Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: ഓസീസ് പിച്ചില്‍ ബാറ്റിങ് പ്ലാന്‍ എന്ത്? തുറന്നുപറഞ്ഞ് സൂര്യകുമാര്‍ യാദവ്

ഓസ്‌ട്രേലിയന്‍ മണ്ണില്‍ ആദ്യമായി കളിക്കാന്‍ പോവുന്നതിന്റെ ത്രില്ലിനെക്കുറിച്ചും ടി20 ലോകകപ്പിലെ ബാറ്റിങ് പ്ലാനിനെക്കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ്. ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടുകളിരൊലാരാളാണ് സ്‌കൈ. കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ കളിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹം വാനോളം പ്രതീക്ഷയോടെയാണ് ഓസ്‌ട്രേലിയയില്‍ എത്തിയിരിക്കുന്നത്.

ഓസീസ് പിച്ച്

ഓസീസ് പിച്ച്

നിലവില്‍ ടി20 ഫോര്‍മാറ്റില്‍ ലോകത്തിലെ രണ്ടാം നമ്പര്‍ ബാറ്റര്‍ കൂടിയാണ് ഇന്ത്യന്‍ ആരാധകര്‍ മിസ്റ്റര്‍ 360യെന്നു വിശേഷിപ്പിക്കുന്ന സൂര്യ. ഓസ്‌ട്രേലിയയിലെ പേസും ബൗണ്‍സുമുള്ള പിച്ചില്‍, കൂടുതല്‍ വലിപ്പമേറിയ ഗ്രൗണ്ടുകളില്‍ അദ്ദേഹം എങ്ങനെ പെര്‍ഫോം ചെയ്യുമെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

വലിയ പ്രതീക്ഷ

വലിയ പ്രതീക്ഷ

വലിയ പ്രതീക്ഷയോടെയാണ് ടി20 ലോകകപ്പിനെ താന്‍ കാത്തിരിക്കുന്നതെന്നു സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി. ആദ്യത്തെ പരിശീലന സെഷന്‍ വളരെ മികച്ചതായിരുന്നു. വിക്കറ്റിലെ പേസും ബൗണ്‍സും എങ്ങനെയായിരിക്കുമെന്നുമാണ് ഞാന്‍ പ്രധാനമായും നോക്കിയത്.
അല്‍പ്പം സ്ലോയായിട്ടാണ് ഞാന്‍ തുടങ്ങിയത്. ഇവിടെ ആദ്യമായി കളിക്കുന്നതിന്റെ ത്രില്‍ തീര്‍ച്ചയായും ഉണ്ടായിരുന്നു. അതോടൊപ്പം വലിയ ആവേശവും തനിക്കുണ്ടെന്നു സൂര്യ പറഞ്ഞു.

Also Read: T20 World Cup 2022: 35 പ്ലസുകാരുടെ കിടിലന്‍ ടീം, രോഹിത്തടക്കം ഇന്ത്യയുടെ മൂന്നു പേര്‍

പ്ലാന്‍ പ്രധാനം

പ്ലാന്‍ പ്രധാനം

ഇങ്ങനെയൊരു അന്തരീക്ഷത്തില്‍ നിങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്ന് കൂടി സ്വയം അറിയേണ്ടതുണ്ടായിരുന്നു. ആവേശമുണ്ടെങ്കിലും അതോടൊപ്പം പതിവു രീതികളും നിലവിലെ പ്രക്രിയയും തുടര്‍ന്നു കൊണ്ടു പോവേണ്ടത് വളരെ പ്രധാനം തന്നെയാണെന്നും സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി.
പരിശീലനത്തിന്റെ സമയത്തു ചില കാര്യങ്ങള്‍ എനിക്കു ബോധ്യമായി. ഇവിടുത്തെ വിക്കറ്റിലെ പേസും ബൗണ്‍സും ഗ്രൗണ്ടുകളുടെ വലുപ്പവുമെല്ലാം പരിഗണിച്ച് ഗെയിം പ്ലാന്‍ തയ്യാറാക്കുക വളരെ പ്രധാനമാണ്. ഇവിടെ എങ്ങനെ റണ്‍സ് നേടാമെന്നതിനെക്കുറിച്ച് പ്ലാന്‍ ഒരുക്കേണ്ടതുണ്ടെന്നും സൂര്യ പറഞ്ഞു.

Also Read: ലോകകപ്പ് കഴിഞ്ഞാല്‍ ഇന്ത്യന്‍ ടി20 ടീമില്‍ അഴിച്ചുപണി വരും! അഞ്ചു പേര്‍ ടീമിലേക്ക്

അന്തരീക്ഷം ഇന്ത്യയിലേത് പോലെ

അന്തരീക്ഷം ഇന്ത്യയിലേത് പോലെ

ഇവിടുത്തെ ഗ്രൗണ്ടില്‍ ഇളംകാറ്റ് ഇടയ്ക്കിടെ വീശുന്നുണ്ടായിരുന്നു. ഇതു മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യയിലെ അതേ അന്തീക്ഷം തന്നെയാണ് ഓസ്‌ട്രേലിയയിലുമുള്ളത്. പകല്‍ സമയത്തു ഇവിടുത്തെ കാലാവസ്ഥ വളരെ മനോഹരവുമാണ്. വളരെ നല്ല സാഹചര്യങ്ങളാണ് ഇവിടുത്തേത്. അതുകൊണ്ടു പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്നും സൂര്യകുമാര്‍ യാദവ് കൂട്ടിച്ചേര്‍ത്തു.
സൗത്താഫ്രിക്കയ്‌ക്കെതിരേ അവസാനമായി കളിച്ച ടി20 പരമ്പര ഇന്ത്യ 2-1നു സ്വന്തമാക്കിയപ്പോള്‍ രണ്ടു ഫിഫ്റ്റികളടക്കം നേടിയ അദ്ദേഹം പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. കൂടാതെ ഓസ്‌ട്രേലിയക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ ഇടിവെട്ട് ഫിഫ്റ്റിയും സൂര്യ നേടിയിരുന്നു.

ആദ്യ സന്നാഹം

ആദ്യ സന്നാഹം

അതേസമയം, ആദ്യത്തെ സന്നാഹ മല്‍സരം കളിക്കാനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. തിങ്കളാഴ്ചയാണ് ഇന്ത്യയും വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയും തമ്മിലുള്ള സന്നാഹ മല്‍സരം നടക്കുന്നത്. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയുമായി രണ്ടു സന്നാഹങ്ങളില്‍ ഇന്ത്യ കളിക്കുന്നുണ്ട്. കൂടാതെ ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവരുമായും ഇന്ത്യ സന്നാഹങ്ങളില്‍ ഏറ്റുമുട്ടും.

ഇന്ത്യയുടെ ലോകകപ്പ് ടീം

ഇന്ത്യയുടെ ലോകകപ്പ് ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്

Story first published: Sunday, October 9, 2022, 14:07 [IST]
Other articles published on Oct 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+