For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'സെഞ്ച്വറികളുടെ രാജകുമാരന്‍', ഏകദിനത്തിലെ വിരാട് കോലിയുടെ മികച്ച അഞ്ച് സെഞ്ച്വറികളിതാ

ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസം എന്ന വിശേഷണം വിരാട് കോലിക്ക് അര്‍ഹതപ്പെട്ടതാണ്. പ്രമുഖ ബാറ്റ്‌സ്മാന്‍മാരില്‍ മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള ഏക താരം വിരാട് കോലിയാണ്. ഇന്ത്യന്‍ നായകനായ ശേഷവും തന്റെ തകര്‍പ്പന്‍ പ്രകടനം തുടര്‍ന്ന കോലി ഇതിനോടകം 43 ഏകദിന സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഒരു സെഞ്ച്വറി പോലും നേടാനായില്ലെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്താന്‍ അദ്ദേഹത്തിന് കെല്‍പ്പുണ്ട്. ഏകദിനത്തില്‍ സച്ചിന്റെ സെഞ്ച്വറി റെക്കോഡ് തകര്‍ക്കാന്‍ കെല്‍പ്പുള്ള നിലവിലെ ഏക ബാറ്റ്‌സ്മാന്‍ കോലിയാണ്. ഏകദിനത്തിലെ വിരാട് കോലിയുടെ ഏറ്റവും മികച്ച അഞ്ച് സെഞ്ച്വറി പ്രകടനങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ഓസ്‌ട്രേലിയക്കെതിരേ 52 പന്തില്‍ 100*

ഓസ്‌ട്രേലിയക്കെതിരേ 52 പന്തില്‍ 100*

2013ല്‍ ജയ്പൂരില്‍ നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരേ കോലി 52 പന്തില്‍ 100* സെഞ്ച്വറി നേടിയത് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നായിരുന്നു. ആദ്യ ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ മുന്നോട്ടുവെച്ച 360 റണ്‍സ് പിന്തുടരുമ്പോഴായിരുന്നു കോലിയുടെ ഈ തകര്‍പ്പന്‍ ബാറ്റിങ്. പരമ്പരയിലെ രണ്ടാം മത്സരത്തിലായിരുന്നു ഈ വെടിക്കെട്ട് പ്രകടനം. എട്ട് ഫോറും ഏഴ് സിക്‌സുമടക്കം ഇന്ത്യന്‍ നായകന്‍ കളം നിറഞ്ഞപ്പോള്‍ 39 പന്തും ഏഴ് വിക്കറ്റും ബാക്കിനിര്‍ത്തി ഇന്ത്യ വിജയം സ്വന്തമാക്കി. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും (141*) ശിഖര്‍ ധവാനും (95) ഒന്നാം വിക്കറ്റില്‍ 176 റണ്‍സ് കൂട്ടുകെട്ട് ഉണ്ടാക്കിയതാണ് ഇന്ത്യക്ക് കരുത്തായത്.

Also Read: IND vs ENG: ലോര്‍ഡ്‌സില്‍ രണ്ട് സ്പിന്നറും മൂന്ന് പേസറുമാണ് ഇന്ത്യക്ക് ഗുണം ചെയ്യുക- സല്‍മാന്‍ ബട്ട്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 160*

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 160*

2018ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ പുറത്താവാതെ കോലി 160 റണ്‍സ് നേടിയത് അദ്ദേഹത്തിന്റെ കരിയറിലെത്തന്നെ മികച്ചൊരു ഇന്നിങ്‌സായിരുന്നു.159 പന്തുകള്‍ നേരിട്ടാണ് അദ്ദേഹത്തിന്റെ സെഞ്ച്വറി പ്രകടനം. ദക്ഷിണാഫ്രിക്കയുടെ തട്ടകമായിരുന്ന കേപ്ടൗണിലാണ് കോലിയുടെ ഈ മിന്നും പ്രകടനമെന്നത് അദ്ദേഹത്തിന്റെ മികവിനെ ഉയര്‍ത്തിക്കാട്ടുന്നു. 12 ഫോറും രണ്ട് സിക്‌സുമാണ് കോലിയുടെ ഇന്നിങ്‌സില്‍ ഉള്‍പ്പെട്ടത്. രോഹിത് ശര്‍മയെ തുടക്കത്തിലേ നഷ്ടമായതിന് ശേഷം ക്രീസിലെത്തിയ കോലി കളം പിടിച്ചെടുക്കുകയായിരുന്നു. 304 റണ്‍സ് നേടിയ ഇന്ത്യയെ പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 179 റണ്‍സിന് ഓള്‍ഔട്ടായി.

Also Read: IND vs ENG: ഇംഗ്ലണ്ടിന് കടുത്ത തിരിച്ചടി, ആന്‍ഡേഴ്‌സന്‍ പരിക്കിന്റെ പിടിയില്‍, രണ്ടാം ടെസ്റ്റ് കളിച്ചേക്കില്ല

ശ്രീലങ്കയ്‌ക്കെതിരേ 86 പന്തില്‍ 133*

ശ്രീലങ്കയ്‌ക്കെതിരേ 86 പന്തില്‍ 133*

ശ്രീലങ്കയ്‌ക്കെതിരേ 2012ല്‍ നടന്ന പരമ്പരയില്‍ വിരാട് കോലി തകര്‍പ്പന്‍ സെഞ്ച്വറിയാണ് നേടിയത്. 86 പന്തുകള്‍ നേരിട്ട അദ്ദേഹം പുറത്താവാതെ 133 റണ്‍സാണ് നേടിയത്. ശ്രീലങ്ക മുന്നോട്ടുവെച്ച 321 റണ്‍സ് വിജയലക്ഷ്യത്തെ 36.4 ഓവറില്‍ കോലി മറികടക്കുകയായിരുന്നു. 150ന് മുകളില്‍ സ്‌ട്രൈക്കറേറ്റില്‍ കളിച്ച കോലി 16 ഫോറും രണ്ട് സിക്‌സുമാണ് പറത്തിയത്. ശ്രീലങ്കന്‍ സൂപ്പര്‍ പേസര്‍ ലസിത് മലിംഗയെ തുടര്‍ച്ചയായി ബൗണ്ടറി കടത്തി കൈയടി നേടാനും കോലിക്ക് സാധിച്ചു. കോലിയുടെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നായി ഈ പ്രകടനത്തെ വിലയിരുത്താം.

Also Read:സച്ചിനെ ഞാന്‍ എടുത്തുയര്‍ത്തി, പക്ഷെ നിലത്തു വീണു!- ഭയപ്പെട്ട സംഭവത്തെക്കുറിച്ച് അക്തര്‍

പാകിസ്താനെതിരേ 107 റണ്‍സ്

പാകിസ്താനെതിരേ 107 റണ്‍സ്

2015ലെ ഏകദി ലോകകപ്പില്‍ പാകിസ്താനെതിരേ കോലി നേടിയ 107 റണ്‍സ് പ്രകടനം വളരെ മികച്ചതായിരുന്നു. 126 പന്തുകള്‍ നേരിട്ടാണ് അദ്ദേഹം 107 റണ്‍സ് നേടിയത്. അഡ്‌ലെയ്ഡില്‍ നടന്ന മത്സരത്തില്‍ ശ്രദ്ധയോടെ കളിച്ച കോലി എട്ട് ബൗണ്ടറികള്‍ മാത്രമാണ് നേടിയത്. ലോകകപ്പില്‍ ചിരവൈരികളായ പാകിസ്താനെതിരേ ഇന്ത്യക്കായി സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന റെക്കോഡും കോലി സ്വന്തമാക്കി. മത്സരത്തില്‍ ചിരവൈരികളായ പാകിസ്താനെ 76 റണ്‍സിനും ഇന്ത്യ തോല്‍പ്പിച്ചു.

Also Read: IND vs ENG: ഇന്ത്യക്ക് മികച്ച സ്പിന്നറെ വേണമെങ്കില്‍ ജഡേജയേക്കാള്‍ കേമന്‍ അശ്വിനാണ്- സല്‍മാന്‍ ബട്ട്

പാകിസ്താനെതിരേ 183 റണ്‍സ്

പാകിസ്താനെതിരേ 183 റണ്‍സ്

2012ലെ ഏഷ്യാ കപ്പില്‍ പാകിസ്താനെതിരേ കോലി നേടിയ 183 റണ്‍സ് പ്രകടനം അദ്ദേഹത്തിന്റെ ഏകദിന കരിയറിലെ മികച്ച വ്യക്തിഗത പ്രകടനമാണ്. 148 പന്തുകള്‍ നേരിട്ട് 22 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെയാണ് കോലിയുടെ ബാറ്റിങ് വെടിക്കെട്ട്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 329 എന്ന സ്‌കോര്‍ നേടിയപ്പോള്‍ കോലിയുടെ പ്രകടനത്തിന്റെ കരുത്തിലാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. മത്സരത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി.

Story first published: Thursday, August 12, 2021, 13:30 [IST]
Other articles published on Aug 12, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+