗളിങ്ങിനെ കൂടുതല്‍ നന്നായി നേരിടാന്‍ സഹായിക്കും. ക്രീസിന് അല്‍പ്പം പുറത്ത് നിന്ന് പന്തുകളെ നേരിടുന്നത് ഒരു മോശം പദ്ധതിയല്ല. എന്നാല്‍ നമ്മള്‍ ഒഴിവാക്കുന്ന പന്തില്‍ ബാറ്റ്‌സ്മാനും ക്രീസും തമ്മിലുള്ള അകലം കൂടുതലായിരിക്കും. ക്രീസില്‍ നിന്ന് കയറി കളിക്കുമ്പോള്‍ മിഡില്‍സ്റ്റംപ് കവര്‍ ചെയ്യുന്ന രീതിയില്‍ നില്‍ക്കണം. അങ്ങനെയാണെങ്കില്‍ കൂടുതല്‍ നന്നായി പന്തിനെ മനസിലാക്കി കളിക്കാന്‍ സാധിക്കും' - സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications