For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കളിച്ചത് ഒരു മല്‍സരം മാത്രം, ഏഷ്യാ കപ്പിലും ലോകകപ്പിലും അവന്‍ ഇന്ത്യന്‍ തുറുപ്പുചീട്ട്!

ഡാനിഷ് കനേരിയയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്

ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് വലിയ രണ്ടു അഗ്നിപരീക്ഷകളാണ് വരും മാസങ്ങളില്‍ നടക്കാനിരിക്കുന്നത്. അടുത്ത മാസം ഏഷ്യാ കപ്പില്‍ രോഹിത് ശര്‍മയും സംഘവും മാറ്റുരയ്ക്കുമ്പോള്‍ ഒക്ടോബറില്‍ ഐസിസിയുടെ ടി20 ലോകകപ്പും ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുകയാണ്. ഒരു വര്‍ഷത്തിനിടെ ഇതു രണ്ടാംതവണയാണ് ടി20 ലോകകപ്പില്‍ ഇന്ത്യ മാറ്റുരയ്ക്കാന്‍ പോവുന്നത്.

പക്ഷെ കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പിലെ സാഥരികളല്ല ഇത്തവണ ടീമിനുള്ളത്. കഴിഞ്ഞ തവണ വിരാട് കോലി ടീമിനെ നയിക്കുകയും രവി ശാസ്ത്രി പരിശീലിപ്പിക്കുകയും ചെയ്തപ്പോള്‍ ഇത്തവണ രോഹിത്തും രാഹുല്‍ ദ്രാവിഡുമാണ് ഈ റോളിലുള്ളത്.

1

ലോകകപ്പിനുള്ള ടീം കോമ്പിനേഷനെ ഇന്ത്യ ഏറെക്കുറെ തീരുമാനിച്ചുകഴിഞ്ഞു. ചിലരുടെ കാര്യത്തില്‍ മാത്രമാണ് സംശയമുള്ളത്. ലോകകപ്പിലും അതിനു മുമ്പുള്ള ഏഷ്യാ കപ്പിലും ഇന്ത്യ തീര്‍ച്ചയായും പരിഗണിക്കേണ്ട ഒരു യുവതാരമുണ്ടെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2

അടുത്തിടെ ഇന്ത്യക്കുവേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ യുവ ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങാണ് ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും ടീമില്‍ സ്ഥാനമര്‍ഹിക്കുന്ന താരമെന്നാണ് ഡാനിഷ് കനേരിയ അഭിപ്രായപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലെ ടി20 പരമ്പരയിലൂടെയായിരുന്നു അര്‍ഷ്ദീപിന്റെ അരങ്ങേറ്റം. ഒരേയൊരു മല്‍സര്ത്തില്‍ മാത്രമേ താരം കളിക്കുകയും ചെയ്തിട്ടുള്ളൂ. ഈ കളിയില്‍ ഒരു മെയ്ഡനുള്‍പ്പെടെ 3.3 ഓവറില്‍ 18 റണ്‍സ് വിട്ടുകൊടുത്ത് രണ്ടു വിക്കറ്റുകളും അര്‍ഷ്ദീപ് വീഴ്ത്തിയിരുന്നു.

3

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ഏകദിന ടീമിന്റെ ഭാഗമാണെങ്കിലും ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും കളിക്കാന്‍ അവസരം ലഭിച്ചില്ല. ബുധനാഴ്ചത്തെ അവസാന കളിയിലൂടെ അര്‍ഷ്ദീപ് ഏകദിനത്തില്‍ അരങ്ങേറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്

IND vs WI: ഹൂഡ സ്വാര്‍ഥന്‍, സഞ്ജുവിന് അഞ്ചോവറില്‍ നല്‍കിയത് എട്ടു ബോള്‍ മാത്രം!

4

ഭാവിയില്‍ ഇന്ത്യക്കു വലിയ മുതല്‍ക്കൂട്ടായ മാറുന്ന ക്രിക്കറ്ററായി അര്‍ഷ്ദീപ് സിങ് മാറുമെന്നാണ് ഡാനിഷ് കനേരിയയുടെ വിലയിരുത്തല്‍. വിന്‍ഡീസുമായുള്ള അവസാന ഏകദിനത്തില്‍ താരത്തെ കളിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്റെ വാക്കുകള്‍ നിങ്ങള്‍ ഓര്‍മിച്ചു വച്ചോളൂ. അര്‍ഷ്ദീപ് മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്കു വേണ്ടി കളിക്കുകയും മികച്ച ഇംപാക്ടുണ്ടാക്കുകയും ചെയ്യും. അര്‍ഷ്ദീപില്‍ ഒരു കലയുണ്ട്. ബൗള്‍ ചെയ്യുമ്പോള്‍ തന്റെ മനസ്സ് കൂടി ഉപയോഗിക്കുന്ന താരമാണ് അദ്ദേഹമെന്നും കനേരിയ പറയുന്നു.

5

വളരെ ബുദ്ധിപരമായിട്ടാണ് അര്‍ഷ്ദീപ് സിങ് ബൗള്‍ ചെയ്യുന്നത്. വിക്കറ്റെടുക്കേണ്ടത് എങ്ങനെയാണെന്നു അദ്ദേഹത്തിനറിയാം. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് വളരെ നല്ലൊരു ഓപ്ഷന്‍ തന്നെയായിരിക്കും അര്‍ഷ്ദീപ്. കൂടാതെ ഏഷ്യാ കപ്പിലും ഇംപാക്ടുണ്ടാക്കാന്‍ താരത്തിനു കഴിയും. ദുബായിലായിരിക്കും ഏഷ്യാ കപ്പ് നടക്കുക. ഇടംകൈയന്‍ പേസറായതിനാല്‍ തന്നെ അവിടെ വിജയിക്കാന്‍ അദ്ദേഹത്തിനു സാധിക്കുമെന്നും ഡാനിഷ് കനേരിയ നിരീക്ഷിച്ചു.

വിക്കറ്റ് കീപ്പിങില്‍ ദ്രാവിഡ് മിടുക്കനോ? വമ്പന്‍ വീക്ക്‌നെസുണ്ടായിരുന്നു!

6

ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലാത്ത ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ ടി നടരാജനെ തിരിച്ചുവിളിക്കണമെന്നും ഡാനിഷ് കനേരിയ ആവശ്യപ്പെട്ടു. ഇന്ത്യക്കു വേണ്ടി നടരാജന്‍ വീണ്ടും കളിക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഓസ്‌ട്രേലിയയില്‍ തന്റെ അരങ്ങേറ്റ പരമ്പരയില്‍ ഇംപാക്ടുണ്ടാക്കിയതു പോലെ ഇനിയും അദ്ദേഹത്തിനു അതു സാധിക്കും. വളരെ മികച്ച ബൗളറാണ് നടരാജന്‍. പക്ഷെ ഇന്ത്യക്കു ഇപ്പോള്‍ ശക്തമായ ബൗളിങ് യൂണിറ്റുണ്ട്. ബൗളര്‍മാരെ എങ്ങനെ ഉപയോഗിക്കണമെന്നു ടീം മാനേജ്‌മെന്റ് തീരുമാനിക്കണമെന്നും കനേരിയ കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, July 26, 2022, 11:50 [IST]
Other articles published on Jul 26, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+