
ദ്രാവിഡിന്റെ മുന്നില്‍ ഇനി കടുപ്പമേറിയ സമയമാണ് വരാനിരിക്കുന്നത്. ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് പര്യനങ്ങള്‍, ഏഷ്യാ കപ്പ്, ടി20 ലോകകപ്പ് എന്നിവയെല്ലാം വരാനിരിക്കുന്ന മാസങ്ങളില്‍ നടക്കാനിരിക്കുകയാണ്. ഇതുവരെയുള്ള പരമ്പരകളില്‍ ടീം നടത്തിയ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ദ്രാവിഡിന്റെ ഒരു റിപ്പോര്‍ട്ട് കാര്‍ഡ് തയ്യാറാക്കാം.

ഇന്ത്യന്‍ കോച്ചെന്ന നിലയില്‍ ആദ്യത്തെ എട്ടു മാസത്തെ പ്രകടനം വിലയിരുത്തുമ്പോള്‍ 10ല്‍ ഏഴ് മാര്‍ക്കായിരിക്കും രാഹുല്‍ ദ്രാവിഡിനു ലഭിക്കുക. നാട്ടിലെ മാത്രം പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണെങ്കില്‍ 10ല്‍ 9 മാര്‍ക്ക് അദ്ദേഹത്തിനു നല്‍കാം.
ഏറ്റവും അവസാനമായി സൗത്താഫ്രിക്കയുമായി കളിച്ച ടി20 പരമ്പരയില്‍ ഇന്ത്യ 2-2ന്റെ സമനില വഴങ്ങിയിരുന്നു. ദ്രാവിഡിനു കീഴില്‍ ഇന്ത്യക്കു നാട്ടില്‍ ജയിക്കാനാവാതെ പോയ ഏക പരമ്പരയായിരുന്നു ഇത്. ന്യൂസിലാന്‍ഡ്, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ക്കെതിരേ നാട്ടില്‍ നടന്ന വൈറ്റ് ബോള്‍ പരമ്പരകള്‍ ഇന്ത്യ പോക്കറ്റിലാക്കിയിരുന്നു.
എട്ടു മാസത്തിനിടെ ആറു ക്യാപ്റ്റന്മാര്‍! ഇതായിരുന്നില്ല പ്ലാനെന്നു ദ്രാവിഡ്

ടി20 ലോകകപ്പിനു ശേഷം നാട്ടില്‍ ന്യൂസിലാന്‍ഡുമായി മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലായിരുന്നു രാഹുല്‍ ദ്രാവിഡിനു കീഴില്‍ ഇന്ത്യ ആദ്യം ഇറങ്ങിയത്. രോഹിത് ശര്‍മ നയിച്ച ഈ പരമ്പര ഇന്ത്യ 3-0നു തൂത്തുവാരുകയായിരുന്നു.
തുടര്‍ന്ന് സൗത്താഫ്രിക്കയിലേക്കു ഇന്ത്യ പറക്കുകയായിരുന്നു. അവിടെ മൂന്നു വീതം ടെസ്റ്റുകളും ഏകദിനങ്ങളുമായിരുന്നു ഇന്ത്യ കളിച്ചത്. ആദ്യ ടെസ്റ്റില്‍ വിജയിച്ച ശേഷം ഇന്ത്യ 1-2നു പരമ്പര കൈവിട്ടു. ഏകദിന പരമ്പരയില്‍ ഇന്ത്യ 0-3നു തൂത്തുവാരപ്പെടുകയായിരുന്നു.

തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തിയ ഇന്ത്യ ശ്രീലങ്കയുമായി രണ്ടു ടെസ്്റ്റുകളും മൂന്നു ടി20കളും കളിച്ചു. ഇവ രണ്ടും ഇന്ത്യ തൂത്തുവാരി. അതിനു ശേഷം വെസ്റ്റ് ഇന്‍ഡീസുമായി മൂന്നു വീതം ടി20കളും ഏകദിനങ്ങളുമാണ് ഇന്ത്യ കളിച്ചത്. ഇവയും തൂത്തുവാരാന്‍ ഇന്ത്യക്കു കഴിഞ്ഞു. അവസാനമായി സൗത്താഫ്രിക്കയുമായുള്ള അഞ്ചു ടി20കളുടെ പരമ്പരയില്‍ ഇന്ത്യ കിരീടം പങ്കുവയ്ക്കുകയും ചെയ്തു.
ഇന്ത്യക്കായി ലോകകപ്പ് കളിച്ചു, ഇവരുടെ കരിയറും തീര്‍ന്നു!- ഇതാ അഞ്ചു പേര്‍

രാഹുല്‍ ദ്രാവിഡ് മുഖ്യ കോച്ചായ ശേഷം ഒരുപാട് സംഭവവികാസങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിലുണ്ടായിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് മുന്‍ നായകന്‍ വിരാട് കോലിയുടെ പടിയിറക്കമായിരുന്നു. ലോകകപ്പിനു ശേഷം ടി20യില്‍ നിന്നും അദ്ദേഹം സ്വയമൊഴിഞ്ഞപ്പോള്‍ ഏകദിനത്തില്‍ നിന്നും പുറത്താക്കപ്പെടുകയായിരുന്നു. വൈകാതെ ടെസ്റ്റില്‍ കോലി ക്യാപ്റ്റന്‍സി രാജിവയ്ക്കുകയുമായിരുന്നു.

കഴിഞ്ഞ എട്ടു മാസത്തിനിടെ ദ്രാവിഡിന്റെ ശിക്ഷണത്തില്‍ ആറു വ്യത്യസ്ത ക്യാപ്റ്റന്‍മാരാണ് ഇന്ത്യന്‍ ടീമിനെ നയിച്ചത്. പല താരങ്ങളും പരിക്കിന്റെ പിടിയിലായതോടെ പകരക്കാരെ ഇന്ത്യക്കു പരീക്ഷിക്കേണ്ടിവന്നു. ദ്രാവിഡ് കോച്ചായ ശേഷം ഒരുപാട് പുതുമുഖങ്ങള്‍ ഇന്ത്യക്കായി അരങ്ങേറിയിട്ടുണ്ട്.
സച്ചിന്‍, ദാദ, ദ്രാവിഡ്, ലക്ഷ്മണ്‍ & കോലി, രോഹിത്, ധോണി, രാഹുല്‍; ഏതാണ് മികച്ച ഫാബ് 4 ?

മുന്‍ഗാമിയായ രവി ശാസ്ത്രിയുടെ പാത പിന്തുടര്‍ന്ന് ഇനി വിദേശത്തും ഇന്ത്യയെ പരമ്പര നേട്ടങ്ങളിലേക്കു നയിക്കുകയായിരിക്കും രാഹുല്‍ ദ്രാവിഡിന്റെ അടുത്ത ലക്ഷ്യം. വരാനിരിക്കുന്ന ഇംഗ്ലണ്ടുമായുള്ള ഏക ടെസ്റ്റില്‍ വിജയിച്ചു കൊണ്ട് ഇതിനു തുടക്കമിടാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയിലായിരിക്കും അദ്ദേഹം. അതോടൊപ്പം ഏഷ്യാ കപ്പ്, ടി20 ലോകകപ്പ് എന്നിവയില്‍ ഇന്ത്യയുടെ പ്രകടവും ദ്രാവിഡിനു നിര്‍ണായകമായിരിക്കും.


Click it and Unblock the Notifications











