ഏകദിനത്തില്‍ ആരടിക്കും ട്രിപ്പിള്‍ സെഞ്ച്വറി? ഈ അഞ്ച് പേര്‍ക്ക് സാധിച്ചേക്കും! അറിയാം

മുംബൈ: ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടുകയെന്നത് ഒരു കാലഘട്ടത്തില്‍ അത്ഭുതമായിരുന്നു. പല ഇതിഹാസങ്ങളും 180ന് മുകളിലേക്കെത്തെത്തിയെങ്കിലും 200 എന്ന സ്‌കോറിലേക്കെത്താനാവാതെ പുറത്തായിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇരട്ട സെഞ്ച്വറി നേടി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആദ്യമായി ഈ നേട്ടം സ്വന്തം പേരിലാക്കി. സച്ചിന്‍ വെട്ടിത്തുറന്ന് നല്‍കി പാതയിലൂടെ പിന്നീടങ്ങോട്ട് പലരും ഈ നേട്ടത്തിലേക്കെത്തി.
വീരേന്ദര്‍ സെവാഗ്, രോഹിത് ശര്‍മ (മൂന്ന് തവണ), ക്രിസ് ഗെയ്ല്‍, മാര്‍ട്ടിന്‍ ഗപ്റ്റില്‍ എന്നിങ്ങനെ ഈ പട്ടിക നീളും. ഇപ്പോള്‍ ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയെന്നത് അത്ര കൗതുകമുള്ള കാര്യമല്ല. എന്നാല്‍ ഏകദിനത്തില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോയെന്നതാണ് ഇപ്പോഴത്തെ ചോദ്യം. ഒട്ടും എളുപ്പമല്ലാത്ത ഈ നേട്ടം ഇതുവരെ ആരും സ്വന്തമാക്കിയിട്ടില്‍. എന്നാല്‍ ഭാവിയില്‍ ഈ നേട്ടം സ്വന്തമാക്കാന്‍ സാധ്യതയുള്ള അഞ്ച് പേര്‍ ആരൊക്കെയാണെന്ന് നോക്കാം.

ജോസ് ബട്‌ലര്‍
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് ജോസ് ബട്‌ലര്‍. അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ള ബട്‌ലര്‍ ഇംഗ്ലണ്ടിന്റെ പരിമിത ഓവര്‍ നായകന്‍ കൂടിയാണ്. തുടക്കം മുതല്‍ കടന്നാക്രമിക്കുന്ന ബട്‌ലര്‍ അനായാസമായി സിക്‌സര്‍ പറത്താന്‍ ശേഷിയുള്ളവരിലൊരാളാണ്. നിലയുറപ്പിച്ചാല്‍ ബട്‌ലറെ പുറത്താക്കുക കടുപ്പം. ഏകദിനത്തില്‍ 119ന് മുകളിലാണ് ബട്‌ലറുടെ സ്‌ട്രൈക്കറേറ്റ്. ശരാശരി 40നോടടുകത്താണ്.
159 ഏകദിന മത്സരങ്ങളുടെ പരിചയസമ്പത്ത് ബട്‌ലര്‍ക്കുണ്ട്. 10 സെഞ്ച്വറികള്‍ ഇതിനോടകം നേടിയ ബട്‌ലറുടെ ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോര്‍ 162* റണ്‍സാണ്. ഏകദിനത്തില്‍ മധ്യനിരയിലാണ് ബട്‌ലര്‍ ബാറ്റ് ചെയ്യാറുള്ളത്. ഓപ്പണിങ്ങിലേക്കെത്തുകയും ഫോം കണ്ടെത്തുകയും ചെയ്താല്‍ 300 എന്ന മാജിക്കല്‍ സംഖ്യ പിന്നിടാനുള്ള കഴിവ് ബട്‌ലര്‍ക്കുണ്ട്. മികച്ചൊരു അവസരം കിട്ടിയാല്‍ ബട്‌ലര്‍ ഈ കടമ്പ താണ്ടുമെന്ന് തന്നെ പറയാം.
Also Read: സച്ചിന്റെ റെക്കോഡ് കോലി തകര്‍ക്കുന്നതിലല്ല കാര്യം, ട്രോഫി നേടുന്നതിലാണ്-മുന്‍ പാക് താരം

വിരാട് കോലി
ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസ ബാറ്റ്‌സ്മാനുമാണ് വിരാട് കോലി. വമ്പനടിക്കാരനെന്ന് പറയാനാവില്ലെങ്കിലും മാന്യമായ വേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരമാണ് കോലി. മൂന്നാമനായി ക്രീസിലെത്തുന്ന കോലി ഏകദിനത്തില്‍ 44 സെഞ്ച്വറികള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇതുവരെ ഇരട്ട സെഞ്ച്വറിയിലേക്കെത്താനായിട്ടില്ലെങ്കിലും കോലിക്ക് ഈ നേട്ടമെല്ലാം മറികടക്കാനുള്ള പ്രതിഭയുണ്ട്. ക്രീസിലെത്തി നിലയുറപ്പിച്ചാല്‍ കോലിയുടെ വിക്കറ്റ് നേടുന്നതുപോലെ പ്രയാസമുള്ള മറ്റൊരു കാര്യമില്ല. അതുകൊണ്ട് തന്നെ തന്റേതായൊരു ദിവസം ലഭിച്ചാല്‍ 300 എന്ന നേട്ടം കോലിക്ക് സ്വന്തമാക്കാനായേക്കും. ഒറ്റക്ക് മത്സരഫലം മാറ്റിമറിക്കാന്‍ കഴിവുള്ള കോലി സച്ചിന്റെ 49 സെഞ്ച്വറികളെന്ന ഏകദിന റെക്കോഡ് തകര്‍ക്കാനുള്ള തയ്യാറെടുപ്പിലാണ്.

ക്വിന്റന്‍ ഡീകോക്ക്
ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ക്വിന്റന്‍ ഡീകോക്ക്. ഇടം കൈയന്‍ ഓപ്പണര്‍ തല്ലിത്തകര്‍ത്ത് കളിക്കുന്ന ബാറ്റ്‌സ്മാനാണ്. ക്ലാസിക് ശൈലിയിലൂടെ റണ്‍സുയര്‍ത്തുന്ന ഡീകോക്കിന് ഏകദിനത്തില്‍ 300 റണ്‍സ് നേട്ടത്തിലെത്താന്‍ കഴിവുണ്ട്. 29കാരനായ താരം 135 ഏകദിനത്തില്‍ നിന്ന് 5833 റണ്‍സാണ് നേടിയത്. 45.57 എന്ന മികച്ച ശരാശരിയിലും ഡീകോക്കിന്റെ പേരിലുണ്ട്. അതും 96.03 സ്‌ട്രൈക്കറേറ്റില്‍. 17 സെഞ്ച്വറികള്‍ ഏകദിനത്തില്‍ താരം നേടി. 178 റണ്‍സാണ് ബെസ്റ്റ് സ്‌കോര്‍. തന്റേതായ ദിവസം എതിര്‍ ടീമിന് നാശം വിതക്കാന്‍ കഴിവുള്ള ഡീകോക്ക് ഏകദിനത്തില്‍ 300 എന്ന നേട്ടം സ്വന്തമാക്കാന്‍ പ്രതിഭയുള്ളവനാണെന്ന് പറയാം.

സൂര്യകുമാര്‍ യാദവ്
ഇന്ത്യയുടെ 360 ഡിഗ്രി താരമാണ് സൂര്യകുമാര്‍ യാദവ്. അനായാസം റണ്‍സുയര്‍ത്താന്‍ കഴിവുള്ള സൂര്യ മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ടുകള്‍ പായിക്കുന്ന താരമാണ്. ഏകദിനത്തില്‍ ഇതുവരെ കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ സൂര്യകുമാര്‍ യാദവിന് സാധിച്ചിട്ടില്ല. എന്നാല്‍ ഫോമിലേക്കെത്തുന്ന ദിവസം 300 എന്ന നേട്ടം മറികടക്കാന്‍ സൂര്യക്ക് സാധിച്ചേക്കും. മികച്ച ടൈമിങും വ്യത്യസ്തമായ ഷോട്ട് കളിക്കാനുള്ള കഴിവും സൂര്യകുമാറിനുണ്ട്. അതുകൊണ്ട് തന്നെ സൂര്യകുമാര്‍ യാദവ് ഈ വമ്പന്‍ നേട്ടം സ്വന്തമാക്കാന്‍ കഴിവുള്ള താരമാണെന്ന് തന്നെ പറയാം.
Also Read: IND vs SL ODI: ഇന്ത്യയുടെ സാധ്യതാ ടീം ഇതാ, റിഷഭ് പുറത്താവും, സഞ്ജുവെത്തും, അറിയാം

രോഹിത് ശര്‍മ
ഇന്ത്യന്‍ നായകനും വെടിക്കെട്ട് ഓപ്പണറുമാണ് രോഹിത് ശര്‍മ. ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ച്വറി നേടിയ രോഹിത്തിന്റെ പേരിലാണ് ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡ്. ശ്രീലങ്കയ്‌ക്കെതിരേ 264 റണ്‍സാണ് രോഹിത് നേടിയത്. സമീപകാലത്തായി രോഹിത് മോശം ഫോമിലാണെങ്കിലും ഫോമിലേക്കെത്തിയാല്‍ ഏത് വമ്പന്‍ നേട്ടവും മറികടക്കാന്‍ രോഹിത്തിന് കഴിവുണ്ട്. അതുകൊണ്ട് തന്നെ 300 എന്ന നേട്ടം വിരമിക്കുന്നതിന് മുമ്പ് സ്വന്തമാക്കാന്‍ രോഹിത്തിനാവുമോയെന്നത് കണ്ടറിയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications