Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദേശീയ ടീമിന് പുറത്തായിട്ട് വര്‍ഷങ്ങള്‍, പക്ഷെ ടി20 ലോകകപ്പ് കളിച്ചേക്കും, നാല് പേരിതാ

1

ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പിനായുള്ള തയ്യാറെടുപ്പിലാണ് ടീമുകള്‍. ഇത്തവണ ഓസ്‌ട്രേലിയയാണ് ടി20 ലോകകപ്പിന് വേദിയാവുന്നത്. നിലവിലെ ടി20 ലോകകപ്പ് ജേതാക്കള്‍ ഓസ്‌ട്രേലിയയാണ്. അതുകൊണ്ട് തന്നെ അവരുടെ തടക്കത്തിലേക്ക് മറ്റ് ടീമുകളെത്തി കിരീടം കൊണ്ട് മടങ്ങുകയെന്നത് വലിയ പ്രയാസമുള്ള കാര്യം തന്നെയാണ്. അതുകൊണ്ട് തന്നെ ഏറ്റവും ശക്തമായ ടീമുകളുമായി ടീമുകള്‍ ലോകകപ്പിന് ഇറങ്ങേണ്ടതായുണ്ട്.

ഓസ്‌ട്രേലിയന്‍ പിച്ചില്‍ അനുഭവസമ്പന്നരായ താരങ്ങള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. അതുകൊണ്ട് തന്നെ സീനിയേഴ്‌സിന് പ്രാധാന്യം നല്‍കി തന്നെയാവും ടീമുകള്‍ മുന്നോട്ട് പോവുക. നിലവില്‍ ടീമുകളില്‍ ഇല്ലെങ്കിലും ടി20 ലോകകപ്പിനുള്ള ടീമിലേക്ക് അത്ഭുതപ്പെടുത്തി തിരിച്ചെത്താന്‍ സാധ്യതയുള്ള നാല് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

സുനില്‍ നരെയ്ന്‍

സുനില്‍ നരെയ്ന്‍

രണ്ട് തവണ ടി20 ലോകകപ്പ് കിരീടം നേടിയിട്ടുള്ള ടീമാണ് സുനില്‍ നരെയ്ന്‍. കരുത്തരുടെ നിരയായ വെസ്റ്റ് ഇന്‍ഡീസിന്റെ സമീപകാല പ്രകടനങ്ങള്‍ അത്ര മികച്ചതല്ല. എന്നാല്‍ ടി20 ഫോര്‍മാറ്റില്‍ കൈക്കരുത്തുള്ള വെസ്റ്റ് ഇന്‍ഡീസ് താരങ്ങളെ എതിരാളികള്‍ ഭയപ്പെടുക തന്നെ ചെയ്യണം. നിക്കോളാസ് പുരാന്‍ തന്നെയാണ് വെസ്റ്റ് ഇന്‍ഡീസിനെ ടി20 ലോകകപ്പില്‍ നയിക്കാന്‍ സാധ്യത. നിലവിലെ ടീമില്‍ മികച്ച സ്പിന്നര്‍മാരുടെ അഭാവമുണ്ട്. അതുകൊണ്ട് തന്നെ സീനിയര്‍ സ്പിന്നര്‍ സുനില്‍ നരെയ്‌നെ തിരിച്ചെത്തിക്കാന്‍ വെസ്റ്റ് ഇന്‍ഡീസ് ശ്രമിച്ചേക്കും. ടീം മാനേജ്‌മെന്റുമായുള്ള ഭിന്നതയെത്തുടര്‍ന്ന് നരെയ്ന്‍ ടീമില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകളേറായി. എന്നാല്‍ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ സജീവമായിട്ടുള്ള നരെയ്ന്‍ ടി20 ലോകകപ്പിനുള്ള വിന്‍ഡീസ് ടീമിലേക്ക് മടങ്ങിയെത്തിയാലും അത്ഭുതപ്പെടാനാവില്ല.

പാകിസ്താന്‍ എതിരേ വന്നാല്‍ ഇവര്‍ വിടില്ല, ഗംഭീര റെക്കോഡ്, അഞ്ച് ഇന്ത്യന്‍ താരങ്ങളിതാ

ഫഫ് ഡുപ്ലെസിസ്

ഫഫ് ഡുപ്ലെസിസ്

മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനും സീനിയര്‍ ബാറ്റ്‌സ്മാനുമാണ് ഫഫ് ഡുപ്ലെസിസ്. ദക്ഷിണാഫ്രിക്കയുടെ ടി20 ടീമില്‍ നിന്ന് ഡുപ്ലെസിസ് പുറത്തായിട്ട് വര്‍ഷങ്ങളേറെയായി. എന്നാല്‍ ഇപ്പോഴും അദ്ദേഹം ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ സജീവമാണ്. ഐപിഎല്ലില്‍ ആര്‍സിബിയുടെ ക്യാപ്റ്റന്‍ കൂടിയാണ് ഡുപ്ലെസിസ്. 2021ലും 22ലും മികച്ച പ്രകടനം കാഴ്ചവെച്ച ഡുപ്ലെസിസ് ദേശീയ ടീമിലേക്ക് തിരിച്ചുവരാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ ഭേദപ്പെട്ട ബാറ്റിങ് റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന ഡുപ്ലെസിസ് ദക്ഷിണാഫ്രിക്കയുടെ ടി20 ലോകകപ്പ് ടീമില്‍ ഇടം പിടിച്ചാലും അത്ഭുതപ്പെടാനാവില്ല.

മുഹമ്മദ് ആമീര്‍

മുഹമ്മദ് ആമീര്‍

അവസാന ലോകകപ്പില്‍ സെമിയിലാണ് പാകിസ്താന്‍ പുറത്തായത്. എല്ലാവരെയും ഞെട്ടിക്കുന്ന പ്രകടനം കാഴ്ചവെച്ച പാകിസ്താന്‍ ലോകകപ്പ് ചരിത്രത്തിലാദ്യമായി ഇന്ത്യയെ പരാജയപ്പെടുത്തുകയും ചെയ്തു. ഇത്തവണയും എല്ലാവരും കൂടുതല്‍ ഭയക്കുന്ന ടീമുകളിലൊന്ന് പാകിസ്താനാണ്. ബാബര്‍ ആസം നയിക്കുന്ന പാക് നിര ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ ശക്തരാണ്. എന്നാല്‍ ബൗളിങ് നിരയിലേക്ക് ഒരു താരത്തെ പാകിസ്താന്‍ അപ്രതീക്ഷിതമായി പരിഗണിച്ചേക്കും. അത് സീനിയര്‍ പേസര്‍ മുഹമ്മദ് അമീറിനെയാണ്. ഷഹീന്‍ അഫ്രീദിയും മുഹമ്മദ് അമീറും ഉള്‍പ്പെടുന്ന പേസ് നിര എല്ലാ ബാറ്റ്‌സ്മാന്‍മാരെയും വിറപ്പിക്കുമെന്നുറപ്പ്. അതുകൊണ്ട് തന്നെ അമീര്‍ പാക് നിരയിലേക്ക് മടങ്ങിയെത്താനുള്ള സാധ്യത കൂടുതലാണ്.

'ഗ്രൗണ്ടില്‍ കണ്ണീരണിഞ്ഞു', ശ്രീശാന്ത് മുതല്‍ സിറാജ് വരെ, അഞ്ച് സംഭവങ്ങളിതാ

ഇമ്രാന്‍ താഹിര്‍

ഇമ്രാന്‍ താഹിര്‍

ദക്ഷിണാഫ്രിക്കയുടെ സീനിയര്‍ സ്പിന്നറാണ് ഇമ്രാന്‍ താഹിര്‍. 40 പിന്നിട്ടിട്ടും ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ ഇപ്പോഴും അദ്ദേഹം സജീവമാണ്. ദക്ഷിണാഫ്രിക്കയുടെ സ്പിന്‍ നിരയില്‍ തബ്രൈസ് ഷംസിക്ക് സ്ഥാനം ഉറപ്പ്. എന്നാല്‍ രണ്ടാം സ്പിന്നറായി ടീം പരിഗണിക്കുന്ന കേശവ് മഹാരാജിന് വലിയ മികവ് കാട്ടാന്‍ സാധിക്കുന്നില്ല. ഓസ്‌ട്രേലിയന്‍ സാഹചര്യത്തില്‍ നടക്കുന്ന ലോകകപ്പില്‍ അനുഭവസമ്പന്നായ ഇമ്രാന്‍ താഹിറിനെ ദക്ഷിണാഫ്രിക്ക രണ്ടാം സ്പിന്നറായി പരിഗണിക്കാനുള്ള സാധ്യതകളുമുണ്ട്. ഇപ്പോഴും ഫിറ്റ്‌നസും ഫോമും നിലനിര്‍ത്തുന്ന താഹിര്‍ സ്പിന്നുകൊണ്ട് വിസ്മയിപ്പിക്കാന്‍ മിടുക്കനാണ്.

Story first published: Friday, June 17, 2022, 15:19 [IST]
Other articles published on Jun 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+