For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എല്ലാം ഓക്കെ, ഒരു കുഴപ്പം മാത്രം, സഞ്ജുവിന് ടി20 ലോകകപ്പ് ടീമില്‍ ഇടം കിട്ടില്ല!

ആകാശ് ചോപ്രയുടേതാണ് അഭിപ്രായം

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും തഴയപ്പെട്ടെങ്കിലും സഞ്ജു സാംസണ്‍ ടി20 ലോകകപ്പ് പ്രതീക്ഷ കൈവിട്ടിട്ടില്ല. ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി നടക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 15 അംഗ ടീമിന്റെ ഭാഗമാവാമെന്ന ശുഭപ്രതീക്ഷയില്‍ തന്നെയാണ് അദ്ദേഹം.

പക്ഷെ ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തില്‍ കയറിപ്പറ്റുകയെന്നത് സഞ്ജുവിനെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയ കാര്യമായിരിക്കുമെന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം സഞ്ജുവിന്റെ സാധ്യതയെക്കുറിച്ച് വിശകലനം നടത്തിയിരിക്കുന്നത്.

1

സഞ്ജു സാംസണിനു ഒരുപാട് ഫോളോവേഴ്‌സുണ്ട്. വിദേശത്തു പോലും അദ്ദേഹത്തിനു വലിയ ആരാധകവൃന്ദത്തെ നമുക്ക് കാണാന്‍ സാധിക്കും. ഇവരെല്ലാം ഇന്റര്‍നെറ്റില്‍ വളരെ സജീവവുമാണ്. പക്ഷെ ടീമിലേക്കുള്ള മല്‍സരത്തില്‍ സഞ്ജു അല്‍പ്പം പിറകിലാണെന്നാണ് ഞാന്‍ കരുതുന്നത്.

2

കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിനു ശേഷമുള്ള കണക്കുകളെടുത്താല്‍ സഞ്ജു കളിച്ചത് ആറു മല്‍സരങ്ങളിലാണ്. 44 എന്ന ശരാശരിയും 158 സ്‌ട്രൈക്ക് റേറ്റും അദ്ദേഹത്തിനുണ്ട്. കുറഞ്ഞ അവസരങ്ങളാണ് ലഭിച്ചതെങ്കിലും അതു പരമാവധി പ്രയോജനപ്പെടുത്താന്‍ സഞ്ജുവിനായിട്ടുണ്ടെന്നും ആകാശ് ചോപ്ര വിലയിരുത്തി.

ഏഷ്യാ കപ്പ് ടീം തന്നെയാവുമോ ടി20 ലോകകപ്പിന്? ആരൊക്കെ പുറത്താവും?

3

എല്ലാം ഓക്കെയാണെങ്കിലും ഒരു കാര്യത്തില്‍ മാത്രം സഞ്ജു സാംസണ്‍ പിറകിലേക്കു പോവുന്നതായി ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. സഞ്ജുവിന്റെ ഐപിഎല്ലിലെ നമ്പറും മോശമല്ല. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി 17 മല്‍സരങ്ങളില്‍ നിന്നും 28 ശരാശരിയില്‍ 458 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തു. ഈ ശരാശരി അല്‍പ്പം കുറവാണ്, കാരണം സഞ്ജു ബാറ്റ് ചെയ്യുന്നത് മുന്‍നിരയിലാണ്. പക്ഷെ 147 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റ് അദ്ദേഹത്തിനുണ്ട്.

4

എന്നാല്‍ സഞ്ജുവിനെ സംബന്ധിച്ച് പ്രശ്‌നം ടോപ്പ് ത്രീയിലാണ് ഇവയെല്ലാം വന്നിരിക്കുന്നത് എന്നതാണന്നും ചോപ്ര നിരീക്ഷിച്ചു. ടോപ്പ് ത്രീയില്‍ രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, വിരാട് കോലി എന്നിവരുള്ളതിനാല്‍ തന്നെ സഞ്ജുവിനു ഇവരിലൊരാളെ മറികടന്ന് ടീമില്‍ കയറുക അസാധ്യമാണെന്നും അദ്ദേഹം പറയുന്നു.

5

അടുത്തിടെ ഇന്ത്യന്‍ ടീമിലേക്കു വരികയും ചുരുങ്ങിയ മല്‍സരങ്ങള്‍ കൊണ്ട് സ്ഥാനമുറപ്പിക്കുകയും ചെയ്ത ഓള്‍റൗണ്ടര്‍ ദീപക് ഹൂഡ തീര്‍ച്ചയായും ടി20 ലോകകപ്പ് ടീമിലുണ്ടാവുമെന്നു ആകാശ് ചോപ്ര പറയുന്നു.
ഈ വര്‍ഷം ഫെബ്രുവരിയിലാണ് ദീപക് ഹൂഡ ടി20 ക്രിക്കറ്റില്‍ അരങ്ങേറിയത്. ഇതുവരെ കളിച്ച ഏഴു ഇന്നിങ്‌സുകളില്‍ നിന്നും 54 ശരാശരിയില്‍ 161 സ്‌ട്രൈക്ക് റേറ്റോടെ 274 റണ്‍സ് നേടുകയും ചെയ്തു. ഹൂഡ ചുഴലിക്കാറ്റാണ്, ഈ പയ്യന്‍ മുന്നില്‍ ഓടുകയാണ്. ഇവന്‍ നില്‍ക്കാനും പോവുന്നില്ല. കാരണം ഹൂഡ തീര്‍ച്ചയായും ലോകകപ്പിനു പോവുമെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

വീഴ്ത്താന്‍ കെണിയൊരുക്കി, അടിച്ച് സ്റ്റേഡിയത്തിനു പുറത്തിട്ട് വീരു! ലീ പറയുന്നു

6

ദീപക് ഹൂഡ രണ്ടു കഴിവുകളാണ് ടീമിലേക്കു കൊണ്ടുവരുന്നത്. വ്യത്യസ്ത ബാറ്റിങി പൊസിഷനുകൡ കളിക്കാന്‍ ശേഷിയുണ്ട്. സെഞ്ച്വറിയും താരം നേടിക്കഴിഞ്ഞു. ഹൂഡ ബാറ്റ് ചെയ്യുന്ന രീതി ഉന്‍മേഷദായകമാണ്. ഈ പയ്യന് ഭയമില്ല, റിസ്‌കെടുക്കാന്‍ തയ്യാറുമാണ്. ടീമിനു വേണ്ടിയാണ് ഇയാള്‍ കളിക്കുന്നത്. കഴിഞ്ഞ ഐപിഎഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു വേണ്ടി ഗംഭീരമായിട്ടാണ് ഹൂഡ കളിച്ചത്. അസാധാരണമായിരുന്നു പ്രകടനം. ബാറ്റിങില്‍ മുകളിലേക്കും, താഴേക്കുമെല്ലാം മാറി ബാറ്റ് ചെയ്യേണ്ടി വന്നെങ്കിലും ഓരോ തവണയും താരം ടീമിനു വേണ്ടി സംഭാവന ചെയ്തിട്ടുണ്ടെന്നും ചോപ്ര വിലയിരുത്തി.

7

ഇന്ത്യക്കു വേണ്ടി ഇതുവരെ രണ്ടു ഫോര്‍മാറ്റുകളിലുമായി 14 മല്‍സരങ്ങളിലാണ് ദീപക് ഹൂഡ കളിച്ചിട്ടുള്ളത്. ഇവയിലെല്ലാം ടീം വിജയിച്ചിട്ടുണ്ടെന്നതാണ് കൗതുകകരമായ കാര്യം.
കഴിഞ്ഞ ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു വേണ്ടി 32.21 ശരാശരിയില്‍ 136.66 സ്‌ട്രൈക്ക് റേറ്റോടെ 452 റണ്‍സാണ് ഹൂഡ സ്‌കോര്‍ ചെയ്തത്. പല പ്രതിസന്ധി ഘട്ടങ്ങളിലും നിര്‍ണായക ഇന്നിങ്‌സുകളുമായി അദ്ദേഹം ടീമിനെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു.

Story first published: Thursday, August 11, 2022, 18:56 [IST]
Other articles published on Aug 11, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+