Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയും ബാബറുമെല്ലാം അവന്റെ പിന്നിലാവും! എന്തൊരു കളിയാണ്, കൈയടിച്ച് കനേരിയ

ഇന്ത്യയുടെ സ്വന്തം മിസ്റ്റര്‍ 360യും സ്റ്റാര്‍ ബാറ്ററുമായ സൂര്യകുമാര്‍ യാദവിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് പാകിസ്താന്റെ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. നിലവില്‍ മല്‍സരരംഗത്തുള്ള സൂപ്പര്‍ താരങ്ങളെയെല്ലാം സ്‌കൈ പിന്തള്ളുമെന്നാണ് കനേരിയ പ്രവചിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരേയുള്ള മൂന്നാം ടി20യില്‍ സൂര്യയുടെ മാച്ച് വിന്നിങ് ഇന്നിങ്‌സിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം യൂട്യൂബ് ചാനലിലൂടെയായരുന്നു സൂര്യയുടെ ഗംഭീര ഇന്നിങ്‌സിനെ കനേരിയ പ്രശംസിച്ചത്.

1

ഇന്ത്യ തകര്‍പ്പന്‍ റണ്‍ചേസ് നടത്തി ആറു വിക്കറ്റിനു ജയിച്ച പോരാട്ടത്തില്‍ ടീമിന്റെ ഹീറോസിലൊരാള്‍ സൂര്യയായിരുന്നു. വെറും 36 ബോളില്‍ 69 റണ്‍സായിരുന്നു അദ്ദേഹം വാരിക്കൂട്ടിയത്. അഞ്ചു വീതം ബൗണ്ടറികളും സിക്‌സറുമടക്കമായിരുന്നു ഇത്. പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും സൂര്യയായിരുന്നു.

2

ഇന്ത്യന്‍ റണ്‍മെഷീനും സൂപ്പര്‍ താരവുമായ വിരാട് കോലി, പാകിസ്താന്റെ ക്യാപ്റ്റനും മിന്നും താരവുമായ ബാബര്‍ ആസം എന്നിവരെയെല്ലാം സൂര്യകുമാര്‍ യാദവ് പിന്നിലാക്കുമെന്നാണ് ഡാനിഷ് കനേരിയയുടെ അഭിപ്രായം.
ഞാന്‍ ഇക്കാര്യം കുറച്ചുകാലമായി പറഞ്ഞു കൊണ്ടിരിക്കുന്നതാണ്. സൂര്യകുമാര്‍ യാദവ് ഏറ്റവും മികച്ച താരങ്ങളിലൊരാളാണ്. 360 ഡിഗ്രി ബാറ്റിങ് പോലെ സ്‌കൈ വളരെ ഉയരത്തിലാണെന്നു ഞാന്‍ പറയും. സ്വയം പ്രഖ്യാപിക്കുന്നതു പോലെയാണ് അദ്ദേഹം ബാറ്റ് ചെയ്യുന്നത്. മൂന്നാം ടി20യില്‍ അതിശയിപ്പിക്കുന്നതായിരുന്നു സൂര്യയുടെ പ്രകടനമെന്നും ഡാനിഷ് കനേരിയ വിലയിരുത്തി.

3

വളരെ വ്യത്യസ്തമായ ശൈലിയിലാണ് സൂര്യകുമാര്‍ യാദവ് കളിക്കുന്നത്. വളരെ വലിയൊരു താരമായി അദ്ദേഹം മാറുമെന്നുറപ്പാണ്. സൂര്യകുമാറിന്റെ ബാറ്റിങ് കാണുമ്പോള്‍ ആളുകള്‍ മറ്റു മഹാന്‍മാരായ ബാറ്റര്‍മാരെ മറന്നു പോവും. അത്തരമൊരു മാജിക്കാണ് അദ്ദേഹത്തിന്റെ ബാറ്റിങിനുള്ളത്.
വിരാട് കോലി ഒരുപാട് റണ്‍സ് ഇനിയും നേടും. ബാബര്‍ ആസവും ബാറ്ററെന്ന നിലയില്‍ വലിയ വിജയമായി മാറും. പക്ഷെ സൂര്യകുമാര്‍ യാദവ് എല്ലാവരെയും പിന്നിലാക്കുമെന്നും ഡാനിഷ് കനേരിയ കൂട്ടിച്ചേര്‍ത്തു.

IND vs AUS: ടി20 പരമ്പരയില്‍ ഇന്ത്യന്‍ ഹിറ്റുകളും ഫ്‌ളോപ്പുകളും ആരൊക്കെ? ബുംറ സൂപ്പര്‍ ഫ്‌ളോപ്പ്!

4

ഓസ്‌ട്രേലിയക്കെതിരേ വിരാട് കോലിയുടെ ബാറ്റിങ് പ്രകടനത്തെയും ഡാനിഷ് കനേരിയ പുകഴ്ത്തി. സൂര്യകുമാര്‍ യാദവ് കഴിഞ്ഞാല്‍ ടീമിനായി കൂടുതല്‍ റണ്‍സെടുത്തത് അദ്ദേഹമായിരുന്നു. 48 ബോളില്‍ നാലു സിക്‌സറും മൂന്നു ബൗണ്ടറികളുമടക്കം 63 റണ്‍സാണ് കോലി നേടിയത്. ആദ്യ ഓവറില്‍ തന്നെ ക്രീസിലെത്തിയ അദ്ദേഹം 20ാം ഓവറിലാണ് പുറത്തായത്. മൂന്നാം വിക്കറ്റില്‍ സൂര്യക്കൊപ്പം കോലിയുണ്ടാക്കിയ 104 റണ്‍സാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി മാറിയത്.

IND vs AUS T20: ജഡേജയുടെ സീറ്റ് തെറിപ്പിക്കുമോ?, അക്ഷര്‍ കിടിലന്‍, കരുത്ത് ചൂണ്ടിക്കാട്ടി നെഹ്‌റ

5

ആദം സാംപയുടെ ബണ്ണിയാണ് വിരാട് കോലിയെന്നായിരുന്നു ഒരുപാട് ആളുകള്‍ പറഞ്ഞത്. പക്ഷെ സാംപയെ മൂന്നാം ടി20യില്‍ കോലി പറപ്പിച്ചുവിട്ടു. അത്യുജ്വലമായിരുന്നു അദ്ദേഹത്തിന്റെ ബാറ്റിങ്. രോഹിത് ശര്‍മയെയും കെഎല്‍ രാഹുലിനെയും തുടക്കത്തില്‍ നഷ്ടമായ ശേഷം ടീമിനെ രക്ഷിച്ചത് കോലിയും യാദവുമാണ്. അവസരം ഇരുവരും പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്തു.

6

യാദവിനെ കോലി നന്നായി നയിച്ചു, രണ്ടു പേര്‍ക്കുമിടയില്‍ വ്യക്തമായ ധാരണയുണ്ടായിരുന്നു. ഈ രണ്ടു ബാറ്റര്‍മാര്‍ക്കുമെതിരേ ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ക്കു മറുപടിയില്ലായിരുന്നു. ഇതേ രീതിയില്‍ ഇവര്‍ ബാറ്റിങ് തുടര്‍ന്നാല്‍ ടി20 ലോകകപ്പില്‍ എല്ലാ ടീമുകളെയും ഇന്ത്യ മലര്‍ത്തിയടിക്കുമെന്നുറപ്പാണെന്നും ഡാനിഷ് കനേരിയ വ്യക്തമാക്കി.

Story first published: Tuesday, September 27, 2022, 17:38 [IST]
Other articles published on Sep 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+