കോലി, രോഹിത് 'സൈഡാവും'! പുതിയ ടി20 നായകനെ തിരയാന്‍ ഇന്ത്യ, മൂന്ന് പേര്‍ പരിഗണനയില്‍

ഓസ്‌ട്രേലിയയില്‍ ഇപ്പോല്‍ പുരോഗമിക്കുന്ന ടി20 ലോകകപ്പിനു ശേഷം ഇന്ത്യന്‍ ടീമില്‍ ചില അഴിച്ചുപണികള്‍ക്കു തയ്യാറെടുക്കുകയാണ് ബിസിസിഐ. 2024ലെ അടുത്ത ടൂര്‍ണമെന്റില്‍ പുതിയൊരു ക്യാപ്റ്റനു കീഴില്‍ ശക്തമായ ഒരു യുവനിരയെ വാര്‍ത്തെടുക്കാനാണ് ഇന്ത്യയുടെ ശ്രമം. നിലവിലെ ക്യാപ്റ്റര്‍ രോഹിത് ശര്‍മ അടുത്ത ടൂര്‍ണമെന്റില്‍ നായകസ്ഥാനത്തുണ്ടാവില്ലെന്നു ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. അതുകൊണ്ടു നായകസ്ഥാനത്തേക്കു ഏറ്റവും യോജിച്ച ഒരാളെ തന്നെ കണ്ടെത്തിയേ തീരൂ.
നിലവില്‍ കെഎല്‍ രാഹുലാണ് മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ വൈസ് ക്യാപ്റ്റനെങ്കിലും അടുത്ത ടി20 നായകസ്ഥാനം അദ്ദേഹത്തിനു ഇനിയും ഉറപ്പായിട്ടില്ല. മറ്റു രണ്ടു പേരെക്കൂടി ക്യാപ്റ്റന്‍ സ്ഥാനത്തേക്കു പരിഗണനയിലുണ്ടെന്നു ഒരു ദേശീയ മാധ്യമത്തോടു ബിസിസിഐ ഒഫീഷ്യല്‍ തുറന്നു പറഞ്ഞിരിക്കുകയാണ്.

രോഹിത്തും കോലിയും
രോഹിത് ശര്‍മയ്ക്കു ഇപ്പോള്‍ 35ഉം വിരാട് കോലിക്കു 34ഉം വയസ്സായിരിക്കുകയാണ്. ഇരുവര്‍ക്കും അന്താരാഷ്ട്ര കരിയറില്‍ അധികം വര്‍ഷങ്ങള്‍ ബാക്കിയില്ല. നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും ടീമിലെ അവിഭാജ്യഘടകങ്ങളാണ് ഇവരെങ്കിലും ടി20യില്‍ നിന്നും ഇവര്‍ പതിയെ പിന്‍മാറിയേക്കും. പകരം ഏകദിനം, ടെസ്റ്റ് എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുമെന്നാണ് വിവരം.
കോലി, രോഹിത് എന്നിവരെ വിരമിക്കാന്‍ നിര്‍ബന്ധിക്കില്ല. പക്ഷെ 30കള്‍ പിന്നിട്ട ഇരുവരെയും വലിയ പരമ്പരകളിലും ഐസിസി ടൂര്‍ണമെന്റുകളിലും റൊട്ടേറ്റ് ചെയ്യേണ്ടതും വിശ്രമം നല്‍കേണ്ടതും ആവശ്യമാണ്. പക്ഷെ ക്യാപ്റ്റനെ ഒരുപാട് തവണ റൊട്ടേറ്റ് ചെയ്യാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ ടി20യില്‍ രോഹിത്തിന്റെ പകരക്കാരനായി നായകസ്ഥാനത്തേക്കു ഒരാളെ കണ്ടെത്തേണ്ടത് ആവശ്യമാണെന്നും ബിസിസിഐ ഒഫീഷ്യല്‍ പറഞ്ഞു.

ഹാര്‍ദിക്, രാഹുല്‍, റിഷഭ്
ഇന്ത്യയുടെ അടുത്ത ടി20 ക്യാപ്റ്റന്‍്സ്ഥാനത്തേക്കു നിലവില്‍ കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത് തുടങ്ങിയവരാണ് പരിഗണനയിലുള്ളത്. ഹാര്‍ദിക്കും റിഷഭും ക്യാപ്റ്റന്‍മാരായി മികച്ച പ്രകടനം നടത്തിയവരാണ്. ഇരുവരും ഐപിഎല്ലില്‍ നായകരാണ്. കഴിവ് തെളിയിക്കാന്‍ ഒരുപാട് സമയവുമുണ്ട്.
ഐപിഎല്ലില്‍ ഹാര്‍ദിക് തന്റെ മിടുക്ക് തെളിയിച്ചുകഴിഞ്ഞു. പക്ഷെ അവിടെ കെഎല്‍ രാഹുലുമുണ്ട്. ദേശീയ ടീമില്‍ രോഹിത്, കോലി തുടങ്ങിയവര്‍ ഒപ്പമുള്ളതിനാല്‍ അവരില്‍ നിന്നും അദ്ദേഹം കൂടുതല്‍ പഠിക്കുകയാണ്. പക്ഷെ ഇന്ത്യയുടെ ക്യാപ്റ്റന്‍സി മാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ 2023ലെ ഏകദിന ലോകകപ്പിനു ശേഷം മാത്രമേ തുടങ്ങുകയുള്ളൂവെന്നും ബിസിസിഐ ഒഫീഷ്യല്‍ പറയുന്നു.
Also Read: T20 World Cup 2022: ഇന്ത്യയുടെ രക്ഷകനാവാന്‍ റിഷഭിനാവും!, പ്ലേയിങ് 11 വേണം, ഇതാ കാരണങ്ങള്‍

കോലി വലിയ മല്‍സരങ്ങളില്‍ മാത്രം
സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയുടെ ഭാവിയെക്കുറിച്ച് നേരത്തേ ആശങ്കകളുണ്ടായിരുന്നു. എന്നാല്‍ എല്ലാത്തിനും അറുതിയിട്ട് അദ്ദേഹം തന്റെ യഥാര്‍ഥ ഫോമിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ്. ഇപ്പോല്‍ നടക്കുന്ന ടി20 ലോകകപ്പിനു ശേഷം ഈ ഫോര്‍മാറ്റ് മതിയാക്കാനൊന്നും കോലിക്കു പ്ലാനില്ല. പകരം അദ്ദേഹത്തെ ഇനി ബുദ്ധിപരമായി പ്രയോജനപ്പെടുത്താനാണ് ബിസിസിഐ ആലോചിക്കുന്നത്. ടി20യില്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക തുടങ്ങിയ വലിയ ടീമുകള്‍ക്കെതിരായ പരമ്പരകളിലും ഐസിസി ടൂര്‍ണമെന്റുകളിലു മാത്രം കോലിയെ പരീക്ഷിക്കാനാണ് ബിസിസിഐയുടെ നീക്കം. ഏകദിന ലോകകപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കുന്നതിനാല്‍ ഏകദിനം, ടെസ്റ്റ് എന്നിവയില്‍ അദ്ദേഹം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും.
Also Read: ജൂനിയര്‍ 'എബി' ഓണ്‍ ഫയര്‍, വെടിക്കെട്ട് സെഞ്ച്വറി, മുംബൈ ഇന്ത്യന്‍സ് ഹാപ്പി

രോഹിത് ക്യാപ്റ്റന്‍സിയൊഴിയില്ല
ഇപ്പോള്‍ നടക്കുന്ന ടി20 ലോകകപ്പിനു ശേഷം ഇന്ത്യന്‍ ടി20 ടീമിന്റെ നായകസ്ഥാനത്തു നിന്നും രോഹിത് ശര്‍മ ഒഴിയില്ല. 2023ലെ ഏകദിന ലോകകപ്പ് വരെ അദ്ദേഹം മൂന്നു ഫോര്‍മാറ്റുകളിലും ക്യാപ്റ്റന്‍ സ്ഥാനത്തു തുടരും. എന്നിരുന്നാലും 2023ല്‍ ഏകദിനം, ടെസ്റ്റ് എന്നിവയില്‍ രോഹിത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. അതുകൊണ്ടു തന്നെ ടി20 പരമ്പരകളില്‍ ഹാര്‍ദിക് പാണ്ഡ്യ, കെഎല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരെ മാറി മാറി പരീക്ഷിക്കും.
നായകന്റെ റോളില്‍ മൂന്നു പേരുടെയും പ്രകടനം ബിസിസിഐ വിലയിരുത്തും. തുടര്‍ന്നായിരിക്കും 2023ലെ ലോകകപ്പിനു ശേഷം പുതിയ ടി20 ക്യാപ്റ്റനെ പ്രഖ്യാപിക്കുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications