'അന്ന് തിരിച്ചറിഞ്ഞു', രോഹിത്തിനെതിരേ പന്തെറിഞ്ഞ അനുഭവം വെളിപ്പെടുത്തി എഡ്വാര്‍ഡ്‌സ്

ഇന്ത്യന്‍ ടീമിന്റെ നായകനായ രോഹിത് ശര്‍മ ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാള്‍ കൂടിയാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന വെടിക്കെട്ട് ഓപ്പണറാണ് രോഹിത്. അതുകൊണ്ടാണ് ഹിറ്റ്മാനെന്ന് രോഹിത്തിനെ ആരാധകര്‍ വിളിക്കുന്നത്. ഇപ്പോള്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര കളിക്കുകയാണ് രോഹിത്തിന് കീഴില്‍ ഇന്ത്യന്‍ ടീം. ഇതിന് ശേഷം ടി20 ലോകകപ്പാണ് കാത്തിരിക്കുന്നത്.
ഐപിഎല്ലിലൂടെയാണ് രോഹിത് പേരെടുത്തത്. 2007ലെ ടി20 ലോകകപ്പില്‍ ഇന്ത്യക്കായി കളിക്കുകയും മികവ് കാട്ടുകയും ചെയ്‌തെങ്കിലും വലിയൊരു ശ്രദ്ധ പിടിച്ചുപറ്റാന്‍ രോഹിത്തിനായിരുന്നില്ല. എന്നാല്‍ ഐപിഎല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനായി കളിച്ച് പിന്നീട് മുംബൈ ഇന്ത്യന്‍സിലേക്കെത്തിയതോടെ അദ്ദേഹം സൂപ്പര്‍ താരമായി വളര്‍ന്നു. മുംബൈയെ അഞ്ച് തവണ ചാമ്പ്യന്മാരാക്കിയ നായകനാണ് രോഹിത്. ഇന്ത്യന്‍ ടീമിനെ ടി20 ലോകകപ്പില്‍ കിരീടം ചൂടിക്കാന്‍ രോഹിത്തിനാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഇപ്പോഴിതാ രോഹിത്തിനെതിരേ ആദ്യമായി പന്തെറിഞ്ഞ അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ വെസ്റ്റ് ഇന്‍ഡീസ് പേസറും ഡെക്കാന്‍ ചാര്‍ജേഴ്‌സിലെ രോഹിത്തിന്റെ സഹതാരവുമായ ഫിഡല്‍ എഡ്വാര്‍ഡ്‌സ്. 22 വയസായിരുന്നു അന്ന് രോഹിത്തിനുണ്ടായിരുന്നത്. നെറ്റ്‌സില്‍ രോഹിത്തിനായി പന്തെറിഞ്ഞ കാര്യമാണ് എഡ്വാര്‍ഡ്‌സ് പറഞ്ഞത്. 'ആദ്യമായി നെറ്റ്‌സില്‍ അവനെതിരേ പന്തെറിഞ്ഞപ്പോള്‍ അവന്‍ നന്നായി ബാറ്റ് ചെയ്യുന്നുണ്ടല്ലോയെന്നാണ് തോന്നിയത്' എന്നാണ് എഡ്വാര്‍ഡ്‌സ് പറഞ്ഞത്.
രോഹിത് ശര്‍മയുടെ പ്രതിഭ അന്ന് തന്നെ മനസിലാക്കിയിരുന്നുവെന്നാണ് വിന്‍ഡീസ് പേസര്‍ പറയുന്നത്. ഇനി ഓസ്‌ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പാണ് വരാന്‍ പോകുന്നത്. രോഹിത്തിന്റെ പ്രകടനത്തെക്കുറിച്ചുള്ള പ്രവചനവും എഡ്വാര്‍ഡ്‌സ് നടത്തി. 'എതിരാളികളെ ഭയപ്പെടുത്താന്‍ ഒരു യുവ ഇന്ത്യന്‍ താരം ടീമില്‍ വേണമായിരുന്നു. ഡെക്കാന്‍ ചാര്‍ജേഴ്‌സിലായിരുന്നപ്പോള്‍ അവന് മികച്ച പ്രകടനം കാഴ്ചവെക്കാനാവുമെന്ന് അറിയാമായിരുന്നു. ഇപ്പോള്‍ അവന്റെ നേട്ടങ്ങളില്‍ അത്ഭുതമില്ല. രോഹിത് ഓസ്‌ട്രേലിയയിലും മികച്ച പ്രകടനം നടത്തുമെന്നുറപ്പാണ്'-എഡ്വാര്‍ഡ്‌സ് പറഞ്ഞു.
പ്രതിഭയുണ്ട്, പക്ഷെ വേണ്ടത്ര അവസരമില്ല, തെറ്റായ യുഗത്തില്‍ ജനിച്ചു!, മൂന്ന് ഇന്ത്യക്കാരിതാ

രോഹിത് ശര്‍മ അന്താരാഷ്ട്ര ടി20യിലെ റണ്‍വേട്ടക്കാരിലെ ഒന്നാമനാണ്. എന്നാല്‍ സമീപകാലത്തെ അദ്ദേഹത്തിന്റെ പ്രകടനം പരിശോധിക്കുമ്പോള്‍ സ്ഥിരത പ്രശ്‌നമാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടി20യില്‍ രോഹിത് പൂജ്യത്തിനാണ് പുറത്തായത്. ഓപ്പണിങ്ങില്‍ വലിയൊരു പ്രകടനം കാഴ്ചവെക്കാന്‍ ഇപ്പോള്‍ രോഹിത്തിന് സാധിക്കുന്നില്ല. ടി20 ലോകകപ്പില്‍ രോഹിത്തിന്റെ ബാറ്റിങ് ഇന്ത്യക്ക് നിര്‍ണ്ണായകമാവുമെന്നതില്‍ സംശയമില്ല.
IND vs SA T20: ഇന്ത്യയുടെ മൂന്ന് പേര്‍ക്ക് നിര്‍ണ്ണായകം, തിളങ്ങിയില്ലേല്‍ സീറ്റ് തെറിച്ചേക്കും

ഓസീസിലെ വേഗവും ബൗണ്‍സും നിറഞ്ഞ പിച്ചില്‍ രോഹിത്തിനെപ്പോലെ അനുഭവസമ്പത്തുള്ളവര്‍ക്ക് നിര്‍ണ്ണായക റോളുണ്ട്. ക്യാപ്റ്റനെന്ന നിലയില്‍ വലിയ റെക്കോഡ് രോഹിത്തിനുണ്ട്. ഈ വര്‍ഷം ഇന്ത്യയെ 17 ടി20കളില്‍ ജയിപ്പിക്കാന്‍ ഹിറ്റ്മാനായിട്ടുണ്ട്. എന്നാല്‍ ബാറ്റിങ്ങില്‍ സ്ഥിരത കണ്ടെത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. രോഹിത്തിന് കീഴില്‍ ഇത്തവണത്തെ ഏഷ്യാ കപ്പ് ഇന്ത്യ കൈവിട്ടിരുന്നു. ടി20 ലോകകപ്പില്‍ ഇന്ത്യ തോറ്റാല്‍ രോഹിത്തിന് ടി20 നായകസ്ഥാനം ഒഴിഞ്ഞുകൊടുക്കേണ്ടി വന്നേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications