For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ബുംറയെ പിന്നിലാക്കിയ ഹാര്‍ദിക് മാജിക്ക്! കുറിച്ചത് പുതിയ റെക്കോര്‍ഡ്

രണ്ടു വിക്കറ്റുകള്‍ ഹാര്‍ദിക് വീഴ്ത്തിയിരുന്നു

ഇംഗ്ലണ്ടിനെതിരേ ഇന്ത്യ ത്രസിപ്പിക്കുന്ന വിജയം കൊയ്ത നാലാം ടി20 മല്‍സരത്തില്‍ ഉജ്ജ്വല ബൗളിങായിരുന്നു ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ കാഴ്ചവച്ചത്. ഇന്ത്യയുടെ അംഗീകൃത ബൗളര്‍മാരെപ്പോലും നിഷ്പ്രഭരാക്കുന്ന പ്രകടനമായിരുന്നു താരത്തിന്റേത്. ഇന്ത്യന്‍ ബൗളിങ് നിരയില്‍ ഏറ്റവും കുറച്ച് റണ്‍സ് വഴങ്ങിയതും ഹാര്‍ദിക്കായിരുന്നു.

Hardik pandya in record books as he overtakes Jasprit Bumrah | Oneindia Malayalam

ഈ ബൗളിങ് പ്രകടനത്തോടെ ടി20യില്‍ പുതിയ റെക്കോര്‍ഡും കുറിച്ചിരിക്കുകയാണ് ഹാര്‍ദിക്. സാക്ഷാല്‍ ജസ്പ്രീത് ബുംറയെയാണ് അദ്ദേഹം പിന്നിലാക്കിയത് എന്നതാണ് കൗതുകകരം.

ഏറ്റവും മികച്ച പ്രകടനം

ഏറ്റവും മികച്ച പ്രകടനം

ടി20യില്‍ ഇംഗ്ലണ്ടിനെതിരേ ഒരു ഇന്ത്യന്‍ പേസറുടെ ഏറ്റവും മികച്ച പ്രകടനത്തിനാണ് ഹാര്‍ദിക് അവകാശിയായത്. നാലോവര്‍ ബൗള്‍ ചെയ്ത ശേഷം ഇംഗ്ലണ്ടിനെതിരേ ഏറ്റവും കുറച്ചു റണ്‍സ് വിട്ടുകൊടുത്ത ഇന്ത്യന്‍ പേസറായി മാറിയിരിക്കുകയാണ് ഹാര്‍ദിക്. നാലോവറില്‍ 16 റണ്‍സ് മാത്രം വഴങ്ങിയാണ് ഹാര്‍ദിക് രണ്ടു വിക്കറ്റുകളെടുത്തത്.
ഇതോടെ 2017ല്‍ നാലോവറില്‍ 20 റണ്‍സിന് രണ്ടു വിക്കറ്റുകളെന്ന സ്റ്റാര്‍ പേസര്‍ ബുംറയുടെ നേട്ടം പഴങ്കഥയാവുകയും ചെയ്തു. ലിസ്റ്റില്‍ മൂന്നാംസ്ഥാനത്ത് ഉമേഷ് യാദവാണ്. 2018ല്‍ നാലോവറില്‍ 21 റണ്‍സിനു രണ്ടു വിക്കറ്റുകളെടുത്തതായിരുന്നു ഉമേഷിന്റെ മികച്ച പ്രകടനം.

പരമ്പരയിലെ ആദ്യ വിക്കറ്റ് നേട്ടം

പരമ്പരയിലെ ആദ്യ വിക്കറ്റ് നേട്ടം

ഏകദേശം 18 മാസങ്ങള്‍ക്കു ശേഷം ഹാര്‍ദിക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ബൗള്‍ ചെയ്ത പരമ്പര കൂടിയാണ് ഇപ്പോള്‍ നടക്കുന്ന ടി20 പരമ്പര. പുറംഭാഗത്തു ശസ്ത്രക്രിയക്കു വിധേയനായി മാസങ്ങളോളം വിശ്രമത്തിലായിരുന്ന അദ്ദേഹം ക്രിക്കറ്റിലേക്കു മടങ്ങിവന്ന ശേഷം ബൗളിങിലേക്കാള്‍ ബാറ്റിങിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ ബൗളിങിലും പഴയ താളത്തിലേക്കു മടങ്ങിയെത്തിയിരിക്കുയാണ് ഹാര്‍ദിക്.
ടി20 പരമ്പരയിലെ നാലു മല്‍സരങ്ങളിലും ബൗള്‍ ചെയ്തിരുന്നെങ്കിലും നാലാം ടി20യിലാണ് വിക്കറ്റ് ലഭിച്ചത്. ആദ്യ കളിയില്‍ രണ്ടോവറില്‍ 13ഉം രണ്ടാം ടി20യില്‍ നാലോവറില്‍ 33ഉം മൂന്നാം ടി20യില്‍ മൂന്നോവറില്‍ 22ഉം റണ്‍സ് ഹാര്‍ദിക് വഴങ്ങിയിരുന്നു.

ഹാര്‍ദിക്കിന്റെ കരിയര്‍ ബെസ്റ്റ്

ഹാര്‍ദിക്കിന്റെ കരിയര്‍ ബെസ്റ്റ്

അന്താരാഷ്ട്ര ടി20യില്‍ തന്റെ കരിയര്‍ ബെസ്റ്റ് ബൗളിങ് പ്രകടനം കൂടിയാണ് നാലാം ടി20യില്‍ ഹാര്‍ദിക് പുറത്തെടുത്തത്. ഈ മല്‍സസരത്തിനു മുമ്പ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സ്‌പെല്‍ 2018ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയായിരുന്നു. അന്നു നാലോവറില്‍ 22 റണ്‍സിന് ഒരു വിക്കറ്റാണ് ഹാര്‍ദിക് വീഴ്ത്തിയത്.
2016ല്‍ ബംഗ്ലാദേശിനെതിരേ നാലോവറില്‍ 23 റണ്‍സിന് ഒരു വിക്കറ്റും 2017ല്‍ ശ്രീലങ്കയ്‌ക്കെതിരെ നാലോവറില്‍ 25 റണ്‍സിന് രണ്ടും വിക്കറ്റുകളെടുത്തതാണ് ഹാര്‍ദിക്കിന്റെ മറ്റു മികച്ച ബൗളിങ് പ്രകടനങ്ങള്‍.

Story first published: Friday, March 19, 2021, 11:52 [IST]
Other articles published on Mar 19, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+