Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹിറ്റ്മാന്റെ പിന്‍ഗാമിയായി 'ഹര്‍ദിക്', ടി20യില്‍ സ്ഥിരം വൈസ് ക്യാപ്റ്റനാവും!, രാഹുലിന് ചാന്‍സില്ല

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവി നായകന്‍ ആരെന്ന ചോദ്യം വളരെ പ്രസക്തമാണ്. കാരണം 35കാരനായ രോഹിത് ശര്‍മക്ക് ഇനി കൂടിപ്പോയാല്‍ മൂന്ന് വര്‍ഷം മാത്രമാവും കളിക്കാന്‍ സാധിക്കുക. ഇതിനോടകം നിരവധി ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ നേരിടുന്ന രോഹിത്തിന് ഇനി അധികനാള്‍ മുന്നോട്ട് പോവുക കടുപ്പം തന്നെയാണ്. അതുകൊണ്ട് തന്നെ പകരക്കാരനെ ഇന്ത്യ കണ്ടെത്തി വളര്‍ത്തിക്കൊണ്ട് വരേണ്ട സമയമായിരിക്കുകയാണ്.

നിലവില്‍ കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, ശ്രേയസ് അയ്യര്‍ എന്നിവരെയെല്ലാം ഭാവി നായകന്മാരെന്ന നിലയില്‍ ഇതിനോടകം പരിഗണിക്കാവുന്നവരാണ്. ഇതില്‍ കൂടുതല്‍ പരിഗണന കെ എല്‍ രാഹുലിനാണ് നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയുടെ സ്ഥിരം വൈസ് ക്യാപ്റ്റനാവാന്‍ ഹര്‍ദിക് പാണ്ഡ്യ തയ്യാറെടുക്കുന്നുവെന്നാണ് വിവരം.

1

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നയിക്കുകയും കന്നി സീസണില്‍ത്തന്നെ കിരീടത്തിലേക്കെത്തിക്കാനും അദ്ദേഹത്തിനായിരുന്നു. അതുകൊണ്ട് ടി20യില്‍ സ്ഥിര വൈസ് ക്യാപ്റ്റനായി ഹര്‍ദിക് പാണ്ഡ്യയെ പരിഗണിക്കാനാണ് ബിസിസി ഐ തയ്യാറെടുക്കുന്നത്. ഹര്‍ദിക് നായകനാവുമ്പോള്‍ കൂടുതല്‍ ഉത്തരവാദിത്തം കാട്ടുന്നു. ബാറ്റുകൊണ്ടും പന്തുകൊണ്ടും മുന്നില്‍ നിന്ന് നയിക്കുന്നു.

ഇന്ത്യയുടെ മറ്റ് താരങ്ങളെ പരിഗണിക്കുമ്പോള്‍ ക്യാപ്റ്റന്‍സിയില്‍ ഹര്‍ദിക് ഒരുപടി മുന്നില്‍ത്തന്നെയാണ്. ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹം വരുത്തുന്ന ബൗളിങ് ചെയ്ഞ്ചുകളും ഫീല്‍ഡ് പ്ലേസ്‌മെന്റുകളുമെല്ലാം ഒന്നിനൊന്ന് മികച്ചതാണ്. തന്റെ ക്യാപ്റ്റന്‍സി മികവിനെ ചോദ്യം ചെയ്തവരോട് ഐപിഎല്‍ കിരീടം നേടിയാണ് ഹര്‍ദിക് മറുപടി നല്‍കിയത്.

T20 World Cup: ഡികെ കളിച്ചാല്‍ ഇവര്‍ക്ക് ചാന്‍സ് ഇല്ല, സഞ്ജുവടക്കം മൂന്ന് പേര്‍ പുറത്താവും!

2

സീനിയറെന്ന നിലയില്‍ കെ എല്‍ രാഹുലിനെയാണ് പരിഗണിക്കേണ്ടത്. എന്നാല്‍ കെ എല്‍ രാഹുല്‍ നായകനാവുമ്പോള്‍ സമ്മര്‍ദ്ദത്തെ അതിജീവിക്കാനാവാതെ പ്രയാസപ്പെടുന്നു. അത് അദ്ദേഹത്തിന്റെ പ്രകടനത്തെയും ബാധിക്കുന്നുണ്ട്. ബൗളിങ് ചെയ്ഞ്ചുകളും ഫീല്‍ഡ് പ്ലേയ്‌സ്‌മെന്റും പോരാ. ഇന്ത്യയെ നാല് തവണ നയിച്ചപ്പോഴും ടീം തോറ്റു.

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ് നായകനായപ്പോഴും ലഖ്‌നൗ സൂപ്പര്‍ നായകനായപ്പോഴുമെല്ലാം പല പ്രശ്‌നങ്ങളും രാഹുലിന്റെ ക്യാപ്റ്റന്‍സിയിലുണ്ടായിരുന്നു. രോഹിത്തിന്റെയും വിരാട് കോലിയുടെയും ശേഷം ഇന്ത്യയുടെ പ്രധാന ബാറ്റ്‌സ്മാനെന്ന വിശേഷണം ലഭിക്കപ്പെടുക രാഹുലിനാവും. അതുകൊണ്ട് തന്നെ രാഹുല്‍ കൂടുതല്‍ മികവ് കാട്ടേണ്ടിയിരിക്കുന്നു. എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ രാഹുലിനെ വിശ്വസിക്കാനാവില്ലെന്നാണ് ഇതുവരെയുള്ള പ്രകടനങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്.

3

റിഷഭ് പന്തിനെ ക്യാപ്റ്റനാക്കിയാലും ചില പ്രശ്‌നങ്ങളുണ്ട്. നായകന്റെ സമ്മര്‍ദ്ദം റിഷഭിനുണ്ട്. ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ നിര്‍ണ്ണായക സ്ഥാനമുള്ള റിഷഭ് സമ്മര്‍ദ്ദത്തിലായാല്‍ ടീമിന്റെ കണക്കുകൂട്ടലുകള്‍ അത് തെറ്റിക്കും. റിഷഭിനെ സ്വാതന്ത്ര്യത്തോടെ കളിക്കാന്‍ വിടാന്‍ താരത്തിന് ക്യാപ്റ്റന്‍സിയുടെ ഉത്തരവാദിത്തം നല്‍കാതിരിക്കാനാണ് സാധ്യത.

അതേ സമയം കെ എല്‍ രാഹുലിനെ ഏകദിനത്തില്‍ വൈസ് ക്യാപ്റ്റനായി വളര്‍ത്തിക്കൊണ്ട് വരാനാണ് സാധ്യത. ടെസ്റ്റില്‍ റിഷഭ് പന്തിനെ ക്യാപ്റ്റനാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. വിദേശ മൈതാനത്തടക്കം ടെസ്റ്റില്‍ ഗംഭീര പ്രകടനമാണ് റിഷഭ് കാഴ്ചവെക്കുന്നത്. അതുകൊണ്ട് തന്നെ റിഷഭിന് ടെസ്റ്റില്‍ ഇന്ത്യ കൂടുതല്‍ പരിഗണന നല്‍കിയേക്കും.

IND vs ZIM: ധവാനെ ഇന്ത്യ നായകനാക്കേണ്ട!, റിഷഭിനെ ക്യാപ്റ്റനാക്കണം, മൂന്ന് കാരണങ്ങളിതാ

4

എന്തായാലും ഹര്‍ദിക്കിനെ ഇന്ത്യ ഭാവി ടി20 നായകനായി പരിഗണിക്കുന്നത് എന്തുകൊണ്ടും മികച്ച തീരുമാനമായിരിക്കും. ടി20യിലെ ഇന്ത്യയുടെ നിര്‍ണ്ണായക താരമാണ് ഹര്‍ദിക്. ആക്രമണോത്സകതയിലും പിന്നിലല്ലാത്ത ഹര്‍ദിക് ഇന്ത്യന്‍ ടി20 ടീമിനെ മികച്ച നിലയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കെല്‍പ്പുള്ള നായകനായിരിക്കുമെന്ന് ഉറപ്പിച്ച് പറയാം. ടി20 ലോകകപ്പിലും ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായി ഹര്‍ദിക് പാണ്ഡ്യ തന്നെ എത്തിയേക്കുമെന്നാണ് വിവരം.

Story first published: Saturday, August 6, 2022, 11:29 [IST]
Other articles published on Aug 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+