'ഒരേയൊരു യുവരാജ്', മറ്റാര്‍ക്കുമില്ലാത്ത യുവിയുടെ അഞ്ച് ലോക റെക്കോഡുകള്‍ അറിയാം

ഇന്ത്യന്‍ ആരാധകരെ സംബന്ധിച്ച് യുവരാജ് സൂപ്പര്‍ ഹീറോയാണ്. 2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും ഇന്ത്യ അലമാരയിലെത്തിച്ചതിന് പിന്നില്‍ യുവരാജിന്റെ അധ്വാനം വളരെ വലുതായിരുന്നു. പന്തുകൊണ്ടും ബാറ്റുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കാന്‍ കഴിവുള്ള യുവരാജ് അണ്ടര്‍ 19 ലോകകപ്പും സ്വന്തമാക്കിയിട്ടുള്ള താരങ്ങളിലൊരാളാണ്. 2011ലെ ഏകദിന ലോകകപ്പ് നേട്ടത്തിനായി ഇന്ത്യന്‍ താരങ്ങള്‍ വിയര്‍പ്പൊഴുക്കിയപ്പോള്‍ രക്തമൊഴുക്കിയാണ് യുവരാജ് കളിച്ചതെന്ന് ആരാധകര്‍ പറയാറുണ്ട്.
ഇത് കേവലമൊരു പ്രശംസയല്ല. അര്‍ബുദത്തോട് പോരടിച്ചാണ് യുവരാജ് പൊരുതിയതും ഇന്ത്യക്ക് കപ്പ് നേടിക്കൊടുത്തതും. യുവരാജിന്റെ പകരക്കാരനെ കണ്ടെത്താന്‍ ഇതുവരെ ഇന്ത്യക്ക് സാധിച്ചട്ടില്ലെന്ന് പറയാം. അത്രത്തോളം വലുതായിരുന്നു യുവരാജിന്റെ ഇന്ത്യന്‍ ടീമിലെ സ്ഥാനം. യുവരാജ് കളം വിടുന്നതിന് മുമ്പ് പല ലോക റെക്കോഡുകളും സ്വന്തം പേരിലാക്കിയിട്ടുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ടി20യിലെ വേഗ ഫിഫ്റ്റി
ടി20യില്‍ സെഞ്ച്വറി നേടിയ നിരവധി താരങ്ങളെ നമുക്കറിയാം. യുവരാജിന്റെ പേരില്‍ ഈ നേട്ടമില്ല. എന്നാല്‍ ടി20യില്‍ വേഗ ഫിഫ്റ്റിയെന്ന റെക്കോഡ് ഇപ്പോഴും യുവരാജിന്റെ പേരിലാണ്. 2007ലെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ 12 പന്തിലാണ് യുവിയുടെ ഫിഫ്റ്റി. സ്്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒരോവറിലെ ആറ് പന്തും യുവരാജ് സിക്‌സര്‍ പറത്തിയിരുന്നു. വെടിക്കെട്ട് താരങ്ങള്‍ ഏറെയുണ്ടായിട്ടും യുവരാജിന്റെ വേഗ ഫിഫ്റ്റിയെ മറികടക്കാന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. എന്നാല്‍ ഭാവിയില്‍ തകര്‍ക്കപ്പെടാന്‍ സാധ്യതയുള്ള ലോക റെക്കോഡാണിത്.
Also Read: സച്ചിന്റെ റെക്കോഡ് കോലി തകര്‍ക്കുന്നതിലല്ല കാര്യം, ട്രോഫി നേടുന്നതിലാണ്-മുന്‍ പാക് താരം

അഞ്ചാം നമ്പറില്‍ കൂടുതല്‍ സെഞ്ച്വറി
ഏകദിനത്തില്‍ അഞ്ചാം നമ്പറിലാണ് യുവരാജ് ബാറ്റ് ചെയ്തിരുന്നത്. ഇടം കൈയന്‍ ബാറ്റ്‌സ്മാനായിരുന്ന യുവരാജ് അഞ്ചാം നമ്പറില്‍ നിരവധി മാച്ച് വിന്നിങ് പ്രകടനങ്ങളും കാഴ്ചവെച്ചിട്ടുണ്ട്. ഏകദിനത്തില്‍ അഞ്ചാം നമ്പറിലിറങ്ങി കൂടുതല്‍ സെഞ്ച്വറിയെന്ന റെക്കോഡ് യുവരാജ് സിങ്ങിന്റെ പേരിലാണ്. ഏഴ് സെഞ്ച്വറിയാണ് യുവരാജ് സിങ് അഞ്ചാം നമ്പറില്‍ നേടിയത്. മറ്റൊരു താരത്തിനും ഈ നേട്ടമില്ല. ഇപ്പോള്‍ ഇന്ത്യ അഞ്ചാം നമ്പറില്‍ താരങ്ങളെ മാറി മാറി പരീക്ഷിക്കുകയാണ്. കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാമാണ് അഞ്ചാം നമ്പറില്‍ പരീക്ഷിക്കപ്പെടുന്നത്.

കൂടുതല്‍ ഐസിസി ഫൈനല്‍
കൂടുതല്‍ തവണ ഐസിസി ടൂര്‍ണമെന്റ് ഫൈനല്‍ കളിച്ച താരമെന്ന റെക്കോഡ് യുവരാജ് സിങ്ങിന്റെ പേരിലാണ്. ഏഴ് ഐസിസി ഫൈനലുകളുടെ ഭാഗമാവാന്‍ യുവരാജിന് സാധിച്ചിട്ടുണ്ട്. ഇതില്‍ അണ്ടര്‍ 19 ലോകകപ്പ്, ഏകദിന ലോകകപ്പ്, ടി20 ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി എന്നിവയെല്ലാം ഉള്‍പ്പെടും. ഇന്ത്യക്കായി ഏകദിന ലോകകപ്പ്, ടി20 ലോകകപ്പ് നേടാന്‍ യുവിക്ക് സാധിച്ചിരുന്നു. ഐസിസി ടൂര്‍ണമെന്റുകളില്‍ സവിശേഷമായ ബാറ്റിങ് മികവ് കാഴ്ചവെച്ചിട്ടുള്ള താരമാണ് യുവരാജ് സിങ്. സമ്മര്‍ദ്ദം നിറഞ്ഞ മത്സരങ്ങളില്‍ തിളങ്ങാന്‍ യുവിക്ക് പ്രത്യേക കഴിവുണ്ടായിരുന്നു.

ഐസിസി നോക്കൗട്ട് മത്സരത്തില്‍ കളിയിലെ താരം
മൂന്ന് ഐസിസി ടൂര്‍ണമെന്റുകളിലെയും നോക്കൗട്ട് മത്സരങ്ങളില്‍ കളിയിലെ താരമാവാന്‍ യുവരാജിന് സാധിച്ചിട്ടുണ്ട്. ഏകദിന ലോകകപ്പ്, ടി20 ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി എന്നിവയുടെയെല്ലാം നോക്കൗട്ട് മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ചാവാന്‍ യുവരാജിന് സാധിച്ചു. ലോക ക്രിക്കറ്റില്‍ മറ്റൊരു താരത്തിനും ഈ നേട്ടത്തിലേക്കെത്താനായിട്ടില്ല. യുവരാജിനെപ്പോലെ ലോകകപ്പ് പോലുള്ള വലിയ മത്സരങ്ങളില്‍ തിളങ്ങാന്‍ കഴിവുള്ള താരങ്ങള്‍ വളരെ ചുരുക്കമാണെന്ന് പറയാം.
Also Read: IND vs SL ODI: ഇന്ത്യയുടെ സാധ്യതാ ടീം ഇതാ, റിഷഭ് പുറത്താവും, സഞ്ജുവെത്തും, അറിയാം

ഒരു ഐപിഎല്‍ സീസണില്‍ കൂടുതല്‍ ഹാട്രിക്
യുവരാജ് ആക്രമണോത്സകതയുള്ള ബാറ്റ്‌സ്മാന്‍ എന്നതിലുപരിയായി സ്പിന്നുകൊണ്ടും നേട്ടമുണ്ടാക്കാന്‍ കഴിവുള്ള താരമാണ്. അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ നടത്തിയിട്ടുള്ള യുവരാജിന്റെ പേരിലാണ് ഒരു ഐപിഎല്‍ സീസണില്‍ കൂടുതല്‍ ഹാട്രിക്കെന്ന് റെക്കോഡ്. 2009ലെ ഐപിഎല്‍ സീസണില്‍ രണ്ട് ഹാട്രിക്കാണ് യുവരാജ് നേടിയത്. പഞ്ചാബ് കിങ്‌സിനായി കളിക്കുമ്പോഴായിരുന്നു യുവരാജിന്റെ നേട്ടം. ഈ റെക്കോഡിനെ മറികടക്കാന്‍ ഇതുവരെ ആളുണ്ടായിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications