പരിക്ക് മാറി ബുംറ തിരിച്ചെത്തുന്നു, ഐപിഎല്‍ തുടങ്ങാറായെന്ന് ആരാധകര്‍, വിമര്‍ശനം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് മുന്നോടിയായുള്ള മിനി താരലേലം 23ന് നടക്കാന്‍ പോവുകയാണ്. കൊച്ചിയില്‍ നടക്കുന്ന ലേലത്തിനായുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് ടീമുകള്‍. 405 താരങ്ങളാണ് ലേലത്തിന്റെ അവസാന ഘട്ട പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്.
ഐപിഎല്ലിനായി ടീമുകളെല്ലാം തയ്യാറെടുപ്പുകള്‍ നടത്തവെ ജസ്പ്രീത് ബുംറ മടങ്ങിവരവിന് തയ്യാറെടുക്കുകയാണ്. പരിക്കിനെത്തുടര്‍ന്ന് ടീമിന് പുറത്തായിരുന്ന ബുംറ പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. അധികം വൈകാതെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയേക്കുമെന്നാണ് സൂചന.
ഏഷ്യാ കപ്പും ടി20 ലോകകപ്പുമടക്കം നഷ്ടമായ ബുംറ ഇപ്പോള്‍ ഐപിഎല്ലിന് തൊട്ടിമുമ്പായി തിരിച്ചുവരാനൊരുങ്ങുന്നത് ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഐപിഎല്‍ തുടങ്ങിയാല്‍ ആര്‍ക്കും പരിക്കേല്‍ക്കില്ലെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്.

ഐപിഎല്ലില്‍ കളിക്കാന്‍ പരിക്കില്ല
ഐപിഎല്ലില്‍ കളിക്കേണ്ട സമയമാവുമ്പോള്‍ ഒരു ഇന്ത്യന്‍ താരത്തിനും പരിക്കുണ്ടാവില്ലെന്നാണ് ആരാധകരുടെ വിമര്‍ശനം. ഇന്ത്യക്കായി ലോകകപ്പടക്കം കളിക്കാതിരുന്ന ബുംറ ഐപിഎല്‍ ലേലത്തിന് തൊട്ടുമുമ്പ് തിരിച്ചുവരവ് അറിയിച്ചത് പണത്തിന്റെ കളി മാത്രമാണെന്നാണ് ആരാധകര്‍ പറയുന്നത്.
രാജ്യത്തിനായി കളിക്കേണ്ടി വരുമ്പോള്‍ താരങ്ങള്‍ക്ക് പരിക്കുമാറിയിട്ട് സമയമുണ്ടാവില്ല. തുടര്‍ച്ചയായി വിശ്രമവും പല താരങ്ങള്‍ക്കും ലഭിക്കുന്നു. എന്നാല്‍ ഐപിഎല്‍ ആരംഭിച്ചാല്‍ ആര്‍ക്കും പരിക്കുമുണ്ടാവില്ലെന്നും ആരും വിശ്രമവും ആവിശ്യപ്പെടില്ലെന്നും താരങ്ങള്‍ക്ക് എല്ലാത്തിനെക്കാളും വലുത് പണമാണെന്നുമാണ് ആരാധകര്‍ പറയുന്നത്.
Also Read: IND vs BAN: രണ്ടാം ടെസ്റ്റില്‍ രോഹിത് തിരിച്ചെത്തും, ആര് പുറത്താവും? ഗില്ലോ രാഹുലോ

ഇത് അത്ഭുതപ്പെടുത്തുന്ന തീരുമാനം
രാജ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളില്‍ നിന്ന് പോലും താരങ്ങള്‍ വിട്ടുനില്‍ക്കുകയും എന്നാല്‍ ഐപിഎല്ലില്‍ കളിക്കുന്നതിന് മുമ്പ് ഫിറ്റ്‌നസ് വീണ്ടെടുത്ത് തിരിച്ചെത്തുന്നതും അത്ഭുതപ്പെടുത്തുന്ന തീരുമാനമാണെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്.
ഇന്ത്യന്‍ താരങ്ങള്‍ ഐപിഎല്ലില്‍ കളിക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നും ദേശീയ ടീമില്‍ കളിക്കാന്‍ അധികം താല്‍പര്യം കാട്ടുന്നില്ലെന്നുമാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. ഐപിഎല്ലിന്റെ കൃത്യസമയത്ത് പരിക്ക് മാറുന്നത് ഇന്ത്യന്‍ താരങ്ങള്‍ക്കിടയില്‍ മാത്രം കാണുന്ന അത്ഭുത പ്രതിഭാസമാണെന്നും ആരാധകര്‍ പരിഹസിക്കുന്നു.

ഐപിഎല്‍ കളിച്ച് വീണ്ടും പരിക്കേല്‍ക്കും
ഇന്ത്യന്‍ താരങ്ങള്‍ ഐപിഎല്ലില്‍ കളിക്കുകയും പിന്നാലെ പരിക്കേല്‍ക്കുകയും ചെയ്യുന്നതാണ് ഇപ്പോഴത്തെ രീതിയെന്നും ആരാധകര്‍ പറയുന്നു. ബുംറ ഇപ്പോള്‍ മടങ്ങിയെത്തുകയും ഇത്തവണത്തെ ഐപിഎല്‍ കളിക്കുകയും വീണ്ടും പരിക്കേല്‍ക്കുകയും ചെയ്യുമെന്നാണ് ആരാധകര്‍ പറയുന്നത്.
ഇന്ത്യക്കായി ഒരു പരമ്പര കളിച്ചാല്‍ വിശ്രമമെടുക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ ഐപിഎല്ലില്‍ തുടര്‍ച്ചയായി രണ്ട് മാസം വിശ്രമമില്ലാതെ കളിക്കുന്നു. എല്ലാം പണത്തിന്റെ കളിയാണെന്നും ദേശീയ ടീം പോലും അതിന് താഴെയാണെന്നുമാണ് വിമര്‍ശനം ഉയരുന്നത്.

ഇന്ത്യന്‍ താരങ്ങളുടെ ഫിറ്റ്‌നസിനെ ബാധിക്കുന്നു
ഐപിഎല്ലില്‍ താരങ്ങള്‍ ഇടവേളയല്ലാതെ കളിക്കുന്നത് താരങ്ങളുടെ ഫിറ്റ്‌നസിനെ ബാധിക്കുന്നു. രണ്ട് മാസത്തോളം താരങ്ങള്‍ക്ക് ഇടവേളയില്ലാതെ കളിക്കേണ്ടി വരുന്നു. ഇതിന് പിന്നാലെ ദേശീയ ടീമിനായി കളിക്കുമ്പോള്‍ താരങ്ങള്‍ക്ക് പരിക്കേല്‍ക്കുന്നു.
ഇന്ത്യയുടെ മിക്ക താരങ്ങളെയും ഇത് ബാധിച്ചിട്ടുണ്ടെന്ന് പറയാം. രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, കെ എല്‍ രാഹുല്‍, മുഹമ്മദ് ഷമി, ദീപക് ചഹാര്‍, രവീന്ദ്ര ജഡേജ എന്നിവരുടെയെല്ലാം സമീപകാലത്തെ പരിക്കിന്റെ കാരണം ഐപിഎല്ലാണെന്ന് പറയാം.
വലിയ പ്രതിഫലം ഐപിഎല്ലിലൂടെ ലഭിക്കുമെന്നതിനാല്‍ താരങ്ങള്‍ ഐപിഎല്‍ കളിക്കാന്‍ ആഗ്രഹിക്കുന്നു. ഇത് താരങ്ങളുടെ ഫിറ്റ്‌നസിനെ കാര്യമായി ബാധിക്കുന്നുണ്ടെന്നതാണ് വസ്തുത.

ഐപിഎല്ലില്‍ പ്രമുഖരെല്ലാം കളിക്കും
നിലവില്‍ പരിക്കേറ്റ് ഇന്ത്യന്‍ ടീമിന് പുറത്തുള്ള താരങ്ങളെല്ലാം ഐപിഎല്ലില്‍ കളിച്ചേക്കും. ദീപക് ചഹാര്‍, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവരെല്ലാം നിലവില്‍ പരിക്കിനെത്തുടര്‍ന്ന് ഇന്ത്യന്‍ ടീമിന് പുറത്താണ്. എന്നാല്‍ ഐപിഎല്ലിന്റെ സമയമാവുമ്പോള്‍ ഇവരെല്ലാം കളിക്കാന്‍ ഫിറ്റാവും.
ലോകകപ്പ് കളിക്കാന്‍ പോലും തയ്യാറാവാതിരുന്ന താരങ്ങള്‍ ഐപിഎല്ലിനുവേണ്ടി എന്ത് സാഹസവും കാട്ടുമെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു. ഇത്തവണത്തെ ഐപിഎല്‍ മൂലം എത്ര താരങ്ങള്‍ക്ക് 2023ലെ ഏകദിന ലോകകപ്പ് നഷ്ടമാകുമെന്ന് കാത്തിരുന്ന് കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications