IND vs WI: ഹൂഡ സ്വാര്‍ഥന്‍, സഞ്ജുവിന് അഞ്ചോവറില്‍ നല്‍കിയത് എട്ടു ബോള്‍ മാത്രം!
വെസ്റ്റ് ഇന്‍ഡീസുമായുള്ള രണ്ടാം ഏകദിനത്തില്‍ മികച്ച ഫോമില്‍ ബാറ്റ് ചെയ്യവെ സഞ്ജു സാംസണിനെ റണ്ണൗട്ടാക്കിയതിന് ബാറ്റിങ് പങ്കാളിയായ ദീപക് ഹൂഡ പ്രതിക്കൂട്ടില്‍. 54 റണ്‍സുമായി മുന്നേറവെയാണ് റൊമാരിയോ ഷെഫേര്‍ഡിന്റെ ഓവറില്‍ സഞ്ജു പുറത്തായത്. സ്‌ട്രൈക്ക് നേരിട്ട അദ്ദേഹം ഷോര്‍ട്ട് ഫൈന്‍ ലെഗിലേക്കു ഷോട്ട് കളിച്ച ശേഷം സിംഗിളിനായി ഓടാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.
സിംഗിള്‍ ഇല്ലാതിരുന്നയിടത്ത് നോണ്‍ സ്‌ട്രൈക്കറായ ഹൂഡ സിംഗിളിനായി ഓടിയപ്പോള്‍ സഞ്ജു അതിനു പൂര്‍ണമായി തയ്യാറായിരുന്നില്ല. ഫമലാവട്ടെ കൈല്‍ മയേഴ്‌സിന്റെ ത്രോ ഷെഫേര്‍ഡിന്റെ കൈവിരലില്‍ തട്ടി സ്റ്റംപുകളിലേക്കു വീണപ്പോള്‍ സഞ്ജു ക്രീസിന് ഏറെ പുറത്തായിരുന്നു. ഇതോടെ അദ്ദേഹത്തിനു നിരാശയോടെ ഗ്രൗണ്ട് വിടേണ്ടി വരികയും ചെയ്തു.

സ്‌ക്വയറിനു പിറകിലേക്കു സഞ്ജുവിന്റെ ഷോട്ട് പോയതിനാല്‍ തന്നെ അവിടെ സിംഗിള്‍ ലഭിക്കുമോ, ഇല്ലയോയെന്നു കൂടുതല്‍ നന്നായി വിലിരുത്താന്‍ സാധിക്കുന്ന പൊസിഷനിലുണ്ടായിരുന്നത് ഹൂഡയായിരുന്നു. സഞ്ജുവാകട്ടെ അവിടെയൊരു സിംഗിളിനായി ഓടാനുള്ള മൂഡിലുമായിരുന്നില്ല. ബോള്‍ നേരെ ഫീല്‍ഡര്‍ മയേഴ്‌സിന്റെ കൈകളിലേക്കു പോവുന്നത് കണ്ടിട്ടും ഹൂഡ സിംഗിളിനായി കുതിക്കുകയായിരുന്നു. ഇതോടെ സഞ്ജുവും ഓടാന്‍ നിര്‍ബന്ധിതനാവുകയും ചെയ്തു. ഇതാണ് വിന്‍ഡീസിനു ഒരു അപ്രതീക്ഷിത വിക്കറ്റ് സമ്മാനിച്ചത്.

51 ബോളില്‍ മൂന്നു വീതം ബൗണ്ടറികളും സിക്‌സറുമടക്കമാണ് സഞ്ജു 54 റണ്‍സെടുത്തത്. അദ്ദേഹത്തിന്റെ കന്നി ഫിഫ്റ്റി കൂടിയായിരുന്നു ഇത്. ഹൂഡയാവട്ടെ 33 റണ്‍സിനു പുറത്തായിരുന്നു. 36 ബോളില്‍ രണ്ടു ബൗണ്ടറിയുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. സഞ്ജുവിന്റെ റണ്ണൗട്ടിനു കാരണക്കാനായ ഹൂഡയ്‌ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ രോഷം കത്തുകയാണ്. നിരവധി പേരാണ് ഹൂഡയെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്. ഹൂഡ സ്വാര്‍ഥനാണെന്നും തന്റെ കരിയര്‍ രക്ഷിക്കാന്‍ മനപ്പൂര്‍വ്വം സഞ്ജുവിനെ റണ്ണൗട്ടാക്കിയതാണെന്നുമാണ് ചിലരുടെ ആരോപണം.
ഇടംകൈയന്‍ പേസര്‍മാര്‍ക്കു മുന്നില്‍ മുട്ട് ഇടിക്കുന്ന ഇന്ത്യ!

തീര്‍ത്തും നിര്‍ഭാഗ്യകരമായ രീതിയിലാണ് സഞ്ജു സാംസണ്‍ റണ്ണൗട്ടായത്. ഹൂഡയുടേത് വളരെ മോശം കോളായിരുന്നു. ബുദ്ധിപൂര്‍വ്വമുള്ള ഫിഫ്റ്റി പ്ലസ് സ്‌കോര്‍ ചെയ്ത ശേഷം സഞ്ജു മടങ്ങിയിരിക്കുകയാണെന്നായിരുന്നു ഒരു യൂസറുടെ ട്വീറ്റ്.

വളരെ സ്വാര്‍ഥനായ താരങ്ങളിലൊരാളാണ് ദീപക് ഹൂഡ. അദ്ദേഹം ക്രീസിലേക്കു വന്നതിനു ശേഷമുള്ള അഞ്ചോവറുകളില്‍ സഞ്ജു സാംസണിനു കളിക്കാനായത് വെറും എട്ടു ബോളുകളാണ്. മാത്രമല്ല സഞ്ജുവിനെ റണ്ണൗട്ടാക്കുകയും ചെയ്തു. അയര്‍ലാന്‍ഡില്‍ നടന്ന ടി20യിലും ഇതു തന്നെ സംഭവിച്ചിരുന്നു. എല്ലാ ബോളുകളും ഹൂഡയ്ക്കു തന്നെ കളിക്കണമെന്ന ആഗ്രഹമാണെന്നു തോന്നുന്നുവെന്നായിരുന്നു ഒരു യൂസര്‍ ആഞ്ഞടിച്ചത്.
രോഹിത് എന്തുകൊണ്ട് ഇന്നിങ്സിലെ ആദ്യ ബോള്‍ കളിക്കുന്നു? ആ രഹസ്യം നിങ്ങളറിയണം

സഞ്ജു സാംസണിന്റെ വിക്കറ്റ് ദീപക് ഹൂഡ നേടിയിരിക്കുകയാണ്. സഞ്ജു വളരെ ഗംഭീരമായി കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവിടെ റണ്‍സ് ഇല്ലായിരുന്നുവെന്നത് വ്യക്തമാണ്. പക്ഷെ ഹൂഡ പിച്ചിന്റെ പകുതിയോളമെത്തിയിരുന്നു. സഞ്ജുവിനു മുന്നില്‍ ഓടുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. ക്രീസിലുണ്ടായിരുന്നെങ്കില്‍ സഞ്ജു തന്നെ ഇന്ത്യയുടെ വിജയറണ്‍സും കുറിക്കുമായിരുന്നു. പക്ഷെ ഇതൊരു തുടക്കം മാത്രമാണ്. കൂടുതല്‍ മികച്ച ഇന്നിങ്‌സുകള്‍ വരാനിരിക്കുകയാണെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

സഞ്ജു സാംസണ്‍ വളരെ മികച്ച രീതിയില്‍ ഇന്നിങ്‌സ് പടുത്തുയര്‍ത്തുകയായിരുന്നു. പക്ഷെ ദീപക് ഹൂഡയെന്ന വിഡ്ഢി അദ്ദേഹത്തെ റണ്ണൗട്ടാക്കി. ഇന്ത്യയെ വിജയത്തിലേക്കു നയിച്ചുകൊണ്ടിരിക്കുകയായിരുന്നു സഞ്ജു. നിര്‍ഭാഗ്യകരമാണ് ഇതെന്നും ഒരു യൂസര്‍ പ്രതികരിച്ചു.
ദീപക് ഹൂഡയെപ്പോലെ സ്വാര്‍ഥനായ ഒരാളെ കണ്ടിട്ടില്ല. ക്രീസില്‍ സെറ്റായി കളിച്ചിരുന്ന സഞ്ജു സാംസണിനു മതിയായ സ്‌ട്രൈക്ക് പോലും അദ്ദേഹം നല്‍കിയില്ല. ഓവറിലെ അവസാന ബോളില്‍ സിംഗിളെടുത്ത ശേഷം സ്‌ട്രൈക്ക് ഹൂഡ തന്നെ നിലനിര്‍ത്തുകയായിരുന്നു. സഞ്ജുവിനെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നുവെന്നും ഒരു യൂസര്‍ വിമര്‍ശിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications