T20 World Cup 2022: ഇന്ത്യക്കായി ആരടിക്കും സെഞ്ച്വറി? സാധ്യത മൂന്നു പേര്‍ക്ക്
ടി20 ഫോര്‍മാറ്റില്‍ സെഞ്ച്വറി നേട്ടമെന്നത് ഏതൊരു ക്രിക്കറ്റെ സംബന്ധിച്ചും അവിസ്മരണീയനേട്ടം തന്നെയാണ്. കാരണം, ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ടി20യില്‍ സെഞ്ച്വറിയെന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇന്നിങ്‌സില്‍ ഒരു ടീമിനു പരമാവധി ലഭിക്കുന്നത് 120 ബോളുകളാണെന്നതു തന്നെയാണ് ഇതിനു പ്രധാന കാരണം.
ടി20 സെഞ്ച്വറി ഐസിസിയുടെ ടി20 ലോകകപ്പിലാണെങ്കില്‍ അതിന്റെ മൂല്യം വേറെ തന്നെയാണ്. ഓസ്‌ട്രേലിയയില്‍ ഈ മാസം നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ ചില സൂപ്പര്‍ താരങ്ങളുടെ സെഞ്ച്വറിക്കായി ക്രിക്കറ്റ് പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഇന്ത്യക്കു വേണ്ടി ടൂര്‍ണമെന്റില്‍ സെഞ്ച്വറി കുറിക്കാന്‍ സാധ്യതയുള്ള മൂന്നു താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

കെഎല്‍ രാഹുല്‍
ഇന്ത്യയുടെ സ്റ്റാര്‍ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ കെഎല്‍ രാഹുലാണ് ലോകകപ്പില്‍ സെഞ്ച്വറി നേടാന്‍ സാധ്യതയുള്ള ഒരു താരം. ഓപ്പണറായതിനാല്‍ 20 ഓവറും ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന താരമാണ് അദ്ദേഹം. മാത്രമല്ല ഇന്ത്യന്‍ കുപ്പായത്തിലും ഐപിഎല്ലിലുമെല്ലാം രാഹുല്‍ നേരത്തേ സെഞ്ച്വറികളും നേടിയിട്ടുണ്ട്.

രാഹുലിന്‍റെ കരിയര്‍
അന്താരാഷ്ട്ര ടി20യില്‍ 62 ഇന്നിങ്‌സുകളില്‍ നിന്നും 39.57 ശരാശിയില്‍ 2137 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.രണ്ടു സെഞ്ച്വ്വറികളും 20 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. ഐപിഎല്‍ കരിയറെടുക്കുകയാണെങ്കില്‍ 100 ഇന്നിങ്‌സുകളില്‍ നിന്നും നാലു സെഞ്ച്വറികളോടെ 3889 റണ്‍സും രാഹുല്‍ അടിച്ചെടുത്തിട്ടുണ്ട്. 31 കൂടാതെ ഫിഫ്റ്റികളും അദ്ദേഹം സ്വന്തം പേരില്‍ കുറിച്ചു.
Also Read: IPL 2023: സൂപ്പര്‍ താരങ്ങള്‍, പക്ഷെ ഇത്തവണ ടീമുകള്‍ കൈവിട്ടേക്കും!, അഞ്ച് പേരിതാ

വിരാട് കോലി
മുന്‍ ക്യാപ്റ്റനും റണ്‍ മെഷീനുമായ വിരാട് കോലി ബാറ്റിങിലെ തന്റെ ഗോള്‍ഡന്‍ ടച്ച് വീണ്ടെടുത്തു കഴിഞ്ഞു. അതുകൊണ്ടു തന്നെ അദ്ദേഹം ടി20 ലോകകപ്പില്‍ സെഞ്ച്വറി നേടാനുള്ള സാധ്യത തള്ളാനാവില്ല. യുഎഇയില്‍ നടന്ന കഴിഞ്ഞ ഏഷ്യാ കപ്പിലൂടെയായിരുന്നു കോലി പഴയ ഫോം വീണ്ടെടുത്തത്. അന്താരാഷ്ട്ര ടി20യിലെ കന്നി സെഞ്ച്വറിയും അദ്ദേഹം ടൂര്‍ണമെന്റില്‍ കണ്ടെത്തിയിരുന്നു.

കന്നി സെഞ്ച്വറി
സൂപ്പര്‍ ഫോറില്‍ അഫ്ഗാനിസ്താനെതിരായ അപ്രസക്തമായ അവസാന കളിയിലായിരുന്നു ഓപ്പണറായി ഇറങ്ങി സെഞ്ച്വറിയോടെ കോലി മിന്നിച്ചത്. പുറത്താവാതെ 122 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. 2019നു ശേഷം കോലിയുടെ കന്നി സെഞ്ച്വറി കൂടിയായിരുന്നു ഇത്. ഇന്ത്യന്‍ കുപ്പായത്തില്‍ ആദ്യ സെഞ്ച്വറിയാണിതെങ്കിലും ഐപിഎല്ലില്‍ നേരത്തേ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി അഞ്ചു സെഞ്ച്വറികള്‍ അദ്ദേഹം വാരിക്കൂട്ടിയിട്ടുണ്ട്.
Also Read: T20 World Cup 2022: 35 പ്ലസുകാരുടെ കിടിലന്‍ ടീം, രോഹിത്തടക്കം ഇന്ത്യയുടെ മൂന്നു പേര്‍

സൂര്യകുമാര്‍ യാദവ്
ഇന്ത്യയുടെ സ്വന്തം മിസ്റ്റര്‍ 360 സൂര്യകുമാര്‍ യാദവാണ് ടി20 ലോകകപ്പില്‍ സെഞ്ച്വറി നേടാന്‍ സാധ്യതയുള്ള മൂന്നാമത്തെയാള്‍. നിലവില്‍ നാലാം നമ്പറിലാണ് അദ്ദേഹം ഇന്ത്യക്കായി കളിക്കുന്നതെങ്കിലും സെഞ്ച്വറി നേടാനുള്ള സാധ്യത തള്ളാന്‍ കഴിയില്ല. കാരണം നേരത്തേ ഇന്ത്യക്കായി ഈ പൊസിഷനില്‍ കളിച്ച് സെഞ്ച്വറിയടിച്ച താരമാണ് സ്‌കൈ. അതിവേഗം റണ്‍സ് വാരിക്കൂട്ടാനുള്ള കഴിവാണ് സൂര്യയെ വേറിട്ടുനിര്‍ത്തുന്നത്. ഇന്നിങ്‌സിലെ ആദ്യബോളില്‍ തന്നെ സിക്‌സറടിച്ചു കൊണ്ടു തന്നെ തുടങ്ങാന്‍ അദ്ദേഹത്തിനു സാധിക്കും.

ഇംഗ്ലണ്ടിനെതിരേ സെഞ്ച്വറി
ഈ വര്‍ഷമാണ് സൂര്യ ഇന്ത്യക്കു വേണ്ടി കന്നി സെഞ്ച്വറി കണ്ടെത്തിയത്. ഇംഗ്ലണ്ട് പര്യടനത്തിലായിരുന്നു ഇത്. റണ്‍ചേസില്‍ ഇന്ത്യ തോല്‍വിയുറപ്പിച്ചിരിക്കെയായിരുന്നു സൂര്യയുടെ വീരോചിത ഇന്നിങ്‌സ്. 117 റണ്‍സാണ് അന്നു അദ്ദേഹം അടിച്ചെടുത്തത്. സൂര്യയുടെ കരിയറിലെ ഏക ടി20 സെഞ്ച്വറിയും ഇതു തന്നെയാണ്. ഐപിഎല്ലില്‍ 108 ഇന്നിങ്‌സുകള്‍ കളിച്ചുകഴിഞ്ഞെങ്കിലും സെഞ്ച്വറി നേടാന്‍ സ്‌കൈയ്ക്കു കഴിഞ്ഞിട്ടില്ല. 82 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications