Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ആരു വന്നാലും നീ പേടിക്കേണ്ട', ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പ്- യുവതാരത്തോടു ഗവാസ്‌കര്‍

ഇന്ത്യന്‍ ക്രിക്കറ്റിലേക്കു ഇപ്പോള്‍ യുവതാരങ്ങളുടെ ഒഴുക്ക് തന്നെയാണ് കാണുന്നത്. ഒരുപിടി പുതിയ കളിക്കാരാണ് ടീമിലേക്കു വന്നു കൊണ്ടിരിക്കുന്നത്. സമീപകാലത്തു നിരവധി പേര്‍ വിവിധ പരമ്പരകളിലായി അരങ്ങേറുകയും ചെയ്തു. രാഹുല്‍ ദ്രാവിഡ് പരിശീലകനായ ശേഷം നിരവധി പേരാണ് ഇന്ത്യന്‍ ജഴ്‌സിയില്‍ അരങ്ങേറ്റം നടത്തിയത്. സൗത്താഫ്രിക്കയ്ക്കതിരേ ഇപ്പോള്‍ നടക്കുന്ന ടി20 പരമ്പരയില്‍ രോഹിത് ശര്‍മ, വിരാട് കോലി, കെഎല്‍ രാഹുല്‍, ജസ്പ്രീത് ബുംറ തുടങ്ങിയ വമ്പന്‍ കളിക്കാര്‍ക്കു ഇന്ത്യ വിശ്രമം നല്‍കിയിരുന്നു.

1

അവരുടെ അഭാവത്തില്‍ ടീമിലെത്തിയ യുവതാരങ്ങള്‍ക്കു കഴിവ് തെളിയിക്കാനുള്ള നല്ല അവസരം കൂടിയാണിത്. നാലു പേരും തിരിച്ചെത്തിയാല്‍ ഇഷാന്‍ കിഷാന്‍, റുതുരാജ് ഗെയ്ക്വാദ്, ഹര്‍ഷല്‍ പട്ടേല്‍ തുടങ്ങിയവര്‍ക്കെല്ലാം ടീമില്‍ സ്ഥാനം നിലനിര്‍ത്തുക അസാധ്യമാവും. അതുകൊണ്ടു തന്നെ മൂന്നു പേരും കഴിഞ്ഞ മൂന്നു മല്‍സരങ്ങളില്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ സീനിയര്‍ കളിക്കാര്‍ തിരിച്ചുവന്നാലും ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പുള്ള ഒരു യുവതാരമുണ്ടെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍.

2

ശ്രേയസ് അയ്യരെക്കുറിച്ചാണ് സുനില്‍ ഗവാസ്‌കര്‍ ഈ പരാമര്‍ശം നടത്തിയിരിക്കുന്നത്. സമീപകാലത്തെ താരത്തിന്റെ പ്രകടനങ്ങളെ പ്രശംസിച്ച അദ്ദേഹം ടീമിലെ സ്ഥാനം നഷ്ടമാവുമോയെന്ന ആശങ്ക വേണ്ടെന്നും ഉപദേശിച്ചു. ശ്രേയസ് അയ്യര്‍ ആദ്യത്തെ രണ്ടു കളികളിലും റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ അവന്‍ ടീമിലെ സ്ഥാനത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല.

സിനിമയിലേക്കു വില്ലനെ വേണം, ഇന്ത്യന്‍ ക്രിക്കറ്റര്‍മാരില്‍ ആരെയാക്കും? ഇതാ അഞ്ചു പേര്‍

3

നേരത്തേ ശ്രീലങ്കയുമായി നടന്ന ടി20 പരമ്പരയിലും ശ്രേയസ് ഉജ്ജ്വലമായി പെര്‍ഫോം ചെയ്തിരുന്നു. പരമ്പരയില്‍ കളിച്ച മൂന്നു മല്‍സരങ്ങളിലും അപരാജിത ഫിഫ്റ്റി നേടുകയും ചെയ്തു. അതുകൊണ്ടു തന്നെ ടീമില്‍ അവന്റെ സ്ഥാനത്തിനു ഒരു ഭീഷണിയുമില്ല. പക്ഷെ റുതുരാജിന്റെ സ്ഥിതി അങ്ങനെയല്ല. മികച്ച പ്രകടനങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കണമന്നും സുനില്‍ ഗവാസ്‌കര്‍ ആവശ്യപ്പെട്ടു.

4

സൗത്താഫ്രിക്കയുമായുള്ള ആദ്യ രണ്ടു ടി20കളില്‍ 36, 40 എന്നിങ്ങനെയായിരുന്നു ശ്രേയസ് അയ്യരുടെ സ്‌കോറുകള്‍. പക്ഷെ രണ്ടു മല്‍സരങ്ങളിലും ഇന്ത്യ തോല്‍ക്കുകയും ചെയ്തു. എന്നാല്‍ ഇന്ത്യ ജയിച്ച മൂന്നാം ടി20യില്‍ താരം പെട്ടെന്നു പുറത്തായി. മോശമല്ലാതെ തുടങ്ങിയ ശ്രേയസ് 14 റണ്‍സെടുത്തു നില്‍ക്കെയാണ് വിക്കറ്റ് നഷ്ടപ്പെടുത്തിയത്.

ബാച്ചിലര്‍ ലൈഫ് ആഘോഷിച്ച് രാഹുല്‍- ആസ്തിയറിയുമോ? കാര്‍ കലക്ഷന്‍ ഞെട്ടിക്കും

5

ഫെബ്രുവരിയില്‍ ശ്രീലങ്കയുമായി നടന്ന ടി20 പരമ്പരയില്‍ വിരാട് കോലിയുടെ അഭാവത്തില്‍ മൂന്നാം നമ്പറിലായിരുന്നു ശ്രേയസ് ഇന്ത്യക്കായി കളിച്ചത്. ഇവയില്‍ പുറത്താവാതെ 57, 74, 73 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. ഇന്ത്യ 3-0നു പരമ്പര തൂത്തുവാരിയപ്പോള്‍ ശ്രേയസ് പ്ലെയര്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

6

അതേസമയം, സൗത്താഫ്രിക്കയുമായുള്ള മൂന്നാം ടി20യില്‍ വിജയിച്ച് ഇന്ത്യ പരമ്പരയിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. ബൗളര്‍മാരുടെ മികവില്‍ 48 റണ്‍സിന്റെ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. നേരത്തേ നടന്ന ആദ്യ രണ്ടു ടി20കളില്‍ ഇന്ത്യ യഥാക്രം ഏഴും നാലും വിക്കറ്റിനു തോറ്റിരുന്നു. വെള്ളിയാഴ്ച നടക്കാനിരിക്കുന്ന രണ്ടാം ടി20യും ജയിച്ച് പരമ്പരയില്‍ ഒപ്പമെത്താനാണ് ഇനി റിഷഭ് പന്തിന്റെയും സംഘത്തിന്റെയും ശ്രമം.

നാലാം ടി20യിലെ സാധ്യതാ ഇലവന്‍

ഇന്ത്യ- ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചാഹല്‍, ആവേശ് ഖാന്‍.

സൗത്താഫ്രിക്ക- ടെംബ ബവുമ (ക്യാപ്റ്റന്‍), റീസ ഹെന്‍ഡ്രിക്സ്, ഡ്വയ്ന്‍ പ്രിട്ടോറിയസ്, റാസി വാന്‍ഡെര്‍ ഡ്യുസ്സെന്‍, ഹെന്റിച്ച് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍, വെയ്ന്‍ പാര്‍നല്‍, കാഗിസോ റബാഡ, കേശവ് മഹാരാജ്, ആന്റിച്ച് നോര്‍ക്കിയ, തബ്രൈസ് ഷംസി.

Story first published: Thursday, June 16, 2022, 9:50 [IST]
Other articles published on Jun 16, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+