Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിക്കറ്റ് കീപ്പിങില്‍ ദ്രാവിഡ് മിടുക്കനോ? വമ്പന്‍ വീക്ക്‌നെസുണ്ടായിരുന്നു!

ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു യഥാര്‍ഥ ഓള്‍റൗണ്ടറെന്നു ഉറപ്പിച്ചു പറയാവുന്ന താരമായിരുന്നു മുന്‍ ഇതിഹാസവും നിലവിലെ മുഖ്യ കോച്ചുമായ രാഹുല്‍ ദ്രാവിഡ്. ബാറ്റിങും ബൗളിങും ചെയ്തിരുന്ന താരമെന്ന നിലയിലായിരുന്ന ദ്രാവിഡിന് ഓള്‍റൗണ്ടറെന്ന വിശേഷണം യോജിച്ചിരുന്നത്. മറിച്ച് ടീം നല്‍കുന്ന ഏതു റോളും ഭംഗിയായി നിറവേറ്റിയിരുന്ന ക്രിക്കറ്ററെന്ന നിലയിലാണ് അദ്ദേഹം ഒരു ഓള്‍റൗണ്ടറായി മാറിയത്.

1

ബാറ്റിങ്, ബൗളിങ്, വിക്കറ്റ് കീപ്പിങ്, ക്യാപ്റ്റന്‍സി തുടങ്ങി എവിടെ നോക്കിയാലും അവിടെയെല്ലാം നമുക്ക് വന്‍മതിലിന്റെ പേര് കാണാന്‍ സാധിക്കു. സൗരവ് ഗാംഗുലി ക്യാപ്റ്റനായിരിക്കെയായിരുന്നു ദ്രാവിഡ് വിക്കറ്റ് കീപ്പറുടെ റോള്‍ ഏറ്റെടുക്കുന്നത്. ഇതു ഒരു എക്‌സ്ട്രാ ബാറ്ററെ ടീമിലുള്‍പ്പെടുത്താന്‍ ഇന്ത്യയെ സഹായിക്കുകയും ചെയ്തിരുന്നു.

2

വിക്കറ്റ് കീപ്പിങിലും മോശമല്ലാത്ത പ്രകടനം കാഴ്ചവയ്ക്കാന്‍ ദ്രാവിഡിനായിരുന്നു. പക്ഷെ വിക്കറ്റ് കീപ്പിങില്‍ തനിക്ക് വലിയൊരു വീക്ക്‌നെസുണ്ടായിരുന്നതായി അദ്ദേഹം ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. ഒരു ഷോയില്‍ സംസാരിക്കവെയായിരുന്നു ഇത്. മുഹമ്മദ് കൈഫ്, അജിത് അഗാര്‍ക്കര്‍ തുടങ്ങിയവരും ഈ ഷോയില്‍ പങ്കെടുത്തിരുന്നു.

രോഹിത് എന്തുകൊണ്ട് ഇന്നിങ്സിലെ ആദ്യ ബോള്‍ കളിക്കുന്നു? ആ രഹസ്യം നിങ്ങളറിയണം

3

രാഹുല്‍ ദ്രാവിഡ് വിക്കറ്റ് കീപ്പിങ് ഏറ്റെടുത്തതിനാലാണ് താനുള്‍പ്പെടെ ചിലര്‍ക്കു ഇന്ത്യക്കു വേണ്ടി കളിക്കാന്‍ അവസരം ലഭിച്ചതെന്നു മുഹമ്മദ് കൈഫ് ഷോയില്‍ തുറന്നു പറയുകയായിരുന്നു. വിക്കറ്റ് കീപ്പറായതിനു കൈഫ് നന്ദി കൂടി അറിയിച്ചപ്പോള്‍ ചിരിയോടെയായിരുന്നു ദ്രാവിഡ് പ്രതികരിച്ചത്.
വളരെ മികച്ച വിക്കറ്റ് കീപ്പറായിരുന്നു ദ്രാവിഡെന്നും പിഴവുകള്‍ വരാറില്ലായിരുന്നുവെന്നും എംഎസ് ധോണി പഠിച്ചത് ഇദ്ദേഹത്തില്‍ നിന്നാണെന്നുമെല്ലാം കൈഫ് പുകഴ്ത്തുകയും ചെയ്തു.

4

അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ തുടങ്ങിയ വരോടു തന്റെ വിക്കറ്റ് കീപ്പിങിനെക്കുറിച്ച് ചോദിക്കരുതെന്നായിരുന്നു രാഹുല്‍ ദ്രാവിഡ് പൊട്ടിച്ചിരിച്ചുകൊണ്ട് മുഹമ്മദ് കൈഫിനോടു പറഞ്ഞത്. പ്ലീസ് യാര്‍, നീയെന്താണ് കാണിക്കുന്നത്? ബോള്‍ പിടിക്കൂയെന്നു കുംബ്ലെ എന്നോടു എല്ലായ്‌പ്പോഴും പറയാറുണ്ടായിരുന്നു.
ലെഗ് സ്റ്റംപിനു പുറത്തുകൂടി ബോള്‍ പോവുകയും അതു ഞാന്‍ മിസ് ആക്കുകയും ചെയ്താല്‍ എന്റെ തെറ്റല്ലെന്നായിരുന്നു കുംബ്ലെയോടു പറഞ്ഞിരുന്നത്. കുംബ്ലെയും ഹര്‍ഭജനും പ്രതിഭാശാലികളായ ബൗളര്‍മാരായിരുന്നു. അവര്‍ ലെഗ് സ്റ്റംപിനു പുറത്തേക്കു ബൗള്‍ ചെയ്യുകയും ഞാന്‍ അതു നഷ്ടപ്പെടുത്തുകയും ചെയ്താല്‍ കുറ്റക്കാരന്‍ താനല്ല, അവരാണെന്നുമായിരുന്നു ദ്രാവിഡ് ചിരിയോടെ പറഞ്ഞത്.

ഇടംകൈയന്‍ പേസര്‍മാര്‍ക്കു മുന്നില്‍ മുട്ട് ഇടിക്കുന്ന ഇന്ത്യ!

5

ദാദയാണ് ടീമിനു വേണ്ടി വിക്കറ്റ് കാക്കാമോയെന്നു എന്നോടു ചോദിക്കുന്നത്. നിങ്ങള്‍ക്കു വിക്കറ്റ് കീപ്പറായി ഒന്നു ശ്രമിച്ചുകൂടെയെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 15 വയസ്സുള്ളപ്പോഴായിരുന്നു അതിനു മുമ്പ് ഞാന്‍ വിക്കറ്റ് കാത്തത്. അതിനു ശേഷം ഞാന്‍ വിക്കറ്റ് കീപ്പിങില്‍ നിന്നും പിന്‍മാറി പൂര്‍ണമായും ബാറ്റിങില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയുമായിരുന്നു. ദാദയോടു ഞാന്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ നിങ്ങളൊന്നു ശ്രമിച്ചു നോക്കൂയെന്നു അദ്ദേഹം വീണ്ടും പറഞ്ഞപ്പോള്‍ ഏറ്റെടുക്കുകയായിരുന്നുവെനന്നും രാഹുല്‍ ദ്രാവിഡ് വെളിപ്പെടുത്തി.

6

15 വയസ്സ് വരെ ഞാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായിരുന്നു. പക്ഷെ സത്യസന്ധമായി പറയുകയാണെങ്കില്‍ ഞാന്‍ അത്ര മികച്ചൊരു വിക്കറ്റ് കീപ്പറുമായിരുന്നില്ല. ഇന്ത്യയുടെ വിക്കറ്റ് കീപ്പിങ് റോള്‍ ഏറ്റെടുത്ത ശേഷം അന്നത്തെ കോച്ചായിരുന്ന ജോണ്‍ റൈറ്റ് അദ്ദേഹത്തിന്റെ സുഹൃത്ത് കൂടിയായ ഒരാളെ വിക്കറ്റ് കീപ്പിങ് കോച്ചായി കൊണ്ടുവന്നിരുന്നു. എന്റെ വിക്കറ്റ് കീപ്പിങ് കൂടി മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇതെന്നു രാഹുല്‍ ദ്രാവിഡ് പറയുന്നു.

7

ഞാന്‍ ക്യാച്ചിങില്‍ മിടുക്കനായിരുന്നു. സ്ലിപ്പ് ഫീല്‍ഡിങിലൊക്കെ മികവ് പുലര്‍ത്താനും എനിക്കായിരുന്നു. അതു വിക്കറ്റ് കീപ്പറെനന്ന നിലയില്‍ എന്നെ ഏറെ സഹായിച്ചിട്ടുണ്ട്. പക്ഷെ വിക്കറ്റ് കീപ്പ് ചെയ്യുമ്പോള്‍ എന്റെ കാലുകളുടെ മൂവ്‌മെന്റ് വളരെ മോശമായിരുന്നു. വിക്കറ്റ് കീപ്പിങില്‍ കാലുകളുടെ മൂവ്‌മെന്റും വളരെ പ്രധാനമായിരുന്നു. ക്യാച്ചെടുക്കുമ്പോള്‍ കാലുകള്‍ ശരിയായ സ്ഥലത്തു തന്നെ വരേണ്ടത് നിര്‍ണായകമാണ്. ഈ കാരണത്താലാണ് ലെഗ് സൈഡിലേക്കു പോയിരുന്ന ബോളുകള്‍ പിടിക്കുന്നതില്‍ താന്‍ ശരിക്കും ബുദ്ധിമുട്ടിയിരുന്നതെന്നും രാഹുല്‍ ദ്രാവിഡ് വെളിപ്പെടുത്തിയിരുന്നു.

Story first published: Monday, July 25, 2022, 22:07 [IST]
Other articles published on Jul 25, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+