വെടിക്കെട്ടിന് ഇനി ഉത്തപ്പയില്ല! ക്രിക്കറ്റ് മതിയാക്കി സൂപ്പര്‍ താരം
ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ബാറ്ററും ലോകകപ്പ് വിന്നറുമായ റോബിന്‍ ഉത്തപ്പ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും താന്‍ വിരമിക്കുന്നതായി ട്വിറ്ററിലൂടെയാണ് അദ്ദേഹം ലോകത്തെ അറിയിച്ചിരിക്കുന്നത്. എന്റെ രാജ്യത്തെയും സംസ്ഥാനമായ കര്‍ണാടകയെയും പ്രതിനിധീകരിക്കാനായത് വലിയ ബഹുമതി തന്നെയാണ്. എന്നിരുന്നാലും എല്ലാ നല്ല കാര്യങ്ങളും അവസാനിക്കണം. ഹൃദയം നിറഞ്ഞ നന്ദിയോടെ ഞാന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുകയാണ്. എല്ലാവര്‍ക്കും നന്ദി എന്നായിരുന്നു ഉത്തപ്പ ട്വിറ്ററില്‍ കുറിച്ചത്.

2007ലെ പ്രഥമ ടി20 ലോകകപ്പില്‍ എംഎസ് ധോണി നയിച്ച ഇന്ത്യന്‍ ടീം ജേതാക്കളായപ്പോള്‍ സംഘത്തില്‍ ഉത്തപ്പയുമുണ്ടായിരുന്നു. മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനു ശേഷം സമാനമായ ശൈലിയില്‍ തകര്‍ത്തടിച്ചു കളിക്കുന്ന ബാറ്ററെന്ന നിലയിലാണ് ഉത്തപ്പ ശ്രദ്ധിക്കപ്പെട്ടത്. വൈറ്റ് ബോള്‍ ക്രിക്കറ്റിലായിരുന്നു അദ്ദേഹം കൂടുതല്‍ ശ്രദ്ധിച്ചിരുന്നത്. ഇന്ത്യക്കായി 46 ഏകദിനങ്ങളിലും 13 ടി20കളിലും താരം കളിച്ചിട്ടുണ്ട്. പക്ഷെ തന്റെ കഴിവിനോടു പലപ്പോഴും നീതി പുലര്‍ത്താന്‍ ഉത്തപ്പയ്ക്കായില്ല. ഏകദിനത്തില്‍ 25 ആയിരുന്നു താരത്തിന്റെ ശരാശരി.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കര്‍ണാടകയ്ക്കു വേണ്ടി മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടും ഇന്ത്യക്കു വേണ്ടി റെഡ് ബോള്‍ ക്രിക്കറ്റില്‍ കളിക്കാന്‍ ഉത്തപ്പയ്ക്കു അവസരം ലഭിച്ചില്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 9446 റണ്‍സും ലിസ്റ്റ് എ ക്രിക്കറ്റില്‍ 6534 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു സീസണുകളിലായി ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിനു വേണ്ടിയാണ് ഉത്തപ്പ കളിച്ചിരുന്നത്.
T20 World Cup: രണ്ടിലൊരാള്‍ മതി! സെക്ടര്‍മാര്‍ക്ക് കണ്‍ഫ്യൂഷന്‍, ഇടപെട്ട് രോഹിത്തും ദ്രാവിഡും

ഐപിഎല്ലിലെ മിന്നും താരങ്ങളിലൊരാള്‍ കൂടിയാണ് 36 കാരനായ ഉത്തപ്പ. കഴിഞ്ഞ രണ്ടു സീസണുകളിലും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായിരുന്നു അദ്ദേഹം. 2021ല്‍ സിഎസ്‌കെയ്‌ക്കൊപ്പം കിരീടനേട്ടത്തില്‍ പങ്കാളിയാവാനും അദ്ദേഹത്തിനു സാധിച്ചു. വിവിധ ഫ്രാഞ്ചൈസികള്‍ക്കായി 200ന് മുകളില്‍ മല്‍സരങ്ങളില്‍ ഉത്തപ്പ കളിച്ചിട്ടുണ്ട്. മൂന്നു കിരീടനേട്ടങ്ങളില്‍ പങ്കാളിയായ അദ്ദേഹം 4952 റണ്‍സും നേടി. സിഎസ്‌കെ കൂടാതെ ഹോം ഫ്രാഞ്ചൈസിയായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, പൂനെ വാരിയേഴ്‌സ് എന്നിവര്‍ക്കു വേണ്ടിയും ഉത്തപ്പ കളിച്ചു.
T20 World Cup: റിഷഭ് വേണ്ട, ഹൂഡയ്ക്കും അശ്വിനും ഇടമില്ല- ഇന്ത്യന്‍ സാധ്യതാ ഇലവന്‍

2014ലെ ഐപിഎല്‍ സീസണിലായിരുന്നു താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം കണ്ടത്. അന്നു കെകെആറിന്റെ കുപ്പായത്തില്‍ 660 റണ്‍സാണ് ഉത്തപ്പ അടിച്ചെടുത്തത്. സീസണിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പും താരത്തെ തേടിയെത്തിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications