Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയുടെ ഏതൊക്കെ റെക്കോര്‍ഡുകള്‍ റിഷഭ് തകര്‍ക്കും?

ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ പിന്‍ഗാമി ആരെന്ന ചോദ്യത്തിനു ഇന്ത്യക്കു ലഭിച്ച ഉത്തരമായിരുന്നു നാട്ടുകാരന്‍ കൂടിയായ റിഷഭ് പന്ത്. പക്ഷെ കരിയറിന്റെ തുടക്കകാലത്തു റിഷഭിനെ സംബന്ധിച്ച് അത്ര സുഖകരമായിരുന്നില്ല കാര്യങ്ങള്‍. ധോണിയുമായുള്ള താരതമ്യം യുവതാരമായ റിഷഭിനെ നിരന്തരം പിഴവുകളിലേക്കു നയിച്ചുകൊണ്ടിരുന്നു. ഇതിന്റെ പേരില്‍ പരിഹാസങ്ങളും വിമര്‍ശനങ്ങളുമെല്ലാം താരം നേരിടുകയും ചെയ്തു. ഒടുവില്‍ ദേശീയ ടീമിലെ സ്ഥാനം പോലും റിഷഭിനു നഷ്ടമായിരുന്നു.

1

എന്നാല്‍ അധികം വൈകാതെ തന്നെ ടീമിലേക്കു ശക്തമായ തിരിച്ചുവരവ് നടത്താന്‍ അദ്ദേഹത്തിനു സാധിച്ചു. രണ്ടാം വരവില്‍ പുതിയൊരു റിഷഭിനെയാണ് കണ്ടത്. തന്റെ വിക്കറ്റ് കീപ്പിങ് മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിയ അദ്ദേഹം ബാറ്റിങിലും പ്രകടനം വളരെയധികം മെച്ചപ്പെടുത്തി. നിലവില്‍ മൂന്നു ഫോര്‍മാറ്റിലും ടീമിലെ അവിഭാജ്യഘടകം കൂടിയാണ് റിഷഭ്. വിക്കറ്റ് കീപ്പറെന്ന നിലയില്‍ ഒരുപിടി റെക്കോര്‍ഡുകള്‍ കുറിച്ചിട്ടുള്ള താരമാണ് ധോണി. ഇവയില്‍ റിഷഭിനു ഏതൊക്കെ തിരുത്താന്‍ സാധിക്കുമെന്നു പരിശോധിക്കാം.

കൂടുതല്‍ സിക്‌സറടിച്ച ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍

കൂടുതല്‍ സിക്‌സറടിച്ച ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍

എംഎസ് ധോണിയെപ്പോലെ തന്നെ അനായാസം സിക്‌സറുകളടിക്കാനുള്ള അസാധാരണ കഴിവ് റിഷഭ് പന്തിനുമുണ്ട്. നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലുമായി ഏറ്റവുമധികം സിക്‌സറുകളടിച്ച ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡ് ധോണിക്കു അവകാശപ്പെട്ടതാണ്. 359 സിക്‌സറുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. റിഷഭിന്റെ കാര്യമെടുത്താല്‍ 109 സിക്‌സറുകളാണ് താകം ഇതുവരെ നേടിയത്.

3

24 വയസ്സ് മാത്രമുള്ള റിഷഭിനു മുന്നില്‍ ദൈര്‍ഘ്യമേറിയ കരിയര്‍ തന്നെയാളുള്ളത്. ഫോമും ഫിറ്റ്‌നസും നിലനിര്‍ത്താനായാല്‍ ധോണിയുടെ റെക്കോര്‍ഡ് അദ്ദേഹം തിരുത്തുമെന്നതില്‍ സംശയമില്ല. ഒറ്റക്കൈ കൊണ്ടുള്ള സിക്‌സറുകളടക്കം വളരെ വ്യത്യസ്തമായ ഒരുപിടി ഷോട്ടുകള്‍ റിഷഭിന്റെ ആവനാഴിയിലുണ്ട്.

ഏഷ്യാ കപ്പ് ടീം തന്നെയാവുമോ ടി20 ലോകകപ്പിന്? ആരൊക്കെ പുറത്താവും?

ടെസ്റ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍

ടെസ്റ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍

ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോര്‍ഡ് എംഎസ് ധോണിയുടെ പേരിലാണ്. 2013ല്‍ ഓസ്‌ട്രേലിയക്കൈതിരേ നടന്ന ടെസ്റ്റില്‍ 224 റണ്‍സോടെയായിരുന്നു അദ്ദേഹം ചരിത്രം കുറിച്ചത്. ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ ഡബിളടിച്ച ആദ്യ വിക്കറ്റ് കീപ്പറായും അന്നു ധോണി മാറിയിരുന്നു.

5

ധോണിയുടെ ഈ റെക്കോര്‍ഡും ഭാവിയില്‍ റിഷഭ് പന്തിനു തിരുത്താന്‍ സാധിച്ചേക്കും. 31 ടെസ്റ്റുകള്‍ കളിച്ച താരം ഇതിനകം അഞ്ചു സെഞ്ച്വറികള്‍ നേടിക്കഴിഞ്ഞു. ഇതില്‍ നാലും വിദേശത്തായിരുന്നു. അഞ്ചു സെഞ്ച്വറികള്‍ കൂടാതെ പല 90 പ്ലസ് സ്‌കോറുകളും റിഷഭ് നേടിയിട്ടുണ്ട്. ടെസ്റ്റ് ഫോര്‍മാറ്റിലാണ് താരം ഇതുവരെ ഏറ്റവും മികച്ച ഇന്നിങ്‌സുകള്‍ കളിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ ഡബിള്‍ സെഞ്ച്വറിയെന്നത് റിഷഭിനെ സംബന്ധിച്ച് അസാധ്യമായ കാര്യവുമല്ല.

Asia Cup 2022: ഇവരെ പേടിക്കണം! ഇന്ത്യയുടെ ഉറക്കം കെടുത്തുന്ന പാക് താരങ്ങള്‍

കൂടുതല്‍ പുറത്താക്കല്‍

കൂടുതല്‍ പുറത്താക്കല്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം പുറത്താക്കലുകള്‍ നടത്തിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് എംഎസ് ധോണി. 829 പേരെയാണ് അദ്ദേഹം പുറത്താക്കിയിട്ടുള്ളത്. ലോക ക്രിക്കറ്റില്‍ തന്നെ രണ്ടു പേര്‍ മാത്രമേ ഇക്കാര്യത്തില്‍ ധോണിക്കു മുന്നിലുള്ളൂ. ഓസ്‌ട്രേലിയന്‍ ഇതിഹാസം ആദം ഗില്‍ക്രിസ്റ്റും സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസമായ മാര്‍ക്ക് ബൗച്ചറുമാണ് ഇവര്‍.

7

കരിയറിലെ തുടക്കകാലത്തു വിക്കറ്റ് കീപ്പിങില്‍ റിഷഭ് പല പിഴവുകളും വരുത്തിയിരുന്നു. പക്ഷെ ഇവയില്‍ നിന്നെല്ലാം പാഠമുള്‍ക്കൊണ്ട് അദ്ദേഹം ഇപ്പോള്‍ കിടിലന്‍ വിക്കറ്റ് കീപ്പറായി മാറിയിരിക്കുകയാണ്. സമീപകാലത്തു വിക്കറ്റിനു പിന്നില്‍ പല കണ്ണഞ്ചിപ്പിക്കുന്ന പറക്കും ക്യാച്ചുകള്‍ റിഷഭ് നടത്തിയിരുന്നു. കൂടാതെ സ്റ്റംപിങിന്റെ കാര്യത്തിലും താരം ഇപ്പോള്‍ വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. കരിയറില്‍ മുന്നോട്ടു പോകവെ റിഷഭ് വിക്കറ്റ് കീപ്പിങ് ഇനിയും മെച്ചപ്പെടുത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിനാല്‍ തന്നെ ധോണിയുടെ ഓള്‍ടൈം റെക്കോര്‍ഡ് തകര്‍ക്കുയെന്നത് അദ്ദേഹത്തിനു അസാധ്യവുമാവില്ല.

Story first published: Thursday, August 11, 2022, 11:09 [IST]
Other articles published on Aug 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+