T20 World Cup: 'കോലിയേക്കാളും ബാബറിനെക്കാളും കേമന്‍', താരത്തെ ചൂണ്ടിക്കാട്ടി ഹസി

ലണ്ടന്‍: ആധുനിക ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍ ആരെന്ന ചോദ്യത്തിന് വിരാട് കോലി, ബാബര്‍ അസം എന്നീ രണ്ട് പേരിലൊരാളെന്നാവും കൂടുതല്‍ ആളുകളും അഭിപ്രായപ്പെടുക. വിരാട് കോലി മൂന്ന് ഫോര്‍മാറ്റിലും ഗംഭീര റെക്കോഡുള്ള ഇതിഹാസമാണ്. മൂന്ന് വര്‍ഷത്തോളം മോശം ഫോമിലായിരുന്നെങ്കിലും പിന്നീട് തകര്‍പ്പന്‍ തിരിച്ചുവരവ് നടത്താന്‍ കോലിക്കായി. ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന താരമാണ് കോലി.
ബാബര്‍ അസം സ്ഥിരതയോടെ കളിക്കുന്ന താരമാണ്. ടെസ്റ്റില്‍ വലിയ റെക്കോഡിലേക്ക് ഉയരാനായിട്ടില്ലെങ്കിലും പരിമിത ഓവറില്‍ ഗംഭീര പ്രകടനമാണ് ബാബര്‍ കാഴ്ചവെക്കുന്നത്. എല്ലാ ടീമിനെതിരേയും മികച്ച ബാറ്റിങ് റെക്കോഡ് അവകാശപ്പെടാന്‍ ബാബറിനാവും. ഇത്തവണത്തെ ടി20 ലോകകപ്പിലെ പ്രധാന താരങ്ങളില്‍ രണ്ട് പേര്‍ കോലിയും ബാബറുമാണ്.

ഡേവിഡ് മലാന്‍ ബെസ്റ്റ്
എന്നാല്‍ ഇപ്പോഴിതാ വിരാട് കോലിയെക്കാളും ബാബര്‍ അസമിനെക്കാളും ബെസ്റ്റ് ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാനാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓസീസ് സൂപ്പര്‍ ബാറ്റ്‌സ്മാനും നിലവിലെ ഇംഗ്ലണ്ടിന്റെ ഉപദേശകനുമായ മൈക്ക് ഹസി. ഡേവിഡ് മലാന്‍ 50ാം ടി20 കളിക്കാന്‍ പോകുന്നതിന് മുമ്പ് പ്രത്യേക തൊപ്പി നല്‍കുന്ന ചടങ്ങിലാണ് ഹസി മലാനെ പ്രശംസിച്ചത്. മലാന്റെ റെക്കോഡുകള്‍ കോലിയെക്കാളും ബാബറിനെക്കാളും മികച്ചതാണെന്നും വലിയ ഭാവി മുന്നിലുണ്ടെന്നും ഹസി പറഞ്ഞു.
Also Read : T20 World Cup: 'ഷഹീനെതിരേ രക്ഷപെടാനല്ല നോക്കേണ്ടത്', ഇന്ത്യക്ക് ഉപദേശവുമായി ഗംഭീര്‍

സ്ഥിരതയോടെ കളിക്കുന്ന താരം
ഇംഗ്ലണ്ട് താരത്തിന് ഇപ്പോള്‍ 50ാം മത്സരത്തിന്റെ തൊപ്പി നല്‍കിയിരിക്കുകയാണ്. ഇത്തരമൊരു കാര്യം ഞാന്‍ ജീവിതത്തില്‍ ചെയ്യേണ്ടി വരുമെന്ന് കരുതിയില്ല. മലാന് അഭിനന്ദനങ്ങള്‍. ഇതിനോടകം കരിയറില്‍ വലിയ നേട്ടങ്ങള്‍ നിനക്ക് സ്വന്തമാക്കാനായിട്ടുണ്ട്. ടി20 ക്രിക്കറ്റിലെ ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. 1000 റണ്‍സിലേക്ക് വേഗത്തെത്തിലെത്തിയ താരം. വിരാട് കോലിയെക്കാളും ബാബര്‍ അസമിനെക്കാളും മികച്ച താരം. ഇനിയും ഇതേ പ്രകടനങ്ങള്‍ അവനില്‍ നിന്നുണ്ടാവുമെന്നാണ് പ്രതീക്ഷ- ഹസി പറഞ്ഞു. 51 മത്സരങ്ങള്‍ കളിച്ച മലാന്‍ 39.35 ശരാശരിയില്‍ 1692 റണ്‍സാണ് ഇതിനോടകം നേടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും 14 ഫിഫ്റ്റിയും ഉള്‍പ്പെടും.
Also Read : 'അദ്ദേഹത്തെ പോലെ കളിക്കാന്‍ ആഗ്രഹിച്ചു', സ്വാധീനിച്ച താരത്തെ വെളിപ്പെടുത്തി ധോണി

ലോകകപ്പ് ലക്ഷ്യമിട്ട് ഇംഗ്ലണ്ട്
ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ള പ്രധാന ടീമുകളിലൊന്ന് ഇംഗ്ലണ്ടാണ്. ഓസ്‌ട്രേലിയയിലേതുപോലെ പേസും ബൗണ്‍സും തുണക്കുന്ന പിച്ചുകളാണ് ഇംഗ്ലണ്ടിലേതും. അവിടെ കളിച്ച് ശീലമുള്ള ഇംഗ്ലണ്ടിന് ഓസ്‌ട്രേലിയയിലെ പേസ് സാഹചര്യം വലിയ ഭീഷണിയല്ല. എടുത്തുപറയാന്‍ സാധിക്കുന്ന നിരവധി മാച്ച് വിന്നര്‍മാരും ഇംഗ്ലണ്ടിനൊപ്പമുണ്ട്. ജോസ് ബട്‌ലര്‍, ഡേവിഡ് മലാന്‍, ലിയാം ലിവിങ്‌സ്റ്റണ്‍, ബെന്‍ സ്‌റ്റോക്‌സ്, അലക്‌സ് ഹെയ്ല്‍സ് തുടങ്ങിയ വലിയ ബാറ്റിങ് നിര അവര്‍ക്കൊപ്പമുണ്ട്. മോയിന്‍ അലിയെപ്പോലെ അറ്റാക്കിങ് സ്പിന്‍ ഓള്‍റൗണ്ടറും ഇംഗ്ലണ്ടിനുണ്ട്. പാകിസ്താനില്‍ ടി20 പരമ്പര നേടിയെത്തുന്ന ഇംഗ്ലണ്ട് ലോകകപ്പിലെ ഫേവറേറ്റുകളാണെന്നതില്‍ സംശയമില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications