Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: പന്ത്, സൂര്യ, ഡികെ, ഹൂഡ; ഇവരെ ഹാര്‍ദിക്കെന്ന ബൗളര്‍ എങ്ങനെ തടയും? ക്ലാസ് മറുപടി

ടി20 ഫോര്‍മാറ്റിലെ ഏറ്റവും ഭയപ്പെടുത്തുന്ന ബാറ്റിങ് ലൈനപ്പായി ഇപ്പോള്‍ ഇന്ത്യയുടേത് മാറിയിരിക്കുകയാണ്. വമ്പനടിക്കാരായ ഒരുപിടി താരങ്ങള്‍ ഇന്ത്യന്‍ നിരയിലുണ്ട്. അതുകൊണ്ടു തന്നെ എതിര്‍ ടീം ബൗളറെ സംബന്ധിച്ച് ഇവരെ തടഞ്ഞുനിര്‍ത്തുകയെന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ്.

നിലവില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ടി20 പരമ്പരയില്‍ കളിച്ചുകൊണ്ടിരിക്കുകയാണ് ടീം ഇന്ത്യ. ഈ മാസം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് മുന്നില്‍ കണ്ട് ഏറ്റവും ശക്തമായ ടീമിനെയാണ് പരമ്പരയില്‍ ഇന്ത്യ ഇറക്കിയിരിക്കുന്നത്.

1

ഇന്ത്യന്‍ മധ്യനിര ബാറ്റിങ് ലൈനപ്പിനെ പിടിച്ചുകെട്ടാന്‍ ഒരു ബൗളറെന്ന നിലയില്‍ എന്തായിരിക്കും പ്ലാന്‍ എന്നതിനെക്കുറിച്ച് രസകരമായ മറുപടി നല്‍കിയിരിക്കുകയാണ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ വിമല്‍ കുമാറിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

2

സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ദീപക് ഹൂഡ, ദിനേശ് കാര്‍ത്തിക് എന്നിവരുള്‍പ്പെടുന്ന ഇന്ത്യന്‍ മധ്യനിര ബാറ്റിങ് ലൈനപ്പ് കാണുമ്പോള്‍ ഭയമുണ്ടോയെന്നും തടയാന്‍ എന്തു ചെയ്യുമെന്നുമായിരുന്നു വിമല്‍ കുമാറിന്റെ ചോദ്യം.
എന്തെങ്കിലുമൊക്കെ ചെയ്‌തേ തീരൂ. നിങ്ങള്‍ ഇവിടെ പറഞ്ഞിരിക്കുന്ന ബാറ്റിങ് ലൈനപ്പ് നോക്കിയാല്‍ ഒരു ബൗളറെന്ന നിലയില്‍ എനിക്കു കാര്യമായൊന്നും ചെയ്യാന്‍ കഴിയില്ല. ഭാഗ്യത്തെ ആശ്രയിക്കേണ്ടി വരും. ഒന്നുകില്‍ ഞങ്ങള്‍ ജയിക്കും, അല്ലെങ്കില്‍ അവര്‍ ജയിക്കട്ടെയെന്നു ചിന്തിക്കേണ്ടി വരുമെന്നു ഹാര്‍ദിക് പാണ്ഡ്യ മറുപടു നല്‍കി.

IND vs WI: രോഹിത്തില്ലെങ്കില്‍ ഹാര്‍ദിക് നയിക്കും, സൂര്യ-സഞ്ജു ഓപ്പണിങ്! നാലാമങ്കം സാധ്യതാ ടീം

3

പുതിയ രീതിയില്‍ കളിക്കുമ്പോള്‍ അതു നമുക്ക് ഒരുപാട് ആത്മവിശ്വാസം നല്‍കും. ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കുന്ന തരത്തിലുള്ള ശൈലിയിലാണ് ഇപ്പോള്‍ ഇന്ത്യന്‍ ടീം കളിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ ഇന്ത്യന്‍ ടീം മൂന്നു വിക്കറ്റിനു 10 റണ്‍സെന്ന നിലയിലാണെങ്കില്‍പ്പോലും 20 ഓവര്‍ മുഴുവന്‍ ബാറ്റ് ചെയ്യണമെന്നല്ല ചിന്തിക്കുന്നത്. 190 റണ്‍സ് എങ്ങനെ നേടാമെന്നാണ് ടീം ആലോചിക്കുന്നതെന്നും ഹാര്‍ദിക് പാണ്ഡ്യ വ്യക്തമാക്കി. ഈയൊരു മനോഭാവത്തില്‍ ഇപ്പോഴത്തെ ഇന്ത്യന്‍ ടീം കൂടുതല്‍ അപകടകാരികളായി മാറിയിട്ടുണ്ട്. ഇതേ രീതിയില്‍ തന്നെ തുടരാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

4

റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക് എന്നിവരെപ്പോലെ ആക്രമിച്ചും പ്രതിരോധിച്ചും കളിക്കുകയെന്ന ഇരട്ട റോള്‍ ഹാര്‍ദിക് പാണ്ഡ്യക്കുമുണ്ടോയെന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു- ഞാന്‍ ഏതെങ്കിലുമൊരു ശൈലിയില്‍ കളിക്കുന്നയാളല്ല. ഇഷ്ടമുള്ളതു പോലെ കളിക്കാനുള്ള സ്വാതന്ത്ര്യം കോച്ചും ക്യാപ്റ്റനു നല്‍കിയിട്ടുണ്ട്.

5

IND vs WI: ടീം സ്‌റ്റേഡിയം വിട്ടു, അവര്‍ക്കൊപ്പം പോവാതെ സഞ്ജു! ബിസിസിഐ കാണുന്നില്ലേ?

കോച്ചും ക്യാപ്റ്റനും നിങ്ങള്‍ക്കു മേല്‍ ഇത്രയും വിശ്വാസമര്‍പ്പിക്കുമ്പോള്‍ അതു കൂടുതല്‍ ആത്മവിശ്വാസത്തോടെ കളിക്കാന്‍ നിങ്ങളെ സഹായിക്കും. സാഹചര്യം പരിഗണിച്ചാണ് ഞാന്‍ എല്ലായ്‌പ്പോഴും കളിക്കാറുള്ളത്. സിക്‌സറടിക്കണമെന്ന് സാഹചര്യം ആവശ്യപ്പെടുകയാണെങ്കില്‍ അതു ചെയ്യും. വിക്കറ്റ് കാത്ത് സൂക്ഷിച്ച് കളിക്കേണ്ട സാഹചര്യമാമെങ്കില്‍ അതു മനസ്സിലാക്കി ശ്രദ്ധയോടെ ബാറ്റ് ചെയ്യും. ദൈവം എനിക്ക് അത്തരമൊരു കഴിവ് നല്‍കി. കഠിനാധ്വാനത്തിലൂടെ ഞാന്‍ അതു കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുകയാണ്.

അതേസമയം, വെസ്റ്റ് ഇന്‍ഡീസുമായുള്ള നാലാം ടി20യിലായിരിക്കും ഹാര്‍ദിക് പാണ്ഡ്യയെ അടുത്തതായി കാണാനാവുക. ശനിയാഴ്ച അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് അടുത്ത മല്‍സരം. ജയിക്കാനായാല്‍ ഇന്ത്യക്കു പരമ്പരയില്‍ 3-1ന്റെ അപരാജിത ലീഡ് സ്വന്തമാക്കാം.

Story first published: Friday, August 5, 2022, 13:58 [IST]
Other articles published on Aug 5, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+