T20 World Cup 2022: ബുംറ പുറത്തായിട്ടില്ല, ഇപ്പോഴും പദ്ധതികളുടെ ഭാഗം-സൗരവ് ഗാംഗുലി

മുംബൈ: ടി20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചങ്കിടിപ്പേറ്റുന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ജസ്പ്രീത് ബുംറ പരിക്കിനെത്തുടര്‍ന്ന് ടി20 ലോകകപ്പില്‍ നിന്ന് പുറത്തായെന്ന വാര്‍ത്തയാണ് ഇന്ത്യന്‍ ആരാധകരുടെ ഹൃദയം തകര്‍ത്തത്. ഈ റിപ്പോര്‍ട്ട് പുറത്തുവന്നതുമുതല്‍ ഇന്ത്യന്‍ ആരാധകര്‍ കടുത്ത നിരാശയിലായിരുന്നു. ഇന്ത്യയുടെ ലോകകപ്പിലെ പദ്ധതികളെയെല്ലാം തകര്‍ത്തുകളയുന്നതായിരുന്നു ബുംറയുടെ പരിക്കിന്റെ വാര്‍ത്ത.
ബുംറയുടെ പരിക്കും ലോകകപ്പ് നഷ്ടവുമെല്ലാം ഇതിനോടകം വലിയ ചര്‍ച്ചയാകവെ ഇന്ത്യക്ക് ആശ്വാസ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ബുംറ ലോകകപ്പില്‍ നിന്ന് പുറത്തായെന്ന് ഉറപ്പിക്കാറായിട്ടില്ലെന്നാണ് ഗാംഗുലി പറഞ്ഞത്. 'ജസ്പ്രീത് ബുംറ ടി20 ലോകകപ്പില്‍ നിന്ന് ഇതുവരെ പുറത്തായിട്ടില്ല. ലോകകപ്പിനായി ഇനിയും കുറച്ച് സമയം കൂടി മുന്നിലുണ്ട്. തോക്കില്‍ കയറി വെടിവെക്കരുത്'-ഗാംഗുലി പറഞ്ഞു.

ഇനിയും സമയമുണ്ട്
ബുംറ പരിക്കിന്റെ പിടിയിലാണെന്നത് വസ്തുതയാണ്. നേരത്തെ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ബുംറ ഇക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലൂടെയാണ് തിരിച്ചെത്തിയത്. രണ്ടാം മത്സരത്തിനിടെ പരിക്കേറ്റ ബുംറക്ക് ഇന്ത്യ വിശ്രമം അനുവദിക്കുകയായിരുന്നു. ഇതിന് ശേഷം ദക്ഷിണാഫ്രിക്കന്‍ പരമ്പര ആരംഭിച്ചതിന് പിന്നാലെയാണ് ബുംറ ലോകകപ്പില്‍ നിന്ന് പുറത്തായെന്ന വാര്‍ത്ത പ്രചരിച്ചത്.
ബുംറ പൂര്‍ണ്ണമായും പുറത്തായിട്ടില്ലെന്ന ഗാംഗുലിയുടെ വാക്കുകള്‍ ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ഫിറ്റ്‌നസ് വീണ്ടെടുത്ത് ബുംറക്ക് കളിക്കാനായാല്‍ ലോകകപ്പില്‍ ഇന്ത്യക്കത് വലിയ കരുത്താവും. ബുംറയുടെ അഭാവം എതിരാളികള്‍ക്ക് സന്തോഷ വാര്‍ത്തയാണെങ്കിലും ഇന്ത്യയെ സംബന്ധിച്ചത് നികത്താനാവാത്ത വിടവാണ്. സമീപകാലത്തെ ഇന്ത്യയുടെ ഡെത്ത് ഓവര്‍ ബൗളിങ് വളരെ മോശമാണ്. ഈ സാഹചര്യത്തില്‍ ബുംറയിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷകള്‍.

ബിസിസിഐ തിടുക്കം കാട്ടി
ബുംറക്ക് ആവിശ്യത്തിന് വിശ്രമം അനുവദിച്ച് ടി20 ലോകകപ്പില്‍ അദ്ദേഹത്തെ കളിപ്പിച്ചാല്‍ മതിയായിരുന്നുവെന്ന വിമര്‍ശനം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ബിസിസി ഐയുടെ തിടുക്കമാണ് ഇന്ത്യയുടെ ലോകകപ്പ് സാധ്യതകളെ തകര്‍ത്തതെന്നാണ് ആരാധകരും പറയുന്നത്. ബുംറയുടെ അഭാവം നികത്തുക ആരാലും സാധ്യമല്ല. തുടര്‍ച്ചയായി യോര്‍ക്കര്‍ എറിയാന്‍ കഴിയുന്ന ഓസ്‌ട്രേലിയയില്‍ കളിച്ച് അനുഭവസമ്പത്തുള്ള ബുംറയെ ഇന്ത്യക്ക് ഒപ്പം കൂട്ടേണ്ടതായുണ്ട്.
Also Read : ഗംഭീര ഫോമില്‍, പക്ഷെ ലോകകപ്പ് ടീമിലിടമില്ല, അഞ്ച് പേരിതാ, ഒരു ഇന്ത്യന്‍ താരവും

തിരിച്ചുവരവ് പ്രതീക്ഷിക്കാം
ഇതിനിടെ ബുംറക്ക് പകരമായി മുഹമ്മദ് സിറാജിനെയും ഉമ്രാന്‍ മാലിക്കിനെയും ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകും എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെയെല്ലാം തള്ളുന്നതാണ് ഗാംഗുലിയുടെ വാക്കുകള്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരക്ക് ശേഷം ഇന്ത്യയുടെ ലോകകപ്പ് ടീം ഓസ്‌ട്രേലിയയിലേക്ക് വിമാനം കയറും. ഓസ്‌ട്രേലിയയില്‍ ഇന്ത്യ സന്നാഹ മത്സരം കളിക്കുന്നുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications