Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2023ലെ ഏകദിന ലോകകപ്പില്‍ ഇവരുണ്ടാവില്ല, പകരം ടി20 കളിക്കും- ഇതാ ബെസ്റ്റ് 11

അടുത്ത വര്‍ഷം നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകകപ്പ് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യയെ സംബന്ധിച്ച് അഭിമാനപ്പോരാട്ടം കൂടിയാണ് ഈ ടൂര്‍ണമെന്റ്. അതുകൊണ്ടു തന്നെ രോഹിത് ശര്‍മയ്ക്കും സംഘത്തിനും എന്ത വില കൊടുത്തും കപ്പടിച്ചേ തീരൂ.

അതില്‍ പരാജയപ്പെട്ടാല്‍ കടുത്ത നടപടികള്‍ തന്നെ ബിസിസിഐയുടെ ഭാഗത്തു നിന്നും പ്രതീക്ഷിക്കാം. ഇനിയുള്ള ഏകദിനങ്ങള്‍ ഇന്ത്യക്കു ലോകകപ്പിനുള്ള തയ്യാറെടുപ്പായിരിക്കും. ലോകകപ്പ് മുന്നില്‍ കണ്ട് ഇനിയുള്ള ഏകദിനങ്ങളിലും ടി20യിലും വ്യത്യസ്ത ടീമുകളെ ഇന്ത്യ ഇറക്കുമെന്നാണ് സൂചനകള്‍.

ലോകകപ്പ് ടീമിന്റെ ഭാഗമാവാന്‍ ഇടയുള്ളവരെ ടി20യില്‍ നിന്നും ഇന്ത്യ മാറ്റി നിര്‍ത്തിയേക്കും. ലോകകപ്പ് പ്ലാനിന്റെ ഭാഗമല്ലാത്തവരെ ഉള്‍പ്പെടുത്തി ടി20യില്‍ ഇന്ത്യ ഒരു ഇലവനെ ഇറക്കിയാല്‍ ആരൊക്കെയുണ്ടാവുമെന്നു നോക്കാം.

പൃഥ്വി, ത്രിപാഠി (ഓപ്പണര്‍മാര്‍)

പൃഥ്വി, ത്രിപാഠി (ഓപ്പണര്‍മാര്‍)

ഇന്ത്യയുടെ ടി20 ഇലവന്റെ ഓപ്പണര്‍മാര്‍ വെടിക്കെട്ട് താരം പൃഥ്വി ഷായും ഇനിയും അരങ്ങേറിയിട്ടില്ലാത്ത രാഹുല്‍ ത്രിപാഠിയുമായിരിക്കും. ഇരുവരും അടുത്ത ലോകകപ്പിലേക്കു പരിഗണിക്കപ്പെടാന്‍ സാധ്യതയില്ലാത്തവരാണ്.
പൃഥ്വിയെ ടീമിന്റെ നായകസ്ഥാനവും ഏല്‍പ്പിക്കാവുന്നതാണ്. നേരത്തേ ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പില്‍ ചാംപ്യന്‍മാരാക്കിയ ടീമിന്‍റെ ക്യാപ്റ്റനാണ് അദ്ദേഹം.

ഊഴം കാത്ത് ത്രിപാഠി

ഊഴം കാത്ത് ത്രിപാഠി

ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനം നടത്തിയിട്ടും ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമുകളില്‍ നിന്നും പൃഥ്വി നിരന്തരം തഴയപ്പെടുകയാണ്. എന്നാല്‍ വൈകാതെ തന്നെ ടി20 ടീമിലേക്കു താരത്തെ തിരിച്ചുവിളിച്ചേക്കും. ത്രിപാഠിയാവട്ടെ സമീപകാലത്തെ ചില പരമ്പരകളില്‍ ടീമിന്റെ ഭാഗമായിരുന്നെങ്കിലും ഒന്നില്‍പ്പോലും കളിക്കാന്‍ അവസരം ലഭിച്ചില്ല.

തിലക്, റാണ, ജിതേഷ് (വിക്കറ്റ് കീപ്പര്‍)

തിലക്, റാണ, ജിതേഷ് (വിക്കറ്റ് കീപ്പര്‍)

മധ്യനിരയിലുണ്ടാവുക തിലക് വര്‍മ, നിതീഷ് റാണ, ജിതേഷ് ശര്‍മ എന്നിവരായിരിക്കും. ഇതില്‍ റാണ മാത്രമേ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയിട്ടുള്ളൂ. ടീമിന്റെ വിക്കറ്റ് കീപ്പര്‍ ജിതേഷായിരിക്കും.

കഴിഞ്ഞ ഐപിഎല്ലിലൂടെ വരവറിയിച്ച താരമാണ് തിലക്. മുംബൈ ഇന്ത്യന്‍സിനായി ശ്രദ്ധേയായ ചില ഇന്നിങ്‌സുകള്‍ ഇടംകൈയന്‍ ബാറ്റര്‍ കാഴ്ചവച്ചിരുന്നു. ഇതേ തുടര്‍ന്നു പുതിയ സീസണിലും തിലകിനെ നിലനിര്‍ത്തിയിരിക്കുകയാണ്.

Also Read: ഏകദിനത്തില്‍ ആരടിക്കും ട്രിപ്പിള്‍ സെഞ്ച്വറി? ഈ അഞ്ച് പേര്‍ക്ക് സാധിച്ചേക്കും! അറിയാം

റാണയും ജിതേഷും

റാണയും ജിതേഷും

ഐപിഎല്ലില്‍ മികച്ച ഇന്നിങ്‌സുകള്‍ കാഴ്ചവച്ചിട്ടുള്ള താരമാണ് റാണ. ഷോര്‍ട്ട് ബോളിനെതിരായ വീക്ക്‌നെസ് മറികടക്കാനായാല്‍ മധ്യനിരയില്‍ താരത്തിനു സ്ഥാനമുറപ്പിക്കാം.
കഴിഞ്ഞ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനു വേണ്ടി നടത്തിയ പ്രകടനങ്ങളിലൂടെയാണ് ജിതേഷ് ശ്രദ്ധിക്കപ്പെടുന്നത്. ഫിനിഷിങ് മിടുക്കുള്ള താരം കൂടിയാണ് അദ്ദേഹം.

പരാഗ്, തെവാത്തിയ (ഓള്‍റൗണ്ടര്‍മാര്‍)

പരാഗ്, തെവാത്തിയ (ഓള്‍റൗണ്ടര്‍മാര്‍)

ഇന്ത്യന്‍ ടി20 ഇലവനിലെ ഓള്‍റൗണ്ടര്‍മാര്‍ റിയാന്‍ പരാഗും രാഹുല്‍ തെവാത്തിയയുമായിരിക്കും. ഇരുവരും അടുത്ത ലോകകപ്പ് ടീമിലുണ്ടാവില്ലെന്നുറപ്പാണ്. അതുകൊണ്ടു തന്നെ ടി20യില്‍ അവസരങ്ങള്‍ നല്‍കി വളര്‍ത്തിയെടുക്കാം.

ബാറ്റിങില്‍ ടോപ് ഓര്‍ഡറിലേക്കും കയറി കളിക്കാന്‍ സാധിക്കുന്ന താരമാണ് പരാഗ്. തെവാത്തിയയാവട്ടെ ഐപിഎല്ലിലൂടെ തന്റെ ഫിനിഷിങ് പാടവം ഇതിനകം തെളിയിച്ച താരമാണ്.

Also Read:'ഒരേയൊരു യുവരാജ്', മറ്റാര്‍ക്കുമില്ലാത്ത യുവിയുടെ അഞ്ച് ലോക റെക്കോഡുകള്‍ അറിയാം

ഹര്‍ഷല്‍, ബിഷ്‌നോയ്, മൊഹ്‌സിന്‍, ആവേശ് (ബൗളര്‍മാര്‍)

ഹര്‍ഷല്‍, ബിഷ്‌നോയ്, മൊഹ്‌സിന്‍, ആവേശ് (ബൗളര്‍മാര്‍)

ബൗളിങിലേക്കു വന്നാല്‍ ഫാസ്റ്റ് ബൗളര്‍മാരായി ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അരങ്ങേറിയിട്ടില്ലാത്ത മൊഹ്‌സിന്‍ ഖാന്‍ എന്നിവരെ ഇന്ത്യക്കു പരീക്ഷിക്കാം. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി രവി ബിഷ്‌നോയിയെയും ഇറക്കാം.

സമീപകാലത്തു പല മല്‍സരങ്ങളിലും തല്ലുവാങ്ങിയെങ്കിലും ഹര്‍ഷലിന്റെ അനുഭവസമ്പത്ത് ഇന്ത്യക്കു ഗുണം ചെയ്‌തേക്കും. ബിഷ്‌നോയ് തീര്‍ച്ചയായും കൂടുതല്‍ അവസരങ്ങള്‍ അര്‍ഹിക്കുന്ന താരമാണ്.

പവര്‍പ്ലേയിലും ഡെത്ത് ഓവറുകളിലും മികച്ച ബൗളിങ് കാഴ്ചവയ്ക്കാന്‍ ഇടംകൈയന്‍ പേസറായ മൊഹ്‌സിനു കഴിയും. മോശം ഫോം കാരണം ഒഴിവാക്കപ്പെട്ട ആവേശിനും തിരിച്ചുവരാന്‍ അവസരങ്ങള്‍ നല്‍കേണ്ടത് പ്രധാനമാണ്.

Story first published: Tuesday, December 13, 2022, 22:15 [IST]
Other articles published on Dec 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+