For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20യില്‍ കോലിയെന്നു കേട്ടാല്‍ പാകിസ്താന്റെ മുട്ട് ഇടിക്കും! ഇതാണ് കാരണം

ഏഷ്യാ കപ്പിലൂടെ തിരിച്ചുവരവിനു സൂപ്പര്‍ താരം

ഏഷ്യാ കപ്പ് ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പിനുള്ള കൗണ്ട്ഡൗണ്‍ ആരംഭിച്ചിരിക്കുകയാണ്. ടൂര്‍ണമെന്റില്‍ ക്രിക്കറ്റ് പ്രേമികള്‍ ഏറ്റവുമധികം ആകാംക്ഷയോടെ കാത്തിരിക്കുന്നത് രണ്ടു കാര്യങ്ങളാണ്. ഒന്ന് ചിരൈവരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടമാണെങ്കില്‍ മറ്റൊന്ന് വിരാട് കോലിയുടെ പ്രകടനം. ഈ മല്‍സരത്തില്‍ ഇറങ്ങുന്നതോടെ അദ്ദേഹമൊരു വലിയ നാഴികക്കല്ലും പൂര്‍ത്തിയാക്കും. 100 ടി20കളെന്ന നേട്ടമാണ് കോലിയെ കാത്തിരിക്കുന്നത്.

1

കരിയറില്‍ മുമ്പൊരിക്കലും നേരിട്ടിട്ടില്ലാത്ത തരത്തില്‍ കടുത്ത സമ്മര്‍ദ്ദത്തിലൂടെയാണ് കോലി കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. ബാറ്റിങില്‍ നേരത്തേ ബാറ്റ് കൊണ്ട് മാജിക്ക് കാണിച്ചിരുന്ന അദ്ദേഹം ഇപ്പോള്‍ റണ്‍സ് കണ്ടെത്താന്‍ പാടുപെടുകയാണ്. കോലി തന്റെ പഴയ ബാറ്റിങ് ടച്ച് ഏഷ്യാ കപ്പിലൂടെ തിരിച്ചപിടിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു. 28ന് പാകിസ്താനുമായുള്ള പോരിനു ഇന്ത്യയിറങ്ങുമ്പോള്‍ എല്ലാ കണ്ണുകളിലും കോലിയിലായിരിക്കും. പാകിസ്താനെതിരേ ടി20യില്‍ അദ്ദേഹത്തിന്റെ റെക്കോര്‍ഡ് നമുക്ക് പരിശോധിക്കാം.

2

കരിയറില്‍ മുമ്പൊരിക്കലും നേരിട്ടിട്ടില്ലാത്ത തരത്തില്‍ കടുത്ത സമ്മര്‍ദ്ദത്തിലൂടെയാണ് കോലി കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. ബാറ്റിങില്‍ നേരത്തേ ബാറ്റ് കൊണ്ട് മാജിക്ക് കാണിച്ചിരുന്ന അദ്ദേഹം ഇപ്പോള്‍ റണ്‍സ് കണ്ടെത്താന്‍ പാടുപെടുകയാണ്. കോലി തന്റെ പഴയ ബാറ്റിങ് ടച്ച് ഏഷ്യാ കപ്പിലൂടെ തിരിച്ചപിടിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു. 28ന് പാകിസ്താനുമായുള്ള പോരിനു ഇന്ത്യയിറങ്ങുമ്പോള്‍ എല്ലാ കണ്ണുകളിലും കോലിയിലായിരിക്കും. പാകിസ്താനെതിരേ ടി20യില്‍ അദ്ദേഹത്തിന്റെ റെക്കോര്‍ഡ് നമുക്ക് പരിശോധിക്കാം.

2

വിരാട് കോലിയെ സംബന്ധിച്ച് ടി20യില്‍ അദ്ദേഹം കളിക്കാന്‍ ഇഷ്ടപ്പെടുന്ന, അനായാസം റണ്‍സ് വാരിക്കൂട്ടിയിട്ടുള്ള എതിരാളികളാണ് പാകിസ്താനെന്നു പറയാം. അവര്‍ക്കെതിരേയുള്ള അദ്ദേഹത്തിന്റെ മുന്‍ റെക്കോര്‍ഡാണ് ഇതിനു കാരണം.
ടി20 ക്രിക്കറ്റില്‍ ഇതുവരെ ഏഴു ഇന്നിങ്‌സുകളാണ് പാകിസ്താനെതിരേ കോലി കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 77.75 ശരാശരിയില്‍ അദ്ദേഹം വാരിക്കൂട്ടിയിരിക്കുന്നത് 311 റണ്‍സാണ്. മൂന്നു ഫിഫ്റ്റികളും ഇതിള്‍പ്പെടുന്നു.

എല്ലാം ഓക്കെ, ഒരു കുഴപ്പം മാത്രം, സഞ്ജുവിന് ടി20 ലോകകപ്പ് ടീമില്‍ ഇടം കിട്ടില്ല!

4

പാകിസ്താനുമായുള്ള ഏഴു ഇന്നിങ്‌സുകളില്‍ മൂന്നെണ്ണത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും വിരാട് കോലിയെ തേടിയെത്തിയിരുന്നു. പക്ഷെ ഒരേയൊരു കാര്യത്തില്‍ മാത്രം അദ്ദേഹം നിരാശപ്പെടുത്തുന്നു. അതു സ്‌ട്രൈക്ക് റേറ്റിന്റെ കാര്യത്തിലാണ്. വെറും 118.25 ആണ് പാകിസ്താനെതിരേ കോലിയുടെ സ്‌ട്രൈക്ക് റേറ്റ്.
ഏറ്റവും അവസാനമായി കഴിഞ്ഞ വര്‍ഷം ദുബായില്‍ നടന്ന ടി20 ലോകകപ്പിലായിരുന്നു അദ്ദേഹം പാകിസ്താനെതിരേ ബാറ്റേന്തിയത്. അന്നു ബാറ്റിങ് നര ഫ്‌ളോപ്പായപ്പോള്‍ നായകന്റെ ഇന്നിങ്‌സ് കെട്ടഴിച്ച കോലി 57 റണ്‍സുമായി ടീമിന്റെ ടോപ്‌സ്‌കോററായിരുന്നു.

ധോണിയുടെ ഏതൊക്കെ റെക്കോര്‍ഡുകള്‍ റിഷഭ് തകര്‍ക്കും?

5

ടി20യില്‍ പാകിസ്താനെതിരേ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവുമുയര്‍ന്ന ബാറ്റിങ് ശരാസരിയുടെ അവകാശിയാണ് വിരാട് കോലി (77.75). മറ്റാര്‍ക്കും 70 പോലും ശരാശരി അവകാശപ്പെടാനില്ല. അവിടെയണ് പാക് ടീമിനെതിരേ കോലിയുടെ ആധിപത്യം നമുക്ക് കാണാന്‍ സാധിക്കുക.
ഇംഗ്ലണ്ടിന്റെ മുന്‍ സ്റ്റാര്‍ ബാറ്റര്‍ കെവിന്‍ പീറ്റേഴ്‌സന്‍ (69.60), സൗത്താഫ്രിക്കയുടെ ഡേവിഡ് മില്ലര്‍ (45.52). ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ ഒയ്ന്‍ മോര്‍ഗന്‍ (35.58), ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (34.64) എന്നിവരാണ് ശരാശരിയുടെ കാര്യത്തില്‍ കോലിയുടെ പിറകിലുള്ളവര്‍.

6

പാകിസ്താനെതിരേ ടി20യില്‍ 200ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ള ഒരേയൊരു താരവും വിരാട് കോലിയാണ്. മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങാണ് റണ്‍വേട്ടയില്‍ രണ്ടാമത്. പക്ഷെ അദ്ദേഹത്തിനു 155 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മുന്‍ ഇടംകൈയന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ 139 റണ്‍സോടെ മൂന്നാംസ്ഥാനത്തും നില്‍തക്കുന്നു.
ഏഷ്യാ കപ്പും ഐസിസിയുടെ (ടി20, ഏകദിനം) വിവിധ ടൂര്‍ണമെന്റുകളുമെടുത്താല്‍ പാകിസ്താനെതിരേ അഞ്ചു തവണ കോലി പ്ലെയര്‍ ഓഫ് ദി മാച്ചായിട്ടുണ്ട്. ഇന്ത്യയുടെ മറ്റൊരാള്‍ക്കും ഇത്രയും പുരസ്‌കാരം ലഭിച്ചിട്ടില്ല.

Story first published: Friday, August 12, 2022, 23:14 [IST]
Other articles published on Aug 12, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+