
മുരളി വിജയ്
മുന്‍ ടെസ്റ്റ് ഓപ്പണര്‍ മുരളി വിജയ് ആണ് ഈ ലിസ്റ്റിലെ ആദ്യത്തെ താരം. 2018 ഡിസംബര്‍ വരെ ടെസ്റ്റില്‍ ഇന്ത്യയുടെ ഓപ്പണര്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം. പക്ഷെ 2018ലെ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ വിജയ്‌യെ മാറ്റി മായങ്ക് അഗര്‍വാളിനെ ശാസ്ത്രി കൊണ്ടു വരികയായിരുന്നു. മികച്ച പ്രകടനം നടത്തിയ താരം ടീമില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്തു.
ഇതോടെ വിജയ്ക്കു ടെസ്റ്റ് ടീമിലെ സ്ഥാനവും നഷ്ടമാവുകയായിരുന്നു. മായങ്ക് സ്ഥിരം ഓപ്പണിങ് റോള്‍ ഏറ്റെടുത്ത ശേഷം അദ്ദേഹത്തിനു പിന്നീടൊരിക്കലും ഇന്ത്യക്കു വേണ്ടി കളിക്കാനുമായില്ല.

ആര്‍ അശ്വിന്‍
റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇപ്പോഴും ഇന്ത്യയുടെ തുറുപ്പുചീട്ടായി തുടരുന്ന വെറ്ററന്‍ ഓപ്പണര്‍ ആര്‍ അശ്വിനാണ് ഈ ലിസ്റ്റിലെ രണ്ടാമന്‍. അശ്വിന്റെ ടി20, ഏകദിന കരിയറിനു തിരിച്ചടി നേരിട്ടത് രവി ശാസ്ത്രി മുഖ്യ കോച്ചായതിനു ശേഷമായിരുന്നു. വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ അദ്ദേഹത്തിനു വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചില്ല.
2016ല്‍ ഇന്ത്യക്കു വേണ്ടി 17 ടി20കളില്‍ അശ്വിന്‍ കളിച്ചിരുന്നു. പക്ഷെ ശാസ്ത്രി കോച്ചായ ശേഷം 2017ല്‍ അദ്ദേഹം കളിച്ചത് വെറും ഒരു ടി20യാണ്. 2021ലാവട്ടെ അഞ്ചു മല്‍സരങ്ങൡ മാത്രമേ അവസരം കിട്ടിയുള്ളൂ. 2018, 19, 20 വര്‍ഷങ്ങളില്‍ ഒരു ടി20യില്‍പ്പോലും അശ്വിന്‍ കളിച്ചിരുന്നില്ല.
2017ല്‍ ഒമ്പത് ഏകദിനങ്ങളില്‍ കളിച്ച അശ്വിന് 2018 മുതല്‍ 21 വരെ ഒരു മല്‍സരത്തില്‍പ്പോലും അവസരം ലഭിച്ചില്ല.
Also Read: ധോണിയുടെ ധൈര്യം സമ്മതിക്കണം! ഈ തീരുമാനം മറ്റാര് എടുക്കും? അറിയാം

അക്ഷര്‍ പട്ടേല്‍
സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനും രവി ശാസ്ത്രിക്കു കീഴില്‍ മതിയായ അവസരങ്ങള്‍ ലഭിച്ചിട്ടില്ല. നിലനില്‍ ഇന്ത്യയുടെ നിര്‍ണായക താരമായി മാറിയ അക്ഷറിനെ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താന്‍ ശാസ്ത്രിക്കായില്ല. 2014ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ താരമാണ് അക്ഷര്‍. പക്ഷെ 2021ലാണ് ആദ്യായി ടെസ്റ്റ് കളിക്കാന്‍ അവസരം ലഭിച്ചത്.
കൂടാതെ ഏകദിനം, ടി20 എന്നിവയിലും ശാസ്ത്രി കോച്ചായപ്പോള്‍ അക്ഷര്‍ അവഗണിക്കപ്പെട്ടിരുന്നു. 2017ല്‍ എട്ടു ഏകദിനങ്ങള്‍ കളിച്ച താരം 2018 മുതല്‍ 21 വരെ ഒരു മല്‍സരം പോലും കളിച്ചിട്ടില്ല. 2018ല്‍ ഒരു ടി20 കളിച്ച ശേഷം അക്ഷറിന്റെ അടുത്ത ടി20 2021ലായിരുന്നു.

പൃഥ്വി ഷാ
യുവ താരവും വെടിക്കെട്ട് ഓപ്പണറുമായ പൃഥ്വി ഷായാണ് രവി ശാസ്ത്രി കാരണം കരിയര്‍ തകര്‍ന്ന മറ്റൊരു താരം. 2018ല്‍ ശാസ്ത്രി കോച്ചായിരിക്കെയായിരുന്നു പൃഥ്വിയുടെ അരങ്ങേറ്റം. പക്ഷെ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മതിയായ അവസരം താരത്തിനു ലഭിച്ചില്ല.
2018 മുതല്‍ അഞ്ചു ടെസ്റ്റുകളില്‍ മാത്രമേ പൃഥ്വി കളിച്ചിട്ടുള്ളൂ. ഇവയില്‍ 42.37 ശരാശരിയുമുണ്ട്. കൂടാതെ ആറു ടി20കളിലും ഒരു ഏകദിനത്തിലുമാണ് താരത്തിനു ഇതുവരെ കളിക്കാനായത്.
Also Read: IPL: ഇന്ത്യയുടെ സൂപ്പര്‍ ബൗളര്‍മാര്‍, അവരുടെ കന്നി വിക്കറ്റ് ആരുടേത്? അറിയാം

കെഎസ് ഭരത്
സമാപിച്ച ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലൂടെ ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറിയ താരമാണ് വിക്കറ്റ് കീപ്പര്‍ കെഎസ് ഭരത്. 2019 മുതല്‍ താരം ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഭാഗമാണ്. പക്ഷെ എല്ലായ്‌പ്പോഴും വൃധിമാന്‍ സാഹ, റിഷഭ് പന്ത് എന്നിവരുടെ നിഴലില്‍ താരം ഒതുക്കപ്പെടുകയായിരുന്നു.
ഏകദേശം മൂന്നു വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഭരത് ഇപ്പോള്‍ ടെസ്റ്റില്‍ അരങ്ങേറ്റം നടത്തിയിരിക്കുന്നത്. ശാസ്ത്രി കോച്ചായിരിക്കെ തന്നെ ഇന്ത്യക്കു വേണ്ടി കളിക്കാന്‍ താരത്തിനു അവസരം ലഭിക്കേണ്ടതായിരുന്നു.
പക്ഷെ സ്ഥിരമായി സൈഡ് ബെഞ്ചില്‍ ഇരിക്കാനായിരുന്നു ഭരതിന്റെ വിധി. ഇപ്പോള്‍ ശാസ്ത്രിക്കു പകരം രാഹുല്‍ ദ്രാവിഡ് വന്നതോടെ താരം ഇലവനിലെത്തുകയും ചെയ്തിരിക്കുകയാണ്.


Click it and Unblock the Notifications












