Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

10, 1; രാഹുല്‍ ഫ്‌ളോപ്പായതല്ല! യഥാര്‍ഥ കാരണം മറ്റൊന്ന്, ഗവാസ്‌കര്‍ പറയുന്നു

ഓസ്‌ട്രേലിയക്കെതിരേ സമാപിച്ച മൂന്നു ടി20കളുടെ പരമ്പരയില്‍ നിരാശപ്പെടുത്തിയ ഇന്ത്യന്‍ താരങ്ങളിലൊരാളാണ് ഓപ്പണറും വൈസ് ക്യാപ്റ്റനുമായ കെഎല്‍ രാഹുല്‍. മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നും ഒരു ഫിഫ്റ്റിയടക്കം 66 റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാന്‍ സാധിച്ചുള്ളൂ. മൊഹാലിയിലെ ആദ്യ ടി20യില്‍ രാഹുല്‍ തകര്‍പ്പന്‍ ഫിഫ്റ്റിയോടെ മിന്നിച്ചിരുന്നു. 35 ബോളില്‍ 55 റണ്‍സാണ് അദ്ദേഹം നേടിയത്.

1

പക്ഷെ തുടര്‍ന്നുള്ള രണ്ടു ടി20കളിലും രാഹുല്‍ നിരാശപ്പെടുത്തി. 10, 1 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. ഐസിസിയുടെ ടി20 ലോകകപ്പ് അടുത്ത മാസം ആരംഭിക്കാനിരിക്കെ അദ്ദേഹത്തിന്റെ പ്രകടനം ഇന്ത്യയെ ആശങ്കയിലാക്കുന്നുണ്ട്. എന്നാല്‍ ഓസീസിനെതിരേ രാഹുലിന്റെ പ്രകടനത്തെ പിന്തുണച്ചു രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍.

2

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ അവസാനത്തെ രണ്ടു മല്‍സരങ്ങളില്‍ കെഎല്‍ രാഹുല്‍ ടീമിനു വേണ്ടി സ്വന്തം വിക്കറ്റ് ത്യജിക്കുകയായിരുന്നുവെന്നാണ് സുനില്‍ ഗവാസ്‌കറുടെ അഭിപ്രായം. സ്വന്തം ടീം തന്നില്‍ നിന്നും എന്താണോ പ്രതീക്ഷിച്ചത് അതു തന്നെയായരുന്നു കെഎല്‍ രാഹുല്‍ രണ്ടു തവണയും ചെയ്തത്. ആദ്യ ടി20യില്‍ അവന്‍ ഫിഫ്റ്റി നേടിയത് നിങ്ങള്‍ കണ്ടിരുന്നു.

3

പക്ഷെ രണ്ടാമത്തെ മല്‍സരം എട്ടോവര്‍ വീതമുള്ള ഗെയിമായിരുന്നു. അതുകൊണ്ടു തന്നെ രാഹുലിന് ആക്രമിച്ച് കളിക്കേണ്ടി വരികയും ചെയ്തു. സ്വന്തം ടീമിനു വേണ്ടി അവന്‍ വിക്കറ്റ് ത്യജിക്കുകയായിരുന്നുവെന്നും ഗവാസ്‌കര്‍ നിരീക്ഷിച്ചു. മഴ രസംകെടുത്തിയ നാഗ്പൂരിലെ രണ്ടാം ടി20യില്‍ ആറു ബോളില്‍ 10 റണ്‍സ് നേടി രാഹുല്‍ ക്രീസ് വിടുകയായിരുന്നു.

IND vs AUS: ടി20 പരമ്പരയില്‍ ഇന്ത്യന്‍ ഹിറ്റുകളും ഫ്‌ളോപ്പുകളും ആരൊക്കെ? ബുംറ സൂപ്പര്‍ ഫ്‌ളോപ്പ്!

4

ഫൈനലിനു തുല്യമായ ഹൈദരാബാദിലെ അവസാന മല്‍സരത്തില്‍ നാലു ബോളില്‍ ഒരു റണ്‍സ് മാത്രമാണ് കെഎല്‍ രാഹുലിനു സംഭാവന ചെയ്യാനായത്. മൂന്നാം ടി20യുടെ കാര്യമെടുക്കുകയാണെങ്കില്‍ റണ്‍ചേസില്‍ ഇന്ത്യക്കു വേണ്ടിയിരുന്നത് ഓവറില്‍ ഒമ്പതിനു മുകളില്‍ റണ്‍സായിരുന്നു.
ഇത്തരം സാഹചര്യത്തില്‍ ബാറ്റ് ചെയ്യുകയെന്നത് ഒരിക്കലും എളുപ്പമല്ല. മികച്ച തുടക്കം ലഭിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുക തന്നെ ചെയ്യും. അവിടെയും രാഹുലിനു തന്റെ വിക്കറ്റ് ത്യജിക്കേണ്ടി വരികയായിരുന്നുവെന്നു സുസില്‍ ഗവാസ്‌കര്‍ വിശദീകരിച്ചു.

IND vs SA: ഒരു അവസരം പോലും കിട്ടില്ല! പരമ്പരയില്‍ മുഴുവനും ഇവര്‍ പുറത്തിരിക്കും?

5

വിരാട് കോലിയെപ്പോലെ യഥാര്‍ഥ ക്രിക്കറ്റിങ് ഷോട്ടുകള്‍ കളിക്കുമ്പോള്‍ കെഎല്‍ രാഹുലിനെയും തടഞ്ഞുനിര്‍ത്തുക അസാധ്യമാണ്. പക്ഷെ ഈ രണ്ടു ബാറ്റര്‍മാരും എക്രോസ് ദി ലൈന്‍ ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിച്ചാല്‍ പരാജയപ്പെടും. അതു രണ്ടു പേരുടെയും ശക്തിയല്ല. ഫ്രണ്ട് ഫൂട്ടില്‍ നിന്ന് എക്രോസ് ദി ലൈന്‍ കളിക്കാനും ഫ്‌ളിക്ക് ചെയ്യാനും കോലിക്കും രാഹുലിനും കഴിയും.

6

പക്ഷെ ക്രോസ് ബാറ്റര്‍ ഷോട്ടിനു മുതിരുകയാണെങ്കില്‍ രണ്ടു പേരും കുഴപ്പത്തിലാവും. ഇത് ഒഴിവാക്കിയാല്‍ കോലിക്കും രാഹുലിനും സ്ഥിരതയോടെ റണ്‍സ് നേടാന്‍ സാധിക്കുമെന്നും സുനില്‍ ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, September 27, 2022, 13:04 [IST]
Other articles published on Sep 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+