Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആ താരം ടി20 ലോകകപ്പില്‍ ഇന്ത്യക്കൊപ്പം വേണ്ട, പകരം അശ്വിന്‍ മതി... നിര്‍ദേശം ഭാജിയുടേത്

bhaj

മുംബൈ: ഒരു കാലത്ത് മൂന്നു ഫോര്‍മാറ്റിലും ഇന്ത്യയുടെ മാച്ച് വിന്നറായിരുന്നു സ്പിന്നര്‍ ആര്‍ അശ്വിന്‍. എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യ പടയോട്ടം നടത്തിയപ്പോള്‍ ടീമിന്റെ തുറുപ്പുചീട്ടുകളിലൊന്നായിരുന്നു അദ്ദേഹം. എന്നാല്‍ ധോണിക്കു ശേഷം വിരാട് കോലി നായകനായി എത്തിയതോടെ അശ്വിന്‍ പതിയെ ടീമിന് പുറത്താവുകയായിരുന്നു. മോശം ഫോമും ഇതിനൊരു കാരണമാവുകയും ചെയ്തു. നിശ്ചിത ഓവര്‍ ടീമില്‍ ഇപ്പോഴില്ലെങ്കിലും ടെസ്റ്റില്‍ ഇന്ത്യയുടെ അവിഭാജ്യഘടകം തന്നെയാണ് അശ്വിന്‍.

അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യയുടെ ടി20 ടീമിലേക്കു അശ്വിനെ തിരിച്ചുവിളിക്കണമെന്ന് ബിസിസിഐയോട് ആവശപ്പെട്ടിരിക്കുകയാണ് മുന്‍ സ്റ്റാര്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്.

സുന്ദറിനു പകരം അശ്വിന്‍

സുന്ദറിനു പകരം അശ്വിന്‍

യുവ സ്പിന്നര്‍ വാഷിങ്ടണ്‍ സുന്ദറിനു പകരം അശ്വിനെ ടി20 ടീമിലുള്‍പ്പെടുത്തണമെന്നാണ് ഹര്‍ഭജന്റെ ആവശ്യം. സമീപ കാലത്തു ഇന്ത്യ കളിച്ച ടി20 പരമ്പരകളിലെല്ലാ സുന്ദര്‍ ടീമിലുണ്ടായിരുന്നു. മികച്ച പ്രകടനവും താരം കാഴ്ചവച്ചിരുന്നു.
പവര്‍പ്ലേ ഓവറുകളില്‍ മികച്ച ഇക്കോണമി റേറ്റോടെ പന്തെറിയുന്ന ബൗളറാണ് സുന്ദര്‍. റണ്ണൊഴുക്ക് തടയുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാനും താരത്തിനു മുന്‍ മല്‍സരങ്ങളില്‍ കഴിഞ്ഞിരുന്നു.

എന്തു കൊണ്ട് അശ്വിന് അവസരം നല്‍കുന്നില്ല?

എന്തു കൊണ്ട് അശ്വിന് അവസരം നല്‍കുന്നില്ല?

ഇന്ത്യന്‍ ടീമിന് സുന്ദറിനേക്കാള്‍ മുതല്‍ക്കൂട്ടാവുക അശ്വിനായിരിക്കും. യുവതാരങ്ങളെ ടീമിലേക്കു കൊണ്ടു വരുന്നതിനെ താന്‍ എതിര്‍ക്കുന്നില്ല. വിക്കറ്റുകള്‍ വീഴ്ത്താന്‍ ശേഷിയുള്ള മികച്ച ബൗളറാണ് അശ്വിന്‍.
എന്തുകൊണ്ട് ഇന്ത്യ അദ്ദേഹത്തിനു അവസരം നല്‍കുന്നില്ല? ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ തകര്‍പ്പന്‍ പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഭാജി കൂട്ടിച്ചേര്‍ത്തു.

അശ്വിന് കൂടുതല്‍ വേരിയേഷനുകള്‍

അശ്വിന് കൂടുതല്‍ വേരിയേഷനുകള്‍

മികച്ച രീതിയില്‍ പന്ത് സ്പിന്‍ ചെയ്യിക്കാന്‍ അശ്വിനു കഴിയും. മാത്രമല്ല ബൗളിങില്‍ കൂടുതല്‍ വാരിയേഷനുകളും താരത്തിനുണ്ട്. സുന്ദറിനെപ്പോലുള്ള യുവതാരങ്ങള്‍ ഇവയെല്ലാം പഠിച്ചെടുക്കണം.
സുന്ദര്‍ നല്ല പ്രകടനം നടത്തണമെന്നു തന്നെയാണ് താന്‍ ആഗ്രഹിക്കുന്നത്. യുവതാരങ്ങള്‍ക്കൊപ്പം തന്നെയാണ് താന്‍. അവര്‍ കൂടുതല്‍ പഠിക്കാന്‍ ശ്രമിക്കണമെന്നാണ് തന്റെ അഭിപ്രായം. അതിനു കഴിയുന്നില്ലെങ്കില്‍ അവരെ ടീമില്‍ നിന്നു മാറ്റുകയും വേണമെന്നും 39കാരനായ ഭാജി പറഞ്ഞു.

Story first published: Thursday, November 21, 2019, 13:43 [IST]
Other articles published on Nov 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+