Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യാ കപ്പ് ടീം തന്നെയാവുമോ ടി20 ലോകകപ്പിന്? ആരൊക്കെ പുറത്താവും?

ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സംഘത്തെ ഈയാഴ്ചയായിരുന്നു പ്രഖ്യാപിച്ചത്. രോഹിത് ശര്‍മ ടീമിനെ നയിക്കുമ്പോള്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തു കെഎല്‍ രാഹുല്‍ മടങ്ങിയെത്തിയിട്ടുണ്ട്. ബ്രേക്കിലായിരുന്ന മുന്‍ നായകന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയും ടീമിലേക്കു തിരിച്ചുവന്നുവെന്നതാണ് മറ്റൊരു പ്രത്യേകത.

1

സ്പിന്‍ ബൗളിങിനു അനുകൂലമായ യുഎഇയിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് സ്പിന്നര്‍മാര്‍ക്കു മുന്‍തൂക്കം നല്‍കിയുള്ള ടീമിനെയാണ് ഇന്ത്യ തിരഞ്ഞെടുത്തത്. നാലു സ്പിന്നര്‍മാര്‍ ഇന്ത്യന്‍ സംഘത്തിലുണ്ട്. എന്നാല്‍ മൂന്നു അംഗീകൃത ഫാസ്റ്റ് ബൗളര്‍മാര്‍ മാത്രമേ സംഘത്തിലുള്ളൂ. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള റിഹേഴ്‌സല്‍ കൂടിയായിരിക്കും ഇന്ത്യക്കു ഏഷ്യാ കപ്പ്. അതുകൊണ്ടു തന്നെ ഇതേ ടീം തന്നെയായിരിക്കുമോ ലോകകപ്പിലും ഇന്ത്യക്കായി ഇറങ്ങുകയെന്നു പലര്‍ക്കും സംശയമുണ്ട്. ഏഷ്യാ കപ്പിലെയും ടി20 ലോകകപ്പിലെയും ടീമുകള്‍ തമ്മില്‍ എന്തൊക്കെ മാറ്റങ്ങള്‍ നമുക്ക് പ്രതീക്ഷിക്കാം.

2

സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, പേസര്‍ ഹര്‍ഷല്‍ പട്ടേല്‍ എന്നിവരാണ് ഏഷ്യാ കപ്പില്‍ സ്ഥാനമുറപ്പായിരുന്നിട്ടും ടീമില്‍ ഇല്ലാതെ പോയ കളിക്കാര്‍. പരിക്ക് കാരണമാണ് ഇരുവര്‍ക്കും ടൂര്‍ണമെന്റില്‍ ഇന്ത്യ വിശ്രമം നല്‍കിയത്. ബുംറയെ നഷ്ടമായിട്ടും മറ്റൊരു പരിചയ സമ്പന്നനായ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയെ ഇന്ത്യ ഏഷ്യാ കപ്പില്‍ നിന്നും എന്തുകൊണ്ട് തഴഞ്ഞുവെന്നതാണ പലരും ഉന്നയിക്കുന്ന ചോദ്യം. കൂടാതെ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറിനെയും ടീമിലേക്കു പരിഗണിച്ചില്ല.

T20 World Cup 2022: സഞ്ജു ഇന്ത്യന്‍ ടീമില്‍ വേണ്ട! ഒഴിവാക്കണം, കാരണങ്ങളറിയാം

3

പരിക്കു ഭേദമായി ജസ്പ്രീത് ബുംറയും ഹര്‍ഷല്‍ പട്ടേലും ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അപ്പോള്‍ നിലവിലെ ഏഷ്യാ കപ്പ് സംഘത്തില്‍ നിന്നും രണ്ടു ബൗളര്‍മാര്‍ക്കു പുറത്തു പോവേണ്ടതായി വരും. ഇവരില്‍ ഒരാള്‍ ആവേശ് ഖാന്‍ ആയിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. യുവ പേസര്‍ അര്‍ഷ്ദീപ് സിങ് ഒഴിവാക്കാന്‍ സാധിക്കാത്ത തരത്തിലാണ് പെര്‍ഫോം ചെയ്തു കൊണ്ടിരിക്കുന്നത്.

4

ആവേശിനെക്കൂടാതെ സ്പിന്നര്‍മാരായ ആര്‍ അശ്വിന്‍, രവി ബിഷ്‌നോയ് എന്നിവരിലൊരാള്‍ക്കു ഹര്‍ഷലിനു വേണ്ടി ലോകകപ്പില്‍ വഴി മാറിക്കൊടുക്കേണ്ടി വരും. ഈ രണ്ടു പേരില്‍ ആരെ വേണമെന്നത് ഏഷ്യാ കപ്പിലെ പ്രകടനം വിലയിരുത്തിയായിരിക്കും ഇന്ത്യ തീരുമാനിക്കുക.

കളിച്ചത് വെറും 9 ടി20, ഹൂഡ ഏഷ്യാ കപ്പ് ടീമില്‍- സഞ്ജു കണ്ടുപഠിക്കണം!

5

ടി20 ലോകകപ്പ് ടീമിലേക്കു അവകാശവാദമുന്നയിക്കുന്ന സീം ബൗളിങ് ഓള്‍റൗണ്ടര്‍ ദീപക് ചാഹറിനെ എങ്ങനെ ഉള്‍ക്കൊള്ളിക്കുമെന്നതായിരിക്കും ഇന്ത്യക്കു മുന്നിലുള്ള പ്രധാന തലവേദന. ഏഷ്യാ കപ്പില്‍ റിസര്‍വ് താരങ്ങളുടെ ലിസ്റ്റിലാണ് അദ്ദേഹം ഉള്‍പ്പെട്ടിരിക്കുന്നത്.
ഹര്‍ഷലിനെ പിന്തള്ളി ചഹര്‍ ലോകകപ്പ് ടീമില്‍ കയറിപ്പറ്റുമോയെന്നാണ് അറിയാനുള്ളത്. ഏഷ്യാ കപ്പിനു ശേഷം സൗത്താഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരേ നാട്ടില്‍ നടക്കുന്ന പരമ്പരയികളില്‍ തിളങ്ങിയാല്‍ ചാഹറിനു സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ കഴിയും.

T20 Word Cup 2022: വിന്‍ഡീസിനെതിരേ ഇന്ത്യക്കായി കളിച്ചു, പക്ഷെ ലോകകപ്പില്‍ ഇവരെ എടുക്കില്ല!

6

ഏഷ്യാ കപ്പില്‍ നിന്നും ഒഴിവാക്കപ്പെട്ടതോടെ മുഹമ്മദ് ഷമിയും ശര്‍ദ്ദുല്‍ ടാക്കുറും ഇന്ത്യയുടെ ടി20 പ്ലാനിങില്‍ ഇനി ഉള്‍പ്പെടാന്‍ സാധ്യതയില്ലെന്ന സൂചന കൂടിയാണ് സെലക്ടര്‍മാര്‍ നല്‍കിയിരിക്കുന്നത്. ഏഷ്യാ കപ്പില്‍ ഉള്‍പ്പെടാത്തതിനാല്‍ തന്നെ ഇനി ലോകകപ്പ് സംഘത്തിലും ഇരുവരും ഇടം പിടിക്കാന്‍ സാധ്യത കുറവാണ്.
നേരത്തേ നിര്‍ണായ ബ്രേക്ക്ത്രൂകള്‍ നല്‍കുന്നതിനൊപ്പം ബാറ്റിങില്‍ എട്ടാം നമ്പറില്‍ മോശമല്ലാത്ത സംഭാവന നല്‍കിയിരുന്ന താരം കൂടിയായിരുന്നു ടാക്കൂര്‍. റണ്‍സ് ഏറെ നല്‍കുമായിരുന്നെങ്കിലും പ്രധാനപ്പെട്ട വിക്കറ്റുകളെടുത്ത് താരം ഇതിനു പ്രായശ്ചിത്തം ചെയ്തിരുന്നു. പക്ഷെ അവസാനമായി കളിച്ച മല്‍സരങ്ങളില്‍ ബൗളിങിലോ, ബാറ്റിങിലോ യാതൊരു ഇംപാക്ടും സൃഷ്ടിക്കാന്‍ ശര്‍ദ്ദുലിന് കഴിഞ്ഞില്ല. ഇതു തന്നെയാണ് ഏഷ്യാ കപ്പ് ടീമില്‍ അദ്ദേഹത്തിനു സ്ഥാനവും നഷ്ടപ്പെടുത്തിയത്.

7

ഏഷ്യാ കപ്പിലേത് സ്പിന്‍ ബൗളിങിനു മുന്‍തൂക്കം നല്‍കിയുള്ള സംഘമാണെങ്കില്‍ ടി20 ലോകകപ്പില്‍ പ്രഥമ പരിഗണന പേസര്‍മാര്‍ക്കായിരിക്കും. യുസ്വേന്ദ്ര ചഹലാണ് ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിച്ച സ്പിന്നര്‍. രണ്ടാമനായി ആരെ വേണമെന്നത് ഇന്ത്യ ഇനിയും തീരുമാനിച്ചിട്ടില്ല. ആര്‍ അശ്വിനും രവി ബിഷ്‌നോയിയും തമ്മിലാണ് ഈ സ്ഥാനത്തിനായി മല്‍സരം. കുല്‍ദീപ് യാദവിനെ പിന്തള്ളി ബിഷ്‌നോയ് മുന്നിലേക്കു വന്നു കഴിഞ്ഞു.

8

ബാറ്റിങ് ലൈനപ്പെടുത്താല്‍ ഏഷ്യാ കപ്പ് സംഘത്തില്‍ കാര്യമായ അഴിച്ചുപണികളൊന്നും ലോകകപ്പില്‍ പ്രതീക്ഷിക്കേണ്ടതില്ല.വിരാട് കോലിയുടെ ഫോം തീര്‍ച്ചയായും ആശങ്കയുണ്ടാക്കുന്ന കാര്യമാണെങ്കിലും ഏഷ്യാ കപ്പില്‍ ഫ്‌ളോപ്പായാല്‍ അദ്ദേഹത്തെ ലോകകപ്പില്‍ നിന്നുമൊഴിവാക്കുക പോലുള്ള വമ്പന്‍ തീരുമാനം ഇന്ത്യ എടുക്കാന്‍ സാധ്യതയില്ല.

Story first published: Wednesday, August 10, 2022, 11:17 [IST]
Other articles published on Aug 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+