For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യക്കായി ലോകകപ്പ് കളിച്ചു, ഇവരുടെ കരിയറും തീര്‍ന്നു!- ഇതാ അഞ്ചു പേര്‍

പ്രമുഖ പേസര്‍മാര്‍ ഇക്കൂട്ടത്തിലുണ്ട്

ഏതൊരു ക്രിക്കറ്ററുടെയും ഏറ്റവും വലിയ സ്വപ്‌നം എന്താണൈന്നു ചോദിച്ചാല്‍ രാജ്യത്തിനു വേണ്ടി ലോകകപ്പ് വിജയത്തില്‍ പങ്കാളിയാവുക എന്നു തന്നെയായിരിക്കും മറുപടി. കാരണം ഒരു ക്രിക്കറ്റ് താരത്തെ സംബന്ധിച്ച് ലോകകപ്പിനേക്കാള്‍ വലുതായി ഒരു ടൂര്‍ണമെന്റ് കളിക്കാനില്ലെന്നു കാണാം. അതുകൊണ്ടു തന്നെ ഒരിക്കലെങ്കിലും ലോകകപ്പ് ട്രോഫിയില്‍ മുത്തമിടണമെന്ന് ഓരോ താരവും ആഗ്രഹിക്കുകയും ചെയ്യുന്നു. പക്ഷെ വളരെ ചുരുക്കം പേര്‍ക്കു മാത്രമേ ഈ ആഗ്രഹം യാഥാര്‍ഥ്യമാക്കാനുള്ള ഭാഗ്യം ലഭിക്കാറുള്ളൂ.

അതേസമയം, യാദൃശ്ചികമായി ലോകകപ്പ് ചില കളിക്കാരുടെ കരിയറിനും അന്ത്യം കുറിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ലോകകപ്പിനു ശേഷം പിന്നീടൊരിക്കലും ടീമിലേക്കു മടങ്ങിവരാന്‍ സാധിക്കാനാവാതെ പുറത്തായ ചില നിര്‍ഭാഗ്യവാന്‍മാരെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്. അത്തരത്തിലുള്ള ഇന്ത്യയുടെ അഞ്ചു പേര്‍ ആരൊക്കെയാണെന്നറിയാം.

സന്ദീപ് പാട്ടീല്‍

സന്ദീപ് പാട്ടീല്‍

1983ലെ ലോകകപ്പില്‍ കപില്‍ ദേവിനു കീഴില്‍ ഇന്ത്യ ചാംപ്യന്‍മാരായി ലോകത്തെ ഞെട്ടിച്ചപ്പോള്‍ സംഘത്തിലുണ്ടായിരുന്നയാളാണ് സന്ദീപ് പാട്ടീല്‍. ഇംഗ്ലണ്ടുമായുള്ള സെമി ഫൈനലില്‍ അദ്ദേഹം ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കും വഹിച്ചിരുന്നു. 32 ബോളില്‍ പുറത്താവാതെ 51 റണ്‍സാണ് പാട്ടീല്‍ നേടിയത്.
അറ്റാക്കിങ് ബാറ്റര്‍ കൂടിയായ അദ്ദേഹത്തിന്റെ ശരാശരി 82.17 ആയിരുന്നു. പക്ഷെ സ്ഥിരതയില്ലായ്മ പാട്ടീലിന്റെ ഏറ്റവും വലിയൊരു പോരായ്്മ തന്നെയായിരുന്നു. 83 ലോകകപ്പിനു ശേഷം പിന്നീടൊരു ടൂര്‍ണമെന്റില്‍ അദ്ദേഹത്തിനു കളിക്കാന്‍ അവസരമുണ്ടായിട്ടില്ല. 1986ലാണ് പാട്ടീല്‍ അവസാനമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞത്. വിരമിച്ച ശേഷം ഇന്ത്യ, കെനിയ ടീമുകളെ അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. കൂടാതെ 2012-16 കാലയളവില്‍ ഇന്ത്യന്‍ ടീമിന്റെ മുഖ്യ സെ ലക്ടറുമായിരുന്നു പാട്ടീല്‍.

ദെബാശിഷ് മൊഹന്തി

ദെബാശിഷ് മൊഹന്തി


1999ലെ ഏകദിന ലോകകപ്പിന്റെ ലോഗോയായി വന്നത് ഇന്ത്യയുടെ മുന്‍ ഫാസ്റ്റ് ബൗളര്‍ ദെബാശിഷ് മൊഹന്തിയുടെ ബൗളിങ് ആക്ഷനായിരുന്നു. ഒഡീഷയില്‍ നിന്നുള്ള സീമര്‍ ഈ ടൂര്‍ണമെന്റില്‍ ഇന്ത്യക്കായി ബൗള്‍ ചെയ്യുകയും ചെയ്തു. ഏകദിനത്തില്‍ മികച്ച നേട്ടങ്ങള്‍ െൈകവരിക്കാന്‍ ന മെഹന്തിക്കായിട്ടുണ്ട്. പക്ഷെ ടെസ്റ്റില്‍ രണ്ടു മല്‍സരം മാത്രമേ അദ്ദേഹത്തിനു കളിക്കാനായുള്ളൂ.
99ലെ ലോകകപ്പില്‍ കെനിയക്കെതിരായ മല്‍സരത്തില്‍ നാലു വിക്കറ്റുകളെടുത്ത മൊഹന്തി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. പക്ഷെ ലോകകപ്പിനു ശേഷം താരത്തിന്റെ ഫോം നഷ്ടമായി. 2001ല്‍ ദേശീയ ടീമില്‍ നിന്നും മൊഹന്തി പുറത്താവുകയും ചെയ്തു. ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തിലാണ് താരം അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. ദേശീയ ടീമില്‍ സ്ഥാനം നഷ്ടമായെങ്കിലും തുടര്‍ന്നും ഏറെക്കാലം ഒഡീഷയുടെ ബൗളിങ് ആക്രമണത്തിനു മൊഹന്തി ചുക്കാന്‍ പിടിച്ചു. വിരമിച്ച ശേഷം അദ്ദേഹം ടീമിന്റെ മുഖ്യ കോച്ചായും മാറി. നിലവില്‍ ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ സെലക്ഷന്‍ കമ്മിറ്റിയംഗമാണ് മൊഹന്തി.

'അടിച്ചു മോനേ', വീട്ടിലിരുന്ന് കളി കാണാനിരിക്കെ ഇവര്‍ ഇന്ത്യന്‍ ലോകകപ്പ് ടീമില്‍!

വിനോദ് കാംബ്ലി

വിനോദ് കാംബ്ലി

കരിയര്‍ ഉജ്ജ്വലമായി തുടങ്ങി അതേ വേഗത്തില്‍ താഴേക്കു പതിച്ച നിര്‍ഭാഗ്യവാനായ താരമാണ് മുന്‍ ബാറ്റര്‍ വിനോദ് കാംബ്ലി. 1990കളിലാണ് കാംബ്ലിയുടെ കരിയര്‍ തുടങ്ങുന്നത്. ആ 10 വര്‍ഷത്തിനിടെ ഇന്ത്യ കളിച്ച മൂന്നു ലോകകപ്പുകളിലും അദ്ദേഹം ടീമിന്റെ ഭാഗമായിരുന്നു. 1996ലെ ലോകപ്പില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള സെമി ഫൈനല്‍ സ്റ്റാന്‍ഡ്‌സില്‍ കാണികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്ന് ലങ്കയെ വിജയികളായി പ്രഖ്യാപിച്ചപ്പോള്‍ കണ്ണീരോടെയാണ് കാംബ്ലി ഗ്രാണ്ട് വിട്ടത്. അദ്ദേഹത്തിന്റെ കരിയറിലെ അവസാനത്തെ ലോകകപ്പ് മല്‍സരും ഇതായിരുന്നു.
1999ലെ ലോകകപ്പില്‍ കാംബ്ലി ടീമിലുണ്ടായരുന്നെങ്കിലും ഒരു മല്‍സരത്തില്‍പ്പോലും അവസരം ലഭിച്ചില്ല. ഇന്ത്യക്കു വേണ്ടി 104 ഏകദിനങ്ങളില്‍ കളിച്ച അദ്ദേഹത്തിന്റെ പ്രധാന പ്രശ്‌നം സ്ഥിരതയില്ലായ്മയായിരുന്നു. 2011ല്‍ കാംബ്ലി വിരമിക്കുകയും ചെയ്തു.

IND vs IRE: സഞ്ജു ടീമിലെത്തി, പക്ഷെ കളിക്കുമോ? ഇതാ ഇന്ത്യന്‍ സാധ്യതാ ഇലവന്‍

അജിത് അഗാര്‍ക്കര്‍

അജിത് അഗാര്‍ക്കര്‍

2000 കാലഘട്ടത്തില്‍ മികച്ച ബൗളിങിലൂടെ ഇന്ത്യന്‍ ടീമിലെ സ്ഥിരം സാന്നിധ്യമായ മാറിയ താരമാണ് അജിത് അഗാര്‍ക്കര്‍. 1999 മുതല്‍ മൂന്നു ലോകകപ്പുകളില്‍ അദ്ദേഹം ഇന്ത്യന്‍ ടീമിന്റെ ഭാഗമായിട്ടുണ്ട്. 2007ലെ ലോകകപ്പില്‍ ശ്രീലങ്കയുമായുള്ള മല്‍സസരത്തിലാണ് അഗര്‍ക്കര്‍ അവസാനമായി കളിച്ചത്. ഈ ടൂര്‍ണമെന്റില്‍ ഇന്ത്യ ഗ്രൂപ്പു ഘട്ടത്തില്‍ തന്നെ പുറത്തായി നാണംകെട്ടിരുന്നു. 2007ലെ തന്നെ ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും അദ്ദേഹമുണ്ടായിരുന്നു.
പക്ഷെ പിന്നീട് അഗാര്‍ക്കു ദേശീയ ടീമിലെ സ്ഥാനം നഷ്ടമായി.

5

എങ്കിലും 2012-13 സീസണിലെ രഞ്ജി ട്രോഫിയില്‍ മുംബൈ ജേതാക്കളായപ്പോള്‍ ടീമിനെ നയിച്ചത് അഗാര്‍ക്കറായിരുന്നു.
്‌വിരമിച്ച ശേഷം കമന്ററി ബോക്‌സിലെ സ്ഥിരം സാന്നിധ്യം കൂടിയാണ് അദ്ദേഹം. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ കോച്ചിങ് സംഘത്തിലും അഗാര്‍ക്കറുണ്ട്.

മുനാഫ് പട്ടേല്‍

മുനാഫ് പട്ടേല്‍

ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ഫാസ്റ്റ് ബൗളറെന്ന വിശേഷണത്തോടെയാണ് മുനാഫ് പട്ടേല്‍ ദേശീയ ടീമിലേക്കു വന്നത്. പക്ഷെ തുടര്‍ച്ചയായ പരിക്കുകള്‍ അദ്ദേഹത്തിനു വില്ലനായിരുന്നു. 2011ലെ ഏകദിന ലോകകപ്പില്‍ മുനാഫ് ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. ടൂര്‍ണമെന്റില്‍ വാഴ്ത്തപ്പെടാത്ത ഇന്ത്യയുടെ ഏറ്റവും വലിയ ഹീറോ കൂടിയാണ് അദ്ദേഹം. മിക്ക മല്‍സരങ്ങൡും വളരെ നിര്‍ണായക സ്‌പെല്ലുകളെറിയാന്‍ മുനാഫിനായിരുന്നു.
പക്ഷെ പരിക്ക് താരത്തിന്റെ കരിയറിനു വലിയ ഭീഷണിയായി മാറി. ഇതോടെ മുനാഫ് ടീമില്‍ നിന്നും പുറത്താവുകയും ചെയ്തു. 2011ല്‍ തന്നെയായിരുന്നു അദ്ദേഹം അവസാനമായി ദേശീയ ടീമിനു വേണ്ടി കളിച്ചത്. 2017ലെ ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിനു വേണ്ടിയും മുനാഫ് പന്തെറിഞ്ഞു.

Story first published: Sunday, June 19, 2022, 16:19 [IST]
Other articles published on Jun 19, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+