ക്രിക്കറ്റിലെ ഈ നിയമങ്ങള്‍ നിങ്ങള്‍ക്കറിയുമോ? സാധ്യത കുറവ്! ഇതാ അഞ്ചെണ്ണം

ക്രിക്കറ്റ് നിയമങ്ങളുടെ സംരക്ഷകരെന്നാണ് മെറില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ്ബ് (എംസിസി) അറിയപ്പെടുന്നത്. ക്രിക്കറ്റിലെ നിയമങ്ങളില്‍ ഭേദഗതികള്‍ കൊണ്ടു വരുന്നതും പുതിയ നിമയങ്ങള്‍ പരീക്ഷിക്കുന്നതുമെല്ലാം ഇവര്‍ തന്നെയാണ്. ലോകത്തിലെ ഏറ്റവും പ്രാചീനമായ കായിക ഇനങ്ങളിലൊന്നായാണ് ക്രിക്കറ്റിനെ വിശേഷിപ്പിക്കപ്പെടുന്നത്. 16ാം സെഞ്ച്വറി മുതല്‍ ക്രിക്കറ്റെന്ന ഗെയിം ഉണ്ടായിരുന്നുവെന്നാണ് ചരിത്രം പറയുന്നത്.
1844 മുതലാണ് അന്താരാഷ്ട്ര ക്രിക്കറ്റ് മല്‍സരങ്ങള്‍ ആരംഭിക്കുന്നത്. എങ്കിലും ഔദ്യോഗികമായി ടെസ്റ്റ് ക്രിക്കറ്റിനു തുടക്കം കുറിക്കുന്നത് 1877ലാണ്. ക്രിക്കറ്റിന്റെ പിതാവെന്നറിയപ്പെടുന്ന രാജ്യം ഇംഗ്ലണ്ടാണ്. ടി20 ഫോര്‍മാറ്റിന്റെ വരവോടെ ക്രിക്കറ്റിന്റെ ജനപ്രീതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ 100ന് മുകളില്‍ രാജ്യങ്ങള്‍ ക്രിക്കറ്റ് കളിക്കകയും ചെയ്യുന്നുണ്ട്. എന്നാല്‍ ക്രിക്കറ്റില്‍ ആരാധകരില്‍ അധികം പേര്‍ക്കുമറിയാത്ത ചില നിയമങ്ങളുണ്ട്. ഇത്തരത്തിലുള്ള അഞ്ച് നിയമങ്ങള്‍ അറിയാം.

ഡെഡ് ബോള്‍ നിയമം
ഒരു കളിക്കിടെ ഒരു വ്യക്തിയാലോ, മൃഗത്താലോ (ഉദാഹരണം നായ, പാമ്പ്) മല്‍സരം അപ്രതീക്ഷിതമായി തടസ്സപ്പെടുകയാണെങ്കില്‍ അപ്പോഴെറിഞ്ഞ ബോള്‍ ഡെഡ് ബോളായി അംപയര്‍ വിധിക്കും
പക്ഷെ പഴയ നിയമം അനുസരിച്ച് അംപയര്‍ ഈ തരത്തില്‍ ഡെഡ് ബോള്‍ വിധിച്ചിരുന്നില്ല. കൂടാതെ ക്രീസിലുള്ള ഒരു ബാറ്റര്‍ സ്‌ട്രൈക്ക് നേരിടാന്‍ തയ്യാറാവുന്നതിനു മുമ്പ് ബൗളര്‍ പന്തെറിഞ്ഞാലും അതു ഡെഡ് ബോളായിട്ടാണ് അംപയര്‍ പരിഗണിക്കുക.

കളിക്കാരുടെ പകരക്കാര്‍
ഇതു ക്രിക്കറ്റിലെ പുതിയ നിയമമാണ്. 1.3 നിയമത്തിലാണ് ഇതേക്കുറിച്ച് പരാമര്‍ശിക്കുന്നത്. ഇതനുസരിച്ച് ഒരു താരം ബാറ്റ് ചെയ്യുകയും അയാള്‍ക്കു പകരം മറ്റൊരാള്‍ ടീമിലേക്കു വരികയും ചെയ്താല്‍ പകരമെത്തിയ താരത്തിനു ബാറ്റ് ചെയ്യാന്‍ സാധിക്കില്ല. മാത്രമല്ല, ഒരു താരത്തിനു കളിക്കിടെ മുന്നറിയിപ്പോ, പിഴയോ ലഭിച്ചാല്‍ അയാള്‍ക്കു പകരമെത്തുന്നയാള്‍ക്കും അതു ബാധകമായിരിക്കും.

ബോള്‍ നഷ്ടപ്പെട്ടാലുള്ള നിയമം
ഒരു ബാറ്റര്‍ ഷോട്ട് കളിച്ച ശേഷം ബോള്‍ കാണാതെ പോവുകയാണെങ്കില്‍ ഫീല്‍ഡിങ് ടീം അപ്പീല്‍ ചെയ്താല്‍ അതു ഡെഡായി പ്രഖ്യാപിക്കും. എങ്കിലും ഇതിലൂടെ ലഭിക്കുന്ന റണ്‍സ് ബാറ്റര്‍ക്കു ലഭിക്കുകയും ചെയ്യും. പഴയ ബോള്‍ ഗ്രൗണ്ടിലേക്കു തിരികെ കൊണ്ടു വന്നാല്‍ മാത്രമേ കളി നടക്കുയുള്ളൂ.

മങ്കാദിങ് നിയമം
നോണ്‍ സ്‌ട്രൈക്കറെ റണ്ണൗട്ടാക്കുന്ന മങ്കാദിങ് നിയമം നേരത്തേ അണ്‍ഫെയര്‍ പ്ലേയുടെ (നിയമം 41) പരിധിയിലായിരുന്നു വന്നിരുന്നത്. പക്ഷെ അടുത്തിടെ ഈ നിയമത്തില്‍ ഭേദഗതി വരുത്തി. ഇതനുസരിച്ച് റണ്ണൗട്ടിനെക്കുറിച്ച് പരാമര്‍ശിക്കുന്ന 38ാം നിയമത്തിനു കീഴിലേക്കു മങ്കാദിങിനെയും മാറ്റിയിരിക്കുകയാണ്.
നോണ്‍ സ്‌ട്രൈക്കര്‍ ബോളെറിയും മുമ്പ് ക്രീസിനേക്കു പുറത്തേക്ക ഇറങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ബൗളര്‍ക്കു ആ താരത്തെ റണ്ണൗട്ടാക്കാം. ആ ബോള്‍ കണക്കിലെടുക്കില്ലെങ്കിലും ബാറ്റര്‍ പുറത്തായതായി പരിഗണിക്കുകയും ചെയ്യും.
ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളാണ് ഇത്തരം പുറത്താക്കലുകള്‍ക്ക് മങ്കാദിങ് എന്നു പേരിട്ടത്. 1947ല്‍ ഇന്ത്യയും ഓസീസും തമ്മിലുള്ള ടെസ്റ്റിനിടെ നോണ്‍ സ്‌ട്രൈക്കറായിരുന്ന ബില്‍ ബ്രൗണിനെ ഇന്ത്യന്‍ താരം വിനു മങ്കാദ് ഈ രീതിയില്‍ പുറത്താക്കിയിരുന്നു. ഇതോടെയാണ് ഇതിനെ മങ്കാദിങെന്നു ഓസീസ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.
Also Read: T20 World Cup 2022: ഇന്ത്യക്കായി ആരടിക്കും സെഞ്ച്വറി? സാധ്യത മൂന്നു പേര്‍ക്ക്

അപ്പീലില്ലെങ്കില്‍ ഔട്ടും നല്‍കില്ല
ഒരു ബാറ്റര്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയോ, ഫീല്‍ഡ് തടസപ്പെടുത്തുകയോ ചെയ്താല്‍ എതിര്‍ ടീം അപ്പീല്‍ ചെയ്‌തെങ്കില്‍ മാത്രമേ അംപയര്‍ ഔട്ട് അനുവധിക്കുകയുള്ളൂ. അതായത് വിക്കറ്റ് ലഭിക്കണമെങ്കില്‍ ഫീല്‍ഡിങ് ടീമിന്റെ ഭാഗത്തു നിന്നും അപ്പീല്‍ കൂടി ഉണ്ടാവേണ്ടത് പ്രധാനമാണെന്നു ചുരുക്കം. ഈ കാരണത്താല്‍ തന്നെയാണ് പലപ്പോവും ഔട്ടല്ലെന്നു ബോധ്യമുണ്ടായിട്ടും ഫീല്‍ഡിങ് ടീം നിരന്തരം അപ്പീല്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications